വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ്‌ വിതരണം: മൂന്നുപേർ പിടിയിൽ

ബെംഗളൂരു: വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയ മൂന്ന് ട്രാവൽ ഏജൻസി ജീവനക്കാർ ബെലഗാവിയിൽ പിടിയിൽ. അന്തഃസംസ്ഥാനയാത്രയ്ക്കാവശ്യമായ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റുകളാണ് ഇവർ വ്യാജമായി നിർമിച്ചു നൽകിയിരുന്നത്.മഹാരാഷ്ട്രയിൽനിന്ന് കർണാടകത്തിലേക്ക്‌ വരുന്ന യാത്രക്കാർക്കാണ് ബസ് ടിക്കറ്റിനോടൊപ്പം വ്യാജ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുകളും സംഘം പ്രധാനമായും വിതരണം ചെയ്തു വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.

മഹാരാഷ്ട്ര, കേരളം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നെത്തുന്നവർക്ക് കർണാടക അതിർത്തി കടക്കണമെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നേരത്തേയും സമാനമായ രീതിയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകുന്ന സംഘങ്ങൾ ബെംഗളൂരുവിൽനിന്നും പിടിയിലായിട്ടുണ്ട്.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

തട്ടിപ്പിനെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; വ്യാജ ആർ.ടി.പി.സി.ആർ. നക്കുന്നതിനെ കുറിച്ച് വിവരം ലഭിച്ച പോലീസ് മഹാരാഷ്ട്രയിലെ കോലാപ്പൂരിലെത്തി തിരിച്ച് ബെംഗളൂരുവിലേക്ക് അവരിൽ നിന്നും ടിക്കറ്റെടുക്കുകയായിരുന്നു. ടിക്കറ്റിനൊപ്പം കൂടുതൽ തുക ഈടാക്കികൊണ്ട് ട്രാവൽ ഏജൻസി ജീവനക്കാർ ഇവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റും നൽകി.

ഇതോടെ തെളിവ് ലഭിച്ച പോലീസ് കർണാടക അതിർത്തി കടന്നയുടൻ ട്രാവൽ ഏജൻസിയുടെ ബസ് പിടിച്ചെടുക്കുകയായിരുന്നു തുടർന്ന് ജീവനക്കാരെയും അറസ്റ്റ് ചെയ്തു. വ്യാജ സർട്ടിഫിക്കറ്റുകളുമായി എത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് പോലീസ് വീണ്ടും മുന്നറിയിപ്പ്നല്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts