വ്യാജ രേഖ ചമയ്ക്കൽ മാത്രമല്ല, വിദ്യയ്‌ക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നു 

കൊച്ചി: ഗസ്റ്റ് ലക്ഷ്‌ററാകാൻ വ്യാജരേഖ ചമച്ച് പ്രതിക്കൂട്ടിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യായ്‌ക്കെതിരെ കൂടുതൽ പരാതികളുയരുന്നു. വിദ്യാ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പി.എച്ച്.ഡി. നിയമനം നേടിയത് സംവരണം അട്ടിമറിച്ചെന്ന കണ്ടെത്തലിന്റെ രേഖകൾ പുറത്ത് വന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എസ്‌സി-എസ്ടി സെല്ലാണ് വിദ്യ  അട്ടിമറിച്ചെന്ന് കണ്ടെത്തി. 2020-ലാണ് എസ്‌സി-എസ്ടി സെൽ സർവകലാശാലയ്ക്ക് ഇത്തരത്തിൽ ഒരു റിപ്പോർട്ട് കൈമാറിയിട്ടുള്ളത്. മഹാരാജാസ് കോളേജിന്റെ വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് ചമച്ചതിനാണ് ഇപ്പോൾ വിദ്യ പ്രതിക്കൂട്ടിലായിരിക്കുന്നത്. അട്ടപ്പാടി ആർ.ജി.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കഴിഞ്ഞ ആഴ്ച…

Read More

വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘം പിടിയിൽ

ബെംഗളൂരു: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘം പിടിയില്‍. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ടെക് സ്ഥാപനത്തിന്‍റെ മറവിലാണ് ഇയാള്‍ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റുകളും നിര്‍മിച്ചു നല്‍കിയിരുന്നത്. അഞ്ചിടങ്ങളില്‍ ഒരേസമയം നടന്ന റെയ്ഡില്‍ 6,800 വ്യാജ മാര്‍ക്ക് ഷീറ്റുകള്‍, 22 ലാപ്ടോപ്പുകള്‍, 13 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടികൂടി. സിസ്റ്റംസ് ക്വസ്റ്റ് സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടര്‍ വികാസ് ഭഗത് (52) ആണ് പിടിയിലായത്. 2004 ഡിസംബര്‍ ഒമ്പതിനാണ് കമ്പ്യൂട്ടർ സംബന്ധമായ സര്‍വിസ് കമ്പനിയായി ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്. ഇതിന്‍റെ മറവിലായിരുന്നു റാക്കറ്റ് നടത്തിയിരുന്നത്.…

Read More

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കന്നഡ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

ബെംഗളൂരു: തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കന്നഡ സിനിമ നിർമ്മാതാവ് പ്രകാശിനെ അടുഗോഡി പോലീസ് അറസ്റ്റ് ചെയ്തു. കർണാടക മിൽക്ക് ഫെഡറേഷനിൽ ജോലി വാഗ്ധാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് പ്രതി തട്ടിയെടുത്തത്. ഡിസംബറിൽ ആണ് കർണാടക മിൽക്ക് ഫെഡറേഷൻ വിവിധ തസ്തികളിലേക്ക് നിയമന പരീക്ഷകൾ നടന്നത്. ചിക്കബെല്ലാപുരം സ്വദേശി ചരൺ രാജിൽ നിന്നും പ്രതി 20 ലക്ഷം തട്ടിയെടുത്ത കേസിൽ ആണ് പോലീസ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. കെഎംഎഫി ന്റെ വ്യാജ ലെറ്റർ പാഡ് നൽകിയതോടെയാണ് പ്രതിയുടെ തട്ടിപ്പ് പുറത്തറിയുന്നത്.

Read More

ജോലി വാഗ്ദാന തട്ടിപ്പിൽ കുടുങ്ങി വീണ്ടും മലയാളികൾ 

ബെംഗളൂരു: നഗരത്തിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളികളിൽ നിന്ന് പണം തട്ടുന്ന സംഭവങ്ങൾ തുടരുന്നു. മാസങ്ങൾക്ക് മുമ്പ് സമാന സംഭവം നഗരത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും വീണ്ടും പറ്റിക്കപ്പെടാൻ നിന്നു കൊടുക്കുകയാണ് മലയാളികൾ. രാജാജിനഗറിലെ സ്വകാര്യ ഏജൻസിക്കെതിരെ പരാതിയുമായി എത്തിയത് 3 കാസർകോട് സ്വദേശികളാണ്. കെഎംസിസിയുടെ ഇടപെടലോടെ ഇവർക്ക് പണം തിരികെ കിട്ടി. ഓൺലൈൻ ആപ്പ് ഉപയോഗിച്ച് പ്രമുഖ വാഹന നിർമ്മാണ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നത്. പ്ലസ്ടു യോഗ്യതയുള്ളവർക്ക് 25,000 രൂപ വരെ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിവയായിരുന്നു തട്ടിപ്പ് സംഘത്തിന്റെ…

Read More

വ്യാജ സ്വർണ്ണ ബിസ്കറ്റുമായി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: വ്യാജ സ്വർണ്ണ ബിസ്‌ക്കറ്റുകൾ വിൽക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. നെലമങ്കല സ്വദേശി ലോകേഷ് ആണ് എച്ച്ആർബിആർ ലേഔട്ടിൽ നിന്നും പോലീസ് പിടിയിൽ ആയത്. സ്വർണ്ണമെന്ന വ്യാജേന ബിസ്‌ക്കറ്റുകൾ വിൽക്കാൻ കടയിൽ എത്തിയ യുവാവിനെ കടഉടമയാണ് പോലീസിന് കാട്ടികൊടുത്തത്. ലോകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാതായി പോലീസ് അറിയിച്ചു.

Read More

വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ്‌ വിതരണം: മൂന്നുപേർ പിടിയിൽ

ബെംഗളൂരു: വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയ മൂന്ന് ട്രാവൽ ഏജൻസി ജീവനക്കാർ ബെലഗാവിയിൽ പിടിയിൽ. അന്തഃസംസ്ഥാനയാത്രയ്ക്കാവശ്യമായ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റുകളാണ് ഇവർ വ്യാജമായി നിർമിച്ചു നൽകിയിരുന്നത്.മഹാരാഷ്ട്രയിൽനിന്ന് കർണാടകത്തിലേക്ക്‌ വരുന്ന യാത്രക്കാർക്കാണ് ബസ് ടിക്കറ്റിനോടൊപ്പം വ്യാജ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുകളും സംഘം പ്രധാനമായും വിതരണം ചെയ്തു വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്ര, കേരളം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നെത്തുന്നവർക്ക് കർണാടക അതിർത്തി കടക്കണമെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നേരത്തേയും സമാനമായ രീതിയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകുന്ന സംഘങ്ങൾ ബെംഗളൂരുവിൽനിന്നും പിടിയിലായിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; വ്യാജ…

Read More

വ്യാജ ഇന്ത്യൻ കറൻസികൾ പിടിച്ച സംഭവം; എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

ബെം​ഗളുരു: ചിക്കോഡിയിൽ വ്യാജ ഇന്ത്യൻ കറൻസികൾ പിടിച്ച കേസിൽ ബെം​ഗളുരു പ്രത്യേക കോടതിയിൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ബെം​ഗാളിൽ അച്ചടിച്ച നോട്ടുകളാണ് കർണാടകയിൽഎത്തിച്ചത്.

Read More

യെഡിയൂരപ്പ മരിച്ചതായി വ്യാജ പ്രചരണം; നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്

ബെം​ഗളുരു: ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പ മരിച്ചതായി ഫേസ്ബുക്കിൽ വ്യാജപ്രചാരണം നടത്തിയ നാല് പേർക്കെതിരെ കേസ്. ബിജെപി സംസ്ഥാന സെക്രട്ടറി രവികുമാർ നീലപ്പ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഫേസ്ബുക്കിൽ ഇത്തരത്തിൽ പോസ്റ്റിട്ട അഭിമന്യുവും, ഇത് ഷെയർ ചെയ്ത കാവൻ, പ്രദീപ്, ​ഗണേഷ് എന്നിവർക്കെതിരെയുമാണ് കേസ്.

Read More

മുഖ്യമന്ത്രി രാജിവക്കുമെന്ന വ്യാജ വാർത്ത; ചാനലിനെതിരെ കേസ്

മുഖ്യമന്ത്രി കുമാരസ്വാമി ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് രാജിവക്കുമെന്ന വ്യാജ വാർത്ത ചെയ്ത ചാനലിനെതിരെ കേസ്. ടിവി5 ചീഫ് എഡിറ്റർക്കെതിരെയാണ് പരാതി.

Read More

വ്യാജ ഭവന രേഖ ചമക്കൽ; തട്ടിയെടുത്തത് 1.8 കോടി

ബെം​ഗളുരു: എസ്ബിഎെയിൽ നി്ന്ന് വ്യാജ രേഘകൾ ചമച്ച് തട്ടിയ്ത 1.8 കോടിയോളം രൂപ. ഭവനവായ്പയാണ് ഇത്തരത്തിൽ 5 പേർ ചേർന്ന് തട്ടിയെടുത്തത്. സൂര്യന​ഗർ ബ്രാഞ്ചിൽ നിന്നാണ് 1.8 കോടിതട്ടിയത്. അബ്ദുൾ കരീം, രഞ്ജൻ ​ഗൗഡ, സുമ സുരേഷ്, പ്രബാകർ മുനിയപ്പ. വാസുദേവ് എന്നിവരാണ് പണം തട്ടിയവർ.

Read More
Click Here to Follow Us