ദിലപിന്റെയും ബന്ധുക്കളുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെതിരെ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം എഫ്‌ഐആർ നൽകിയത്. പുതിയ കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

ദിലീപിന്റെ സഹോദരനായ അനൂപ്, സഹോദരി ഭർത്താവായ സൂരജ് എന്നിവരടക്കം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തുടർ നടപടികൾ അന്വേഷണ സംഘം ഇന്നു മുതൽ തുടങ്ങിയേക്കുമെന്നാണ് സചന.

  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്

ഈ കേസിൽ അറസ്റ്റിനുള്ള സാധ്യത മുന്നിൽ കണ്ട് ദിലീപും സഹോദരനും സഹോദരി ഭർത്താവും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം ഈ കേസിൽ ദിലപിന്റെയും ബന്ധുക്കളുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസങ്ങളായി ശമ്പളം മുടങ്ങി; ഇന്ദിര കാന്റീൻ ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts