ലൈംഗിക അതിക്രമം കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ യുവാവിന്റെ ലിംഗം യുവതി മുറിച്ചുമാറ്റി. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 22 വയസ്സുകാരനായ യുവാവിനാണ് ലിംഗം നഷ്ടമായത്. യുവാവ് യുവതിക്ക് മേല്‍ തുടര്‍ച്ചയായി ലൈംഗിക അതിക്രമം നടത്തിയിരുന്നു. വീട്ടിലേക്ക് യുവാവിനെ നാടകീയമായി വിളിച്ചുവരുത്തിയാണ് മൂര്‍ച്ചയേറിയ കത്തികൊണ്ട് യുവതി ലിംഗം മുറിച്ചുമാറ്റിയത്. രക്തസ്രാവത്തെ തുടര്‍ന്ന് അവശനായ യുവാവ് ചികിത്സയിലാണ്. 35 വയസ്സുള്ള യുവതി വിവാഹിതയാണ്. വിവരം അറിഞ്ഞു പോലീസ് എത്തിയെങ്കിലും യുവാവ് മൊഴി നല്‍കിയില്ല. ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ട്. അത് തീര്‍ത്തുകൊള്ളാം എന്നാണ് ഇരുവരും പോലീസിനോട്…
Read MoreTag: crime
എട്ട് കുട്ടികളെ പീഡിപ്പിച്ച് ദൃശ്യം പകർത്തി വിറ്റു; 35 കാരന് 5 ജീവപര്യന്തം
ചെന്നൈ: കുട്ടികളെ പീഡിപ്പിച്ച് അശ്ലീലചിത്രങ്ങള്‍ പകർത്തി ഇന്റർനെറ്റില്‍ പ്രചരിപ്പിച്ച യുവാവിന് അഞ്ച് ജീവപര്യന്തം തടവുശിക്ഷ. പിഎച്ച്.ഡി. പൂർത്തിയാക്കിയ വിക്ടർ ജെയിംസ് രാജയ്ക്കാ(35)ണ് തഞ്ചാവൂരിലെ പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 6.54 ലക്ഷം രൂപ പിഴയടയ്ക്കാനും ചൂഷണത്തിനിരയായവർക്ക് നാലു ലക്ഷം രൂപവീതം നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ അന്വേഷണം പൂർത്തിയാക്കി സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ച് 14 മാസത്തിനുശേഷമാണ് വിധി. അഞ്ചിനും 18-നും ഇടയിലുള്ള എട്ട് കുട്ടികളെ വിക്ടർ ജെയിംസ് രാജ പീഡിപ്പിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകർത്തി വെബ്സൈറ്റുകള്‍ക്കു വിറ്റ് പണമുണ്ടാക്കി.…
Read Moreഭർത്താവ് പുറത്തു കൊണ്ടു പോയില്ല; മകനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു
മുംബൈ: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് 4 വയസുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവതി. മഹാരാഷ്‌ട്രയിലെ പാല്‍ഘർ ജില്ലയിലാണ് സംഭവം. 23 കാരിയായ ആദിവാസി യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് തന്നെയും കുഞ്ഞിനെയും പുറത്തുകൊണ്ട് പോകാൻ കൂട്ടാക്കാത്തതാണ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ദഹാനു മേഖലയിലെ സിസ്നെ ഗ്രാമത്തിലാണ് കുടുംബം താമസിക്കുന്നത്. മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭർത്താവ് പലപ്പോഴും വീട്ടില്‍ നിന്നും മാറി നിന്നിരുന്നതായി കാസ പോലീസ് പറയുന്നു. ഞായാറാഴ്ച വീട്ടിലെത്തിയ ഇയാള്‍ സുഹൃത്തുക്കളോടൊപ്പം പുറത്തുപോവുകയായിരുന്നു. ഇതില്‍ പ്രകോപിതയായ ഭാര്യാ പുറത്തുപോയപ്പോള്‍…
Read Moreകാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി പിടിയിൽ
ബെംഗളൂരു: കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അഗുംബെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി. യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കുശാലിൻ്റെ മകൾ പൂജ(24)യെ ജൂൺ 30ന് വീട്ടിൽ നിന്ന് പോയതിന് ശേഷം ദുരൂഹസാഹചര്യത്തിൽ കാണാതാവുകയായിരുന്നു. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അഗുംബെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഗുംബെ പോലീസ് സ്റ്റേഷനിലെ പിഎസ്ഐ രംഗനാഥ് അന്തരഗട്ടിയുടെ നേതൃത്വത്തിൽ പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. യുവതിയെ പരിചയപ്പെട്ട മണി എന്ന് പേരുള്ള ആൾ…
Read Moreരണ്ടുവയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീ കൊളുത്തി
തൊടുപുഴ: പൈനാവില്‍ രണ്ട് വയസുകാരിയെ ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. പൈനാവ് അമ്പത്തിയാറ് കോളനി സ്വദേശിയായ അന്നക്കുട്ടി (57) കൊച്ചുമകള്‍ ദിയ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് കഞ്ഞിക്കുഴി സ്വദേശിയായ സന്തോഷ് ആണ് ആക്രമണം നടത്തിയത്. ഇവര്‍ തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്‌നം നിലനിന്നിരുന്നു. ഇത് പറഞ്ഞു തീര്‍ക്കാനാണ് വൈകിട്ടോടെ സന്തോഷ് അന്നക്കുട്ടിയുടെ വീട്ടില്‍ എത്തിയത്. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതോടെ ദിയയുടെ നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാരാണ് ഇവരെ സമീപത്തെ സ്വകാര്യ…
Read Moreനാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
എറണാകുളം: വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി ഷെരീഫ് ആണ് നാലുവയസ്സുള്ള മകൻ അല്‍ഷിഫാഫിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ആഴ്ചകള്‍ക്ക് മുമ്പാണ് ഇവർ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. സംഭവസമയത്ത് യുവാവിന്റെ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreമഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയെ ഭർത്താവ് വെട്ടിക്കൊന്നു
ബെംഗളൂരു: മൈസൂരുവില്‍ മഹിള കോണ്‍ഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊന്നു. മഹിളാ കോണ്‍ഗ്രസ് മൈസൂരു ജില്ല ജനറല്‍ സെക്രട്ടറിയും നടിയുമായ വിദ്യ (36) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭർത്താവ് നന്ദീഷിനായി പോലീസ് തെരച്ചില്‍ ശക്തമാക്കി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലയ്‌ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൈസൂരു എസ്‌പി സീമ ലത്‌കർ, എഎസ്‌പി നന്ദിനി എന്നിവർ സംഭവ സ്ഥലം പരിശോധിച്ചു. ജൂനിയർ ആർട്ടിസ്റ്റായിരുന്ന വിദ്യ ബജരംഗി, വജ്രകായ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംഭവത്തില്‍…
Read Moreഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തിക്കൊന്നു
ചേർത്തല: പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭർത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേർത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ് അമ്പിളി. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.
Read Moreഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെൽഫി; പിന്നാലെ യുവാവും ആത്മഹത്യ ചെയ്തു
ഉത്തര്‍പ്രദേശ്: ഷാള്‍ കഴുത്തി മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡെഡ്ബോഡിക്കൊപ്പം സെല്‍ഫി എടുത്ത് ഭർത്താവ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ വഴക്കുണ്ടായതായി പോലീസ് പറയുന്നു. കൊലപാതക ദിവസവും ഇവർ തമ്മില്‍ വഴക്കുണ്ടായതായാണ് റിപ്പോർട്ട്. ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ തന്റെ മടിയില്‍ കിടത്തി യുവാവ് സെല്‍ഫിയെടുക്കുകയും, തുടർന്ന് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നാലെ സംഭവസ്ഥലത്ത് എത്തിയ ബന്ധുക്കള്‍ കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന ദമ്പതികളെയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Read Moreവിദ്യാർത്ഥിനിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി
ബെംഗളൂരു: നഗരത്തിൽ ബിരുദ പഠനത്തിനെത്തിയ സ്വകാര്യ കോളജിലെ വിദ്യാർഥിനിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിനും കൈകൾക്കും വെട്ടേറ്റാണ് അവൾ മരിച്ചത്. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നിട്ടുണ്ടെങ്കിലും യുവതിയുടെ അമ്മ മാത്രം മകൾ ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞു. കൊലപാതകമാണെന്ന് ആരോ ആരോപിച്ചു. പ്രഭുധ്യ (21) ആണ് മരിച്ചത്. സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബിരുദ പഠനം നടത്തിവരികയായിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ വീടിൻ്റെ കുളിമുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് സംഭവം പുറത്തറിഞ്ഞത്. സുബ്രഹ്മണ്യ പുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ…
Read More