അയൽ വീട്ടിൽ പോയ ഭർത്താവ് മടങ്ങി വരാൻ വൈകി, ഭാര്യ ആത്മഹത്യ ചെയ്തു

ബെംഗളൂരു:അയല്‍വാസിയുടെ വീട്ടിലെ പരിപാടിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി.

സൂറത്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാല ഗ്രാമത്തിലാണ് സംഭവം. ഹരീഷിന്റെ ഭാര്യ ദിവ്യ (26) ആണ് മരിച്ചത്. ദിവ്യ മംഗളൂരുവിലെ മെഡികല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

പ്രണയത്തിലായിരുന്ന ഹരീഷും ദിവ്യയും 2022 മാര്‍ച്ചിലാണ് വിവാഹിതരായത്. ശനിയാഴ്ച ഇവര്‍ അയല്‍പക്കത്ത് നടന്ന ഒരു ചടങ്ങിന് പോയിരുന്നു. പരിപാടിയില്‍ ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ദിവ്യ ഭര്‍ത്താവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചതോടെ ദിവ്യ തനിച്ച്‌ വീട്ടിലേക്ക് മടങ്ങി.

  നിയമപോരാട്ടം മുറുകുന്നു; ബൈക്ക് ടാക്സി തടയാൻ സർക്കാർ സുപ്രീം കോടതിയിൽ;

തന്റെ അഭ്യര്‍ഥന ഭര്‍ത്താവ് കൂട്ടാക്കാത്തതില്‍ ദിവ്യ മാനസികമായി വിഷമത്തിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ദിവ്യയെ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് സൂറത്കല്‍ പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം
[masterslider id="10"]

Related posts

Click Here to Follow Us