ബെംഗളൂരു: കര്‍ഷകന്റെ സ്വര്‍ണചെയിന്‍ കവര്‍ന്ന കേസില്‍ ഒരാളെ കൂടി കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക നെല്ലിക്കട്ട സ്വദേശിയും ഇപ്പോള്‍ കര്‍ണാടക ബി.സി റോഡ് ശാന്തി അങ്ങാടിയില്‍ താമസക്കാരനുമായ മുഹമ്മദലി എന്ന അഷറുവിനെയാണ് (33) കുമ്പള എസ്.ഐ ടി.എം.വിപിനും സംഘവും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി നെല്ലിക്കട്ടയിലെ സുഹൈലിനെ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 17ന് രാവിലെ ആറര മണിയോടെ തോട്ടത്തിലേക്ക് നടന്നുപോവുകയായിരുന്ന ഗോപാലകൃഷ്ണ ഭട്ടിനെ ബൈക്കിലെത്തിയ ഇവര്‍ തടഞ്ഞ് നിര്‍ത്തി കഴുത്തിലുണ്ടായിരുന്ന രണ്ടു പവന്‍ തൂക്കമുള്ള സ്വര്‍ണ ചെയിന്‍ തട്ടിപ്പറിച്ച്…
Read MoreTag: crime
പാർക്കിംഗ് തർക്കം; കോളേജ് വിദ്യാർത്ഥിയെ വെട്ടിക്കൊന്നു
ചെന്നൈ: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാർഥിയെ പാർക്കിങ് തർക്കത്തിന് പിന്നാലെ വെട്ടിക്കൊന്നു. ചിറ്റലപ്പാക്കം സ്വദേശി ഉദയകുമാറിനെയാണ് (20) മൂന്നുപേർ അടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്. പ്രതികളായ നരേഷ് (24), കൃഷ്ണ (19), ശങ്കർകുമാർ (19) എന്നിവർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉദയകുമാറും സുഹൃത്തും ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിർത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇതോടെ സുഹൃത്ത് ഓടിമറഞ്ഞു. ആക്രമണത്തില്‍ നിന്ന് ഉദയകുമാറും ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിന്തുടർന്ന സംഘം ക്രൂരമായി മുഖത്തും കാലിനും വെട്ടുകയായിരുന്നു. പിന്നീട് ഇവർ ഇവിടെനിന്ന് രക്ഷപ്പെട്ടു. ഗുരുതരപരിക്കേറ്റ ഉദയകുമാറിനെ ആദ്യം ക്രോംപേട്ടുള്ള സർക്കാർ…
Read Moreജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ; കൊന്നതെന്ന് ആരോപണം
ബെംഗളൂരു: പോക്സോ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലംബറായി ജോലിചെയ്യുന്ന കെ.സത്യ(22)യെയാണ് ബെംഗളൂരു മിഷൻ റോഡിലെ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടത്. വെള്ളിയാഴ്ച രാവിലെയാണ് കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. 15 വയസ്സുള്ള പെണ്‍കുട്ടിയുമായി സത്യ പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു. ഒന്നരവർഷം മുമ്പ് പെണ്‍കുട്ടിയുമായി സത്യ ഒളിച്ചോടിയിരുന്നു. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാർ പരാതി നല്‍കിയതോടെ പോലീസ് പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തുടർന്ന് ഒരുമാസം മുമ്പാണ്…
Read Moreഭാര്യയ്ക്ക് നേരെ ‘ഐസ്ക്രീം’ ആസിഡ് ആക്രമണം
കാസർകോട്: ഐസ്ക്രീം എന്ന വ്യാജേന ബോള്‍ ഐസ്ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം. ഓടി രക്ഷപ്പെട്ടത് കൊണ്ട് ഭാര്യ ആസിഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആക്രമിക്കാൻ പിന്നാലെ ഓടിയ ഭർത്താവ് എറിഞ്ഞ ‘ഐസ്ക്രീം’ ആസിഡ് അബദ്ധത്തില്‍ ദേഹത്ത് വീണ് മകന് ഗുരുതരമായി പൊള്ളലേറ്റു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാഞ്ഞങ്ങാട് ചിറ്റാരിക്കല്‍ കമ്പല്ലൂരിലാണ് സംഭവം. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ പി വി സുരേന്ദ്രനാഥിനെതിരെ (49) ചിറ്റാരിക്കല്‍ പോലീസ് ഗുരുതരമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സുരേന്ദ്രനാഥിന്റെ മകൻ പിവി സിദ്ധുനാഥിനാണ് (20)…
Read Moreട്രാൻസ്‌ജെൻഡറായ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റിൽ
ബെംഗളൂരു: ട്രാൻസ്‌ജെൻഡറായ ലിവ്-ഇൻ പങ്കാളിയെ ടവ്വൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് 51 കാരിയായ സ്ത്രീ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. മെയ് 3ന് ഈസ്റ്റേൺ ബെംഗളൂരുവിലെ മുരുഗേഷ്പാലയിലെ വസതിയിലാണ് 42 വയസ്സുള്ള മഞ്ജു നായിക്കിൻ്റെ മൃതദേഹം കണ്ടെത്തിയത്. പ്രതിയായ പ്രേമ എന്ന യുവതിയ്‌ക്കൊപ്പമാണ് മഞ്ജു താമസിച്ചിരുന്നത്. ഇരുവരുടെയും വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മഞ്ജുവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ പോലീസ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിനൊടുവിൽ പ്രേമയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ട്രാൻസ് പുരുഷനായി ജനിച്ച…
Read Moreഗുണ്ടയെ കൊലപെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു : ഗുണ്ടയെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. കാർത്തികേയനെ (40) കൊലപ്പെടുത്തിയ കേസിൽ ധർമ, ഇഷാഖ്, സുൽത്താൻ എന്നിവരെയാണ് ബാനസവാടി പോലീസ് അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതിയും ഗുണ്ടയുമായ ആൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തിവരുകയാണെന്ന് ബെംഗളൂരു ഈസ്റ്റ് ഡി.സി.പി. കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. കഴിഞ്ഞ ദിവസം ബാനസവാടി ഐ.ടി.സി. റോഡിലാണ് പ്രതികൾ കാർത്തികേയനെ വെട്ടിക്കൊലപ്പെടുത്തിയത്. 2021 വരെ ഗുണ്ടയായിരുന്നു കാർത്തികേയൻ. പിന്നീട് നല്ല സ്വഭാവം പരിഗണിച്ച് പോലീസ് കാർത്തികേയന്റെ പേര് ഗുണ്ടാപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുശേഷം റിയൽ എസ്റ്റേറ്റ്…
Read Moreവിവാഹത്തിൽ നിന്നും പിന്മാറിയ 15 കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
ബെംഗളൂരു: ശൈശവ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് പത്താം ക്ലാസുകാരിയെ 32-കാരന്‍ കഴുത്തറുത്ത് കൊന്നു. മടിക്കേരിയില്‍ ആണ് ദാരുണ സംഭവം. ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ സ്ഥലത്തെത്തി വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞിരുന്നു. തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് ഇരുകുടുംബങ്ങളും പിന്മാറി. ഇതില്‍ പ്രകോപിതനായ പ്രതി ഒങ്കാരപ്പ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച ഒങ്കാരപ്പ എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു. ഒങ്കാരപ്പ ഒളിവിലാണ്, ഇയാള്‍ക്കായി തെരച്ചില്‍…
Read Moreവിവാഹിതയായ യുവതിയെ പുനർവിവാഹത്തിനായി ശല്യം ചെയ്തു; ആവശ്യം നിരസിച്ചതിന് പിന്നാലെ യുവാവ് വീടിന് തീയിട്ടു
ബെംഗളൂരു: വിവാഹിതയും സന്തുഷ്ട കുടുംബവുമുള്ള യുവതിയോട് ഭർത്താവിനെയും വീടിനെയും ഉപേക്ഷിച്ച് കൂടെ വരണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് യുവാവിന്റെ ശല്യം. യുവതി പ്രതിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, പ്രതി അർബാസ് രാത്രിയിൽ യുവതിയുടെ കുടുംബം താമസിച്ചിരുന്ന വീടിന് തീയിട്ടു. ഭർത്താവിൻ്റെ വീട്ടിൽ സന്തോഷകരമായ കുടുംബം നയിക്കുകയായിരുന്നു അവർ. അതിനിടെയാണ് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പ്രതി യുവതിയെ സമീപിച്ചത്. അവൾ അവൻ്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെയാണ് ശല്യം കൂടിയത്. അവളുടെ മൊബൈൽ നമ്പർ കണ്ടെത്തി, താൻ നിങ്ങളുടെ സുഹൃത്തായിരിക്കുമെന്ന് അറിയിച്ചു. പിന്നീട് യുവതിയുടെ മൊബൈൽ…
Read Moreഭാര്യയുടെ കൈ ഭർത്താവ് വെട്ടി മാറ്റി
ചെന്നൈ: ഫോണില്‍ സുഹൃത്തുക്കളുമായി വീഡിയോകോള്‍ പതിവാക്കിയതിന്റെ പേരില്‍ ഭാര്യയുടെ കൈ ഭർത്താവ് വെട്ടി മാറ്റി. തമിഴ്നാട് വെല്ലൂർ ജില്ലയിലെ ഗുഡിയാത്തം പട്ടണത്തിനടുത്തുള്ള പിച്ചനൂർ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഒരു സുഹൃത്തുമായി വീഡിയോകോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാള്‍ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനുശേഷം ഗുഡിയാത്തം പോലീസ് സ്റ്റേഷനിലെത്തി പ്രതി…
Read Moreസഹോദരിക്ക് വിവാഹ സമ്മാനം നൽകി; യുവാവിനെ ഭാര്യ അടിച്ചു കൊന്നു
ലഖ്നൗ: സഹോദരിക്ക് വിവാഹസമ്മാനം നൽകിയതിൽ തർക്കം. യുവാവിനെ ഭാര്യയും ഭാര്യാസഹോദരന്മാരും ചേർന്ന് അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ബാരാബങ്കി സ്വദേശിയായ ചന്ദ്രപ്രകാശ് മിശ്ര(35)യെയാണ് ഭാര്യ ഛാബിയും സഹോദരന്മാരും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്. ചന്ദ്രപ്രകാശിന്റെ സഹോദരിക്കുള്ള വിവാഹസമ്മാനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഏപ്രില്‍ 26-നാണ് സഹോദരിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. സഹോദരിക്ക് വിവാഹസമ്മാനമായി ഒരു സ്വർണമോതിരവും ടി.വി.യും നല്‍കാനായിരുന്നു ചന്ദ്രപ്രകാശ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, സഹോദരിക്ക് മോതിരവും ടി.വി.യും സമ്മാനിക്കുന്നതിനെ ചന്ദ്രപ്രകാശിന്റെ ഭാര്യ ഛാബി എതിർത്തു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കവുമുണ്ടായി. ഇതിനുപിന്നാലെയാണ് ഭർത്താവിനെ ‘ഒരു പാഠം പഠിപ്പിക്കണമെന്ന്’ ആവശ്യപ്പെട്ട്…
Read More