ലൈംഗിക അതിക്രമം; യുവതി യുവാവിന്റെ ലിംഗം മുറിച്ചു

ലൈംഗിക അതിക്രമം കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ യുവാവിന്റെ ലിംഗം യുവതി മുറിച്ചുമാറ്റി. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

22 വയസ്സുകാരനായ യുവാവിനാണ് ലിംഗം നഷ്ടമായത്. യുവാവ് യുവതിക്ക് മേല്‍ തുടര്‍ച്ചയായി ലൈംഗിക അതിക്രമം നടത്തിയിരുന്നു.

വീട്ടിലേക്ക് യുവാവിനെ നാടകീയമായി വിളിച്ചുവരുത്തിയാണ് മൂര്‍ച്ചയേറിയ കത്തികൊണ്ട് യുവതി ലിംഗം മുറിച്ചുമാറ്റിയത്.

രക്തസ്രാവത്തെ തുടര്‍ന്ന് അവശനായ യുവാവ് ചികിത്സയിലാണ്. 35 വയസ്സുള്ള യുവതി വിവാഹിതയാണ്.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

വിവരം അറിഞ്ഞു പോലീസ് എത്തിയെങ്കിലും യുവാവ് മൊഴി നല്‍കിയില്ല. ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ട്‌. അത് തീര്‍ത്തുകൊള്ളാം എന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്.

ഈ മാസം ആദ്യം ബിഹാറിലെ തന്നെ സരണ്‍ ജില്ലയിലും സമാനമായ സംഭവമുണ്ടായിരുന്നു.

അഞ്ചു വര്‍ഷം ഒപ്പം കഴിഞ്ഞ ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയ 30വയസുകാരനെയാണ് യുവതി ശിക്ഷിച്ചത്.

മുറിച്ചെടുത്ത ലിംഗം ടോയ്ലറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. സരണില്‍ നഴ്സിങ് ഹോം നടത്തിയിരുന്ന യുവതി അറസ്റ്റിലായി. മര്‍ഹൗരാ നഗര്‍ പഞ്ചായത്തിലെ കൗണ്‍സിലര്‍ക്കാണ് ലിംഗം നഷ്ടമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts