ഹൈവേയിൽ ചീറിപ്പാഞ്ഞു പോയാൽ എഫ് ഐ ആറുമായി വീട്ടിലേക്ക് മടങ്ങാം.

ബെംഗളൂരു : ദേശീയ സംസ്ഥാന പാതകളിൽ ഗതാഗത നിയമം കയ്യിലെടുക്കുന്ന വാഹന ഉടമകൾക്കെതിരേ പിഴ ചുമത്താനും കേസെടുക്കാനും പോലീസ് ഹൈവേ പെട്രോളിങ് യൂനിറ്റിന് അധികാരം നൽകാൻ സർക്കാർ തീരുമാനം, ഹൈവേകളിൽ അപകടങ്ങൾ പെരുകുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

ഹൈവേകളിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ സഹായം ക്രമീകരിക്കുകയും വഴിയിലെ തടസ്സങ്ങൾ നീക്കാൻ നേതൃത്വം നൽകുകയുമൊക്കെയാണ് പെടോളിംഗ് യൂണിറ്റുകളുടെ പ്രധാന ചുമതല.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

എന്നാൽ ഇനി മുതൽ ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി കുതിക്കുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി പിഴയീടാക്കാനും എഫ് ഐ ആർ റജിസ്റ്റർ ചെയ്യാനും ഇവർക്ക് അധികാരമുണ്ടാകും. ഇതു വരെ അതാത് പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിലാണ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തിരിന്നത്.

എന്നാൽ ഹൈവേ പട്രോളിംഗ് യൂണിറ്റുകളെയും ഇനി മുതൽ സ്റ്റേഷനുകളായി പരിഗണിക്കുമെന്ന് പോലീസ് അറിയിച്ചു.ഗതാഗത നിയന്ത്രണം കൂടിഇവയുടെ നിരീക്ഷണത്തിന് കീഴിലാകുമ്പോൾ ഹൈവേയിലുണ്ടാകുന്ന നിരീക്ഷണം ഗണ്യമായി കുറക്കാൻ കഴിയുമെന്നാണ് പോലീസ് വകുപ്പിന്റെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts