പോർകാളകൾ കാണികൾക്കിടയിൽ കയറി ആക്രമിച്ചു, 2 മരണം

ബെംഗളൂരു: ശിവമോഗ ജില്ലയിൽ ഇന്നലെ രണ്ടിടങ്ങളിൽ ജെല്ലിക്കെട്ടിന് സമാനമായ പോർകാളകൾ  കാണികൾക്കിടയിലേക്ക് കയറിയ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

അൽകോല സ്വദേശി വികെ ലോകേഷ്, മാലൂരിലെ കെ രംഗനാഥ് എന്നിവർ ആണ് മരിച്ചത്.

ശിവമോഗ്ഗ കൊണഗവള്ളി ഗ്രാമത്തിൽ കാളയെ കളത്തിലിറക്കിയ കായിക വിനോദം കാണാൻ തടിച്ച് കൂടിയ നൂറുകണക്കിനാളുകളുടെ മുൻനിരയിൽ ഇടം നേടിയതായിരുന്നു ലോകേഷ്. വിറളിപൂണ്ട് ആൾക്കൂട്ടത്തിലേക്ക് മുക്രയിട്ടു കയറിയ കാളയുടെ കുത്തേറ്റ് വീഴുകയായിരുന്നു. ഉടൻ ശിവമോഗ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts