ദളിത്‌ യുവാവിന്റെ കൈ വെട്ടി മാറ്റിയ സംഭവം; 2 പേർ അറസ്റ്റിൽ

ബെംഗളൂരു : കനകപുരയിൽ ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരെ പോലീസ് കാലിനു വെടിവെച്ച് കീഴ്‌പ്പെടുത്തി. കനകപുര സ്വദേശികളായ ഹർഷ, കരുണേഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ജാതിപരാമർശത്തെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികൾ അറത്തെടുത്തത്. സംഭവത്തിൽ നാലുപേരെ കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്തിരുന്നു. ഏഴുപേർക്കെതിരെയാണ് കേസുള്ളത്. അനീഷും ബന്ധുവും റോഡിലൂടെ നടന്നുപോയപ്പോൾ പ്രതികളിലൊരാൾ ഇരുവർക്കുമെതിരേ ജാതി പരാമർശം നടത്തുകയായിരുന്നു. ഇതേത്തുടർന്ന് വഴക്കുണ്ടായി. പിന്നീട് പ്രതികൾ…

Read More

പിജി ഹോസ്റ്റലിലെ യുവതിയുടെ കൊലപാതകം; കുത്തേറ്റ യുവതിയെ നോക്കി നിന്ന് ഹോസ്റ്റലിലെ മറ്റ് താമസക്കാർ

ബെംഗളൂരു: പിജി ഹോസ്റ്റലില്‍ അതിക്രൂരമായി യുവതി കൊല്ലപ്പെട്ടത് വലിയ വാർത്തയായിട്ടുണ്ട്. അതിനൊപ്പം തന്നെ യുവതി സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും ദയാദാക്ഷിണ്യമില്ലാതെ നോക്കിനിന്ന ഹോസ്റ്റലിലെ താമസക്കാരായ മറ്റു പെണ്‍കുട്ടികളുടെ നിസംഗതയും ചർച്ചയാകുകയാണ്. അക്രമി അതിക്രൂരമായി കുത്തിപരുക്കേല്‍പിച്ച്‌ പോയ ശേഷം തറയിലിരുന്നുപോയ കൃതി മറ്റു പെണ്‍കുട്ടികളെ സഹായത്തിനായി കരഞ്ഞു വിളിച്ചെങ്കിലും ഏറെനേരം ആരും സഹായിച്ചില്ലെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൃതിയുടെ നിലവിളി കേട്ട മറ്റു താമസക്കാരായ പെണ്‍കുട്ടികള്‍ മൂന്നുപേർ മുകള്‍നിലയില്‍ നിന്നിറങ്ങി വരുന്നുണ്ട്. പക്ഷേ അവരാരും കൃതിയെ സഹായിക്കാനായി അരികിലേക്ക് എത്തുന്നില്ല. അവർ ഫോണില്‍ ആരെയോ വിളിക്കുന്നതാണ്…

Read More

ഹോസ്റ്റലിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിക്കായി തിരച്ചിൽ 

ബെംഗളൂരു: പി ജി ഹോസ്റ്റലില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോറമംഗല വി ആര്‍ ലേ ഔട്ടിലെ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപം വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി താമസിക്കുന്ന കെട്ടിടത്തില്‍ കയറി കഴുത്തറത്താണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും ഡിസിപി വ്യക്തമാക്കി. കൊല്ലപ്പെട്ട കൃതികുമാരി നഗരത്തിലെ…

Read More

ഐസ്ക്രീം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് 4 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി അറസ്റ്റിൽ 

ബെംഗളൂരു: ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് നാല് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ 34കാരൻ അറസ്റ്റിൽ. നാല് വയസുകാരിയുടെ ബന്ധുവായ യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. ശനിയാഴ്ചയാണ് കുട്ടിയെ ഐസ്ക്രീം വാങ്ങി നല്‍കാമെന്ന പേരില്‍ ഇയാള്‍ വീട്ടില്‍ നിന്ന് കൊണ്ട് പോയത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെയായിരുന്നു ഇത്. പീഡനത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാതെ അമ്മ അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ പരിസരത്ത് അയല്‍വാസികള്‍ക്കൊപ്പം തിരച്ചില്‍ നടത്തുമ്പോഴാണ് യുവാവിനൊപ്പമാണ് കുട്ടിയെ അവസാനം കണ്ടതെന്ന് വ്യക്തമാവുകയായിരുന്നു. യുവാവിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചപ്പോള്‍ ചോദ്യങ്ങള്‍ക്ക് മറുപടി…

Read More

സമ്പത്ത് വർധിപ്പിക്കാൻ വ്യാജ പരസ്യം; 1.5 കോടി രൂപ നഷ്ടമായി 

CYBER ONLINE CRIME

ബെംഗളൂരു: സമ്പത്ത് വര്‍ധിപ്പിക്കുമെന്നുള്ള വ്യാജ പരസ്യത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്ത മംഗലാപുരം സ്വദേശിക്ക് നഷ്ടമായത് 1.5 കോടി രൂപ . ‘ ജെഫീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്റര്‍ 223 എന്ന പേരിലായിരുന്നു സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക് വഴി തട്ടിപ്പ് നടത്തിയത്. ഇതേ പേരില്‍ തന്നെ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലും ഇയാളെ ഉള്‍പ്പെടുത്തി. ഗ്രൂപ്പ് വഴി നിരവധി പേര്‍ക്ക് പണം ഇരട്ടിച്ചതായുള്ള മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കിട്ടു. ഇതാണ് മംഗലാപുരം സ്വദേശി തട്ടിപ്പില്‍ വീണു പോകാന്‍ കാരണം. ആദ്യത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് ശേഷം നിരവധി…

Read More

കുളിക്കാത്ത ഭാര്യയെ അടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ 

തായ്‌ലന്‍ഡ്: കുളിക്കാത്തതിന്റെ പേരില്‍ ഭാര്യയെ അടിച്ച്‌ കൊന്ന് ഭര്‍ത്താവിന്റെ ക്രൂരത. തായ്‌ലന്‍ഡിലാണ് സംഭവം നടന്നത്. ഇരുവരും ഒന്നിച്ച്‌ മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു. സംഭവ ദിവസം കുളിക്കാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. പിന്നാലെയാണ് മരത്തടി കൊണ്ട് തലയ്ക്കടിച്ചത്. വീടിന് പുറത്ത് വെച്ചായിരുന്നു ആക്രമണം. ആക്രമിച്ച ശേഷം ഭാര്യയെ കുളിമുറിയില്‍ കൊണ്ട് കിടത്തിയ ശേഷം വഴുതി വീണതായി അയല്‍ക്കാരേയും പോലീസിനേയും അറിയിക്കുകയായിരുന്നു. പോലീസ് ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ സ്ഥലത്ത് നിന്നും കടന്ന് കളയുകയും ചെയ്തു. ഒളിവില്‍ പോയ വാച്ചറിനെ ബാന്‍ ടാബ്…

Read More

ലൈംഗിക അതിക്രമം; യുവതി യുവാവിന്റെ ലിംഗം മുറിച്ചു

ലൈംഗിക അതിക്രമം കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ യുവാവിന്റെ ലിംഗം യുവതി മുറിച്ചുമാറ്റി. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 22 വയസ്സുകാരനായ യുവാവിനാണ് ലിംഗം നഷ്ടമായത്. യുവാവ് യുവതിക്ക് മേല്‍ തുടര്‍ച്ചയായി ലൈംഗിക അതിക്രമം നടത്തിയിരുന്നു. വീട്ടിലേക്ക് യുവാവിനെ നാടകീയമായി വിളിച്ചുവരുത്തിയാണ് മൂര്‍ച്ചയേറിയ കത്തികൊണ്ട് യുവതി ലിംഗം മുറിച്ചുമാറ്റിയത്. രക്തസ്രാവത്തെ തുടര്‍ന്ന് അവശനായ യുവാവ് ചികിത്സയിലാണ്. 35 വയസ്സുള്ള യുവതി വിവാഹിതയാണ്. വിവരം അറിഞ്ഞു പോലീസ് എത്തിയെങ്കിലും യുവാവ് മൊഴി നല്‍കിയില്ല. ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ട്‌. അത് തീര്‍ത്തുകൊള്ളാം എന്നാണ് ഇരുവരും പോലീസിനോട്…

Read More

എട്ട് കുട്ടികളെ പീഡിപ്പിച്ച് ദൃശ്യം പകർത്തി വിറ്റു; 35 കാരന് 5 ജീവപര്യന്തം 

ചെന്നൈ: കുട്ടികളെ പീഡിപ്പിച്ച്‌ അശ്ലീലചിത്രങ്ങള്‍ പകർത്തി ഇന്റർനെറ്റില്‍ പ്രചരിപ്പിച്ച യുവാവിന് അഞ്ച് ജീവപര്യന്തം തടവുശിക്ഷ. പിഎച്ച്‌.ഡി. പൂർത്തിയാക്കിയ വിക്ടർ ജെയിംസ് രാജയ്ക്കാ(35)ണ് തഞ്ചാവൂരിലെ പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 6.54 ലക്ഷം രൂപ പിഴയടയ്ക്കാനും ചൂഷണത്തിനിരയായവർക്ക് നാലു ലക്ഷം രൂപവീതം നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ അന്വേഷണം പൂർത്തിയാക്കി സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ച്‌ 14 മാസത്തിനുശേഷമാണ് വിധി. അഞ്ചിനും 18-നും ഇടയിലുള്ള എട്ട് കുട്ടികളെ വിക്ടർ ജെയിംസ് രാജ പീഡിപ്പിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകർത്തി വെബ്സൈറ്റുകള്‍ക്കു വിറ്റ് പണമുണ്ടാക്കി.…

Read More

ഭർത്താവ് പുറത്തു കൊണ്ടു പോയില്ല; മകനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു 

മുംബൈ: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് 4 വയസുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവതി. മഹാരാഷ്‌ട്രയിലെ പാല്‍ഘർ ജില്ലയിലാണ് സംഭവം. 23 കാരിയായ ആദിവാസി യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് തന്നെയും കുഞ്ഞിനെയും പുറത്തുകൊണ്ട് പോകാൻ കൂട്ടാക്കാത്തതാണ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ദഹാനു മേഖലയിലെ സിസ്നെ ഗ്രാമത്തിലാണ് കുടുംബം താമസിക്കുന്നത്. മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭർത്താവ് പലപ്പോഴും വീട്ടില്‍ നിന്നും മാറി നിന്നിരുന്നതായി കാസ പോലീസ് പറയുന്നു. ഞായാറാഴ്ച വീട്ടിലെത്തിയ ഇയാള്‍ സുഹൃത്തുക്കളോടൊപ്പം പുറത്തുപോവുകയായിരുന്നു. ഇതില്‍ പ്രകോപിതയായ ഭാര്യാ പുറത്തുപോയപ്പോള്‍…

Read More

കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി പിടിയിൽ 

ബെംഗളൂരു: കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അഗുംബെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി. യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കുശാലിൻ്റെ മകൾ പൂജ(24)യെ ജൂൺ 30ന് വീട്ടിൽ നിന്ന് പോയതിന് ശേഷം ദുരൂഹസാഹചര്യത്തിൽ കാണാതാവുകയായിരുന്നു. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അഗുംബെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഗുംബെ പോലീസ് സ്റ്റേഷനിലെ പിഎസ്ഐ രംഗനാഥ് അന്തരഗട്ടിയുടെ നേതൃത്വത്തിൽ പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. യുവതിയെ പരിചയപ്പെട്ട മണി എന്ന് പേരുള്ള ആൾ…

Read More
Click Here to Follow Us