യാത്രാത്തിരക്ക്; കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു

ബെംഗളൂരു : ശബരിമല തീർഥാടനത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു.

ഹുബ്ബള്ളി-കൊല്ലം (07313), ബെളഗാവി-കൊല്ലം (07317) എന്നീ ട്രെയിനുകളാണ് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രഖ്യാപിച്ചത്.

ഹുബ്ബള്ളി-കൊല്ലം ട്രെയിന്‍ ഡിസംബർ അഞ്ചു മുതൽ ജനുവരി ഒൻപതു വരെയും ബെളഗാവി-കൊല്ലം തീവണ്ടി ഡിസംബർ ഒൻപതു മുതൽ ജനുവരി 13 വരെയുമാകും സർവീസ് നടത്തുക.

രണ്ടു ട്രെയിനുകളും ആഴ്ചയിലൊരു സർവീസ്‌ വീതം ആകെ ആറു സർവീസുകളാണ്  നടത്തുക.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ഹുബ്ബള്ളി-കൊല്ലം (07313):  ഡിസംബർ അഞ്ചു മുതൽ വ്യാഴാഴ്ചകളിൽ വൈകീട്ട് 5.30-ന് എസ്.എസ്.എസ്. ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച വൈകിട്ട് 4.30-ന് കൊല്ലത്തെത്തും. തിരിച്ച് കൊല്ലത്തുനിന്ന് വെള്ളിയാഴ്ചകളിൽ വൈകിട്ട് 6.30-ന് പുറപ്പെടുന്ന ട്രെയിന്‍ ശനിയാഴ്ച രാത്രി 7.35-ന് എസ്.എസ്.എസ്. ഹുബ്ബള്ളിയിൽ എത്തും.

ബെളഗാവി-കൊല്ലം (07317) : ഡിസംബർ ഒൻപതു മുതൽ തിങ്കളാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 2.30-ന് ബെളഗാവിയിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച വൈകീട്ട് 4.30-ന് കൊല്ലത്തെത്തും.

കൊല്ലത്തുനിന്ന് ചൊവ്വാഴ്ച വൈകീട്ട് 6.30-ന് തിരിക്കുന്ന ട്രെയിന്‍ ബുധനാഴ്ച രാത്രി പത്തിന് ബെളഗാവിയിലെത്തും.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

രണ്ടു ട്രെയിനുകളും വിവിധ ദിവസങ്ങളിലായി എസ്.എം.വി.ടി. ബെംഗളൂരുവില്‍ പുലർച്ചെ 1.10-നും കെ.ആർ. പുരത്ത് 1.30-നുമാണ് എത്തിച്ചേരുക.

നേരത്തെ തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി. ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (06083/06084) പ്രതിവാര സ്പെഷ്യൽ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരി 29 വരെ 12 സർവീസുകളാണ് ഈ ട്രെയിന്‍ നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts