കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൈസൂരു : കുടക് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനുള്ള ദൗത്യത്തിനിടെ ശനിയാഴ്ച രാവിലെ മടിക്കേരിയിലെ ബൈരമ്പാടയിലാണ് സംഭവം. ദൗത്യത്തിനിടെ കൂട്ടത്തിലെ ഒരുആന ഇടഞ്ഞ് ഉദ്യോഗസ്ഥർക്കുനേരേ തിരിയുകയായിരുന്നു.

ബൈരമ്പാട, മൈതാഡി പ്രദേശങ്ങളിലെ കാപ്പിത്തോട്ടങ്ങളിൽ അലഞ്ഞുതിരിയുന്ന കാട്ടാനകളെ തുരത്താൻ വിരാജ്‌പേട്ട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശിവറാമിന്റെ നേതൃത്വത്തിലാണ് ദൗത്യം ആരംഭിച്ചത്. ഇതിനിടെ കൂട്ടത്തിലെ ഒരു ആന രണ്ടുതവണ സംഘത്തിനുനേരേ തിരിഞ്ഞു.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

കാട്ടാനയിൽനിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ ഹരീഷിന് വീണ് തലയ്ക്കു പരിക്കേറ്റു. തുരത്താൻ അഞ്ചുതവണ ശ്രമിച്ചിട്ടും അക്രമകാരികളായ ആന പിൻവാങ്ങാൻ തയ്യാറായില്ല. തുടർന്ന് ഉദ്യോഗസ്ഥർ ശ്രമം ഉപേക്ഷിച്ച് മടങ്ങി. അടുത്തദിവസം കൂടുതൽ ഉദ്യോഗസ്ഥരുമായി ദൗത്യം തുടരുമെന്ന് ശിവറാം അറിയിച്ചു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts