ഇന്റർനെറ്റ് വേഗത കുറവുണ്ടോ? അടുത്തുള്ള ബിഎംടിസി ബസ്റ്റാന്റിലേക്ക് കയറിക്കോളൂ; ബസ്റ്റാന്റ്കളിൽ സൗജന്യ വൈഫൈ ഒരുക്കി ബിഎംടിസി.

ബെംഗളൂരു :യാത്രാ വിരസതയകറ്റാൻ ബസ്റ്റാന്റുകളിൽ സൗജന്യ വൈഫൈ ഏർപ്പെടുത്താൻ ഒരുങ്ങി ബി എം ടി സി.

ബസ്റ്റാന്റുകളിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കുന്നതിനെ സംബന്ധിച്ച ചർച്ചകൾ സ്വകാര്യ കമ്പനികളുമായി തുടരുകയാണെന്നും രണ്ടാഴ്ചക്കകം പരീക്ഷണാടിസ്ഥാനത്തിൽ വൈഫൈ നൽകിത്തുടങ്ങാനാണ് പദ്ധതിയെന്നും ബി എം ടി സി വൃത്തങ്ങൾ അറിയിച്ചു.

മജസ്റ്റിക്, ശിവാജി നഗർ, ശാന്തിനഗർ, ബനശങ്കരി, യശ്വന്ത്പുര, ജയനഗർ കെങ്കേരി, വൈറ്റ് ഫീൽഡ്, കോറമംഗല, ഡൊമളൂർ, ബന്നാർഘട്ട സ്റ്റാൻറുകളിൽ ആണ് ആദ്യഘട്ടത്തിൽ സൗജന്യ വൈഫൈ ലഭിക്കുക.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

നിലവിൽ ബിഎംടിസി യുടെ വായുവജ്ര ബസിൽ സൗജന്യ വൈഫൈ ഉണ്ട്.ഇതു വിജയകരമായാൽ ഐ ടി പിൽ, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ ഐടി ഹബ്ബുകളിലേക്കുള്ള എസി ബസുകളിലും വൈഫൈ സംവിധാനം ലഭ്യമാക്കും. കുറഞ്ഞ നിരക്കിലുള്ള വെബ് ടാക്സികൾ രംഗത്തുവന്നത് ബി എം ടി സി യുടെ എസി ബസുകളുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

ബസുകളിലും ബസ്റ്റാന്റു കളിലും സൗജന്യ ഇന്റെർനെറ്റ് ലഭ്യമാക്കി കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം.നിലവിൽ ബെംഗളുരു സിറ്റി, യശ്വന്തപുരറെയിൽവേ സ്റ്റേഷനുകളിലും ശാന്തിനഗർ ബസ്റ്റാന്റിലും സൗജന്യ വൈഫൈ ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts