പത്ത് ദിവസം മുമ്പ് കാണാതായ വനപാലകന്റെ മൃതദേഹം നഗ്നനായി നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തി

ബെംഗളൂരു : കഴിഞ്ഞ 10 ദിവസമായി കാണാതായ ഫോറസ്റ്റ് ഗാർഡിനെ മരിച്ച നിലയിൽ കണ്ടെത്തി.

ചിക്കമഗളൂരു ജില്ലയിലെ കടൂർ താലൂക്കിലെ സഖരായപട്ടണയിലെ നീലഗിരി പ്ലാന്റേഷനിൽ ജോലി ചെയ്യുന്നതിനിടെ കാണാതായ 33 കാരനായ കെഎഫ്‌ഡിസി ഫോറസ്റ്റ് ഗാർഡ് ശരത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

നീലഗിരി പ്ലാന്റേഷനിൽ നിന്ന് 5 കിലോമീറ്റർ അകലെ നഗ്നനായി സംശയാസ്പദമായ അവസ്ഥയിലാണ് ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സഖരായപട്ടണയിലെ നീലഗിരി പ്ലാന്റേഷനിൽ നഴ്സറി കെയർടേക്കറായി ജോലി ചെയ്തുവരികയായിരുന്നു.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

കാണാതായതിന് ശേഷം രണ്ടു ദിവസം ശരത്തിനായി സഖരായ പട്ടണ പോലീസും വനം വകുപ്പും വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. യുവാവിന്റെ ബൈക്കും ജാക്കറ്റും നീലഗിരി തോട്ടം പ്രദേശത്ത് കണ്ടെത്തിയിരുന്നു.

മൃതദേഹം അഴുകിയ നിലയിലാണ്. സംഭവത്തിൽ സഖരായ പട്ടണ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts