വാനിനുള്ളിൽ തീ കൊളുത്തി ടാക്സി ഡ്രൈവർ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ടാക്‌സി ഡ്രൈവര്‍ വാനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്‌. കാര്‍ക്കള മുണ്ട്കൂര്‍ കുദ്രോട്ടില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുദ്രോട്ടു സ്വദേശി കൃഷ്ണ സഫാലിഗ (46) ആണ് മരിച്ചത്. ഓംനി വാനിന്റെ ഉടമയും ഡ്രൈവറുമായ കൃഷ്ണ വാനിനുള്ളില്‍ ഇരുന്ന് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സഹോദരന്റെ വീട്ടില്‍ നടന്ന മെഹന്ദി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ കൃഷ്ണയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. കാര്‍ക്കള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

അയൽ വീട്ടിൽ പോയ ഭർത്താവ് മടങ്ങി വരാൻ വൈകി, ഭാര്യ ആത്മഹത്യ ചെയ്തു

ബെംഗളൂരു:അയല്‍വാസിയുടെ വീട്ടിലെ പരിപാടിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. സൂറത്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാല ഗ്രാമത്തിലാണ് സംഭവം. ഹരീഷിന്റെ ഭാര്യ ദിവ്യ (26) ആണ് മരിച്ചത്. ദിവ്യ മംഗളൂരുവിലെ മെഡികല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. പ്രണയത്തിലായിരുന്ന ഹരീഷും ദിവ്യയും 2022 മാര്‍ച്ചിലാണ് വിവാഹിതരായത്. ശനിയാഴ്ച ഇവര്‍ അയല്‍പക്കത്ത് നടന്ന ഒരു ചടങ്ങിന് പോയിരുന്നു. പരിപാടിയില്‍ ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ദിവ്യ ഭര്‍ത്താവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചതോടെ ദിവ്യ തനിച്ച്‌…

Read More

യുവനടൻ സുധീർ വർമ്മ അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് നടൻ സുധീർ വർമ്മ മരിച്ച നിലയിൽ. 33 വയസായിരുന്നു. വിശാഖപട്ടണത്തെ വസതിയിലാണ് സുധീർ വർമ്മയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സുധീറിനെ ജനുവരി 18ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയതായി വിവരം. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു, ശേഷം വിദഗ്ധ ചികിത്സയ്ക്കായി ജനുവരി 20ന് വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടയിൽ ഞായറാഴ്ചയോടെ താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും തിങ്കളാഴ്ച മരിക്കുകയും ചെയ്തു എന്നാണ്…

Read More

മലയാളി വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു : ആവലഹള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട്മറിഞ്ഞ് മലയാളി വിദ്യാർഥി മരിച്ചു. ശനിയാഴ്ച രാത്രി ഒരു മണിയോടെ കെ.ആർ. പുരത്തിന് സമീപമാണ് അപകടമുണ്ടായത്. ബിദരഹള്ളി ഈസ്റ്റ് പോയന്റ്‌ കോളേജിലെ ഒന്നാം വർഷ ബി.സി.എ. വിദ്യാർഥിയും വയനാട് സുൽത്താൻ ബത്തേരി ബീനാച്ചി കവിത ഹൗസിൽ പരേതനായ വി.പി. അജയ്‌ലാലിന്റേയും മിനിയുടേയും മകൻ അമൽ വി. അജയ് ( 19) ആണ് മരിച്ചത്. സുഹൃത്തിന്റെ താമസസ്ഥലത്തുനിന്ന് മടങ്ങുന്നതിനിടെ ഹമ്പിൽ കയറിയ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

Read More

ജെല്ലിക്കെട്ട് കാണാനെത്തിയ 14 കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു

ചെന്നൈ : ജല്ലിക്കെട്ട് കാണാനെത്തിയ പതിനാലുകാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചു. ബന്ധുക്കളോടൊപ്പം ജല്ലിക്കെട്ട് കാണാനെത്തിയ ഗോകുല്‍ (14) ആണ് മരിച്ചത്. മധുരൈയിലെ തടങ്കം ഗ്രാമത്തിലാണ് സംഭവം നടന്നത്. മത്സരത്തിനിടെ കാള കാണികള്‍ക്കിടയിലേക്ക് കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. വയറ്റില്‍ കാളയുടെ കുത്തേറ്റതിനെ തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഗോകുലിനെ ഉടന്‍ തന്നെ ധര്‍മ്മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ധര്‍മ്മപുരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഗോകുലിന് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താന്‍ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ്. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മരിക്കുന്ന നാലാമത്തെ ആളാണ് ഗോകുല്‍.

Read More

പുള്ളിപ്പുലി ആക്രമണത്തിൽ വീണ്ടും ഒരു മരണം

ബെംഗളൂരു : മൈസൂരുവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. ഗ്രാമനിവാസിയായ സിദ്ധമ്മ (60)യാണ് കൊല്ലപ്പെട്ടത്. ജില്ലയിലെ ടി. നർസിപുരിലെ കനനായകനഹള്ളി ഗ്രാമത്തിൽ വെള്ളിയാഴ്ചരാത്രിയാണ് സംഭവം. കഴിഞ്ഞ മൂന്നുമാസത്തിനിടെ മൈസൂരുവിലുണ്ടായ മൂന്നാമത്തെ സംഭവമാണിത്. വീടിന്റെ പിറകുവശത്ത് വിറകെടുക്കാൻ പോയപ്പോഴാണ് പുലിയുടെ ആക്രമണമുണ്ടായത്.

Read More

പോർകാളകൾ കാണികൾക്കിടയിൽ കയറി ആക്രമിച്ചു, 2 മരണം

ബെംഗളൂരു: ശിവമോഗ ജില്ലയിൽ ഇന്നലെ രണ്ടിടങ്ങളിൽ ജെല്ലിക്കെട്ടിന് സമാനമായ പോർകാളകൾ  കാണികൾക്കിടയിലേക്ക് കയറിയ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അൽകോല സ്വദേശി വികെ ലോകേഷ്, മാലൂരിലെ കെ രംഗനാഥ് എന്നിവർ ആണ് മരിച്ചത്. ശിവമോഗ്ഗ കൊണഗവള്ളി ഗ്രാമത്തിൽ കാളയെ കളത്തിലിറക്കിയ കായിക വിനോദം കാണാൻ തടിച്ച് കൂടിയ നൂറുകണക്കിനാളുകളുടെ മുൻനിരയിൽ ഇടം നേടിയതായിരുന്നു ലോകേഷ്. വിറളിപൂണ്ട് ആൾക്കൂട്ടത്തിലേക്ക് മുക്രയിട്ടു കയറിയ കാളയുടെ കുത്തേറ്റ് വീഴുകയായിരുന്നു. ഉടൻ ശിവമോഗ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരിക്കുകയായിരുന്നു.

Read More

ബജ്റംഗ്ദൾ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി 

death suicide murder accident

ബെംഗളൂരു: ബണ്ട് വാള്‍ താലൂകിലെ നേത്രാവതി പുഴയില്‍ ബജ്റംഗ്ദള്‍ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട് വാള്‍ താലൂകിലെ സജിപയില്‍ താമസിക്കുന്ന രാജേഷ് പൂജാരി എസ് (36) ആണ് മരിച്ചത്. പനെമംഗലൂരിലെ പഴയ പാലത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരുടെ സഹായത്തോടെ രാവിലെ വരെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ദുരൂഹ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ച്‌ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അന്വേഷണം നടത്തി…

Read More

മെട്രോ തൂൺ തകർന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവം, കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മയും മൂന്ന് വയസുള്ള മകനും മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബെംഗളൂരുവിലെ നഗവാരയില്‍ ഔട്ടര്‍ റിംഗ് റോഡില്‍ എച്ച്‌ ബി ആര്‍ ലേ ഔട്ടില്‍ നിര്‍മാണത്തിലിരുന്ന ബെംഗളൂരു മെട്രോയുടെ തൂണ്‍ തകര്‍ന്നുവീണ് തേജസ്വിനി , മകന്‍ വിഹാന്‍ എന്നിവര്‍ മരിച്ച സംഭവത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരത്തുക നല്‍കുന്നത്. മെട്രോ തൂണ്‍ തകര്‍ന്നുവീണതിന്റെ കാരണം അന്വേഷിക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും…

Read More

കന്നഡ സാഹിത്യകാരി സാറ അബൂബക്കർ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരിയും നോവലിസ്റ്റും കാസര്‍കോട് സ്വദേശിനിയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു. നിരവധി നോവലുകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കന്നഡയില്‍ ഏറെ പ്രശസ്തയായ എഴുത്തുകാരി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു കാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നോവലുകള്‍ എഴുതിയിരുന്നു. കന്നഡയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമാണ്. കര്‍ണാടക ഹൗസിംഗ് ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറായിരുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യയാണ്. പ്രമുഖ അഭിഭാഷകനായിരുന്ന കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അഡ്വ. അഹമ്മദിന്റെ മകളാണ്. മക്കള്‍: അബ്ദുല്ല (അമേരിക്ക), നാസര്‍ (ഫിഷറീസ് കോളേജ് മുന്‍ പ്രൊഫസര്‍), റഹീം (ബിസിനസ് മംഗളൂരു),…

Read More
Click Here to Follow Us