സർക്കാർ സ്കൂളിലെ കുട്ടികളെക്കൊണ്ട് ടോയ്‌ലറ്റുകൾ വൃത്തിയാക്കിച്ചു; അധ്യാപകർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: നഗരത്തിലെ അട്ടിഗുപ്പെയിലെ ഒരു സർക്കാർ സ്കൂളിൽ പ്രധാനാധ്യാപിക വിദ്യാർത്ഥികളെക്കൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കിച്ചതായി ആരോപണം.

ടോയ്‌ലറ്റ് മാത്രമല്ല, അവരുടെ സ്കൂട്ടിയും എച്ച്എം വൃത്തിയാക്കിച്ചിട്ടുണ്ട്.

കുട്ടികൾ ടോയ്‌ലറ്റുകളും സ്കൂട്ടറുകളും വൃത്തിയാക്കുന്നതിന്റെ വീഡിയോകൾ നിലവിൽ വൈറലായിട്ടുണ്ട്.

മാതാപിതാക്കൾ ഇപ്പോൾ സ്കൂൾ ഭരണകൂടത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

സ്കൂളിലെ രണ്ട് അധ്യാപകരെ സ്കൂൾ ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചുവെന്ന ആരോപണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

ജനുവരിയിൽ നടന്ന സംഭവം ആണെങ്കിലും കുട്ടികൾ വൃത്തിയാക്കുന്ന വീഡിയോകളും ഫോട്ടോകളും വൈറലായതിനെത്തുടർന്നാണ് സംഭവം അടുത്തിടെ പുറത്തുവന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts