വിമാനത്താവളത്തിലേക്ക് ടാക്സി വിളിച്ച കൊൽക്കത്തക്കാരിയായ മോഡലിനെ ഓല ഡ്രൈവർ തലക്കടിച്ച് കൊന്നു.

ബെംഗളൂരു: വിമാനത്താവളത്തിലേക്ക് പോയ യുവതി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ വെബ് ടാക്സി കമ്പനിയായ ഓല ഡ്രൈവർ പിടിയിൽ.

മോഡലും ഇവൻറ് മാനേജ്മെൻറ് ജീവനക്കാരിയുമായ കൊൽക്കത്ത സ്വദേശിനി പൂജ സിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് സ്വദേശി എച്ച് നാഗേഷിന് അറസ്റ്റ് ചെയ്തത്.

ജൂലൈ 31 നാണ് പൂജ സിംഗ് മൃതദേഹം ബംഗളൂരു വിമാനത്താവളത്തിൽ അടുത്ത വിജയമായ സ്ഥലത്ത് കണ്ടെത്തിയത്.

30 ന് നഗരത്തിലെത്തിയ പൂജ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്ത ഓല ടാക്സി ഡ്രൈവറായിരുന്നു നാഗേഷ്.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

പിറ്റേന്ന് അതിരാവിലെ വിമാനത്താവളത്തിലേക്ക് പോകാൻ നാഗേഷിന് പൂജ വിളിച്ചു. വെളുപ്പിന് നാലിന് നഗരത്തിലെ ഹോട്ടലിൽ നിന്ന് യാത്ര പുറപ്പെട്ടു. ചിക്കകജലയിൽ വച്ച് ഒറ്റപ്പെട്ട വഴിയിലേക്ക് വാഹനം തിരിച്ചു.

ഇതിനിടെ പണം ആവശ്യപ്പെട്ടു പണം നൽകാത്തതിൽ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു വീഴ്ത്തി.

ബോധം നഷ്ടപ്പെട്ട യുവതിയെ മരിച്ചെന്നു കരുതി കാറിൽ നിന്ന് പുറത്തിറക്കി വഴിയിലുപേക്ഷിച്ചു.

മരിച്ചിട്ടില്ല എന്നത് കണ്ടതോടെ കല്ലുകൊണ്ടും വടികൊണ്ടും അടിച്ച് കൊലപ്പെടുത്തി.

പൂജയുടെ ബാഗിലുണ്ടായിരുന്ന 500 രൂപയും രണ്ട് മൊബൈൽ ഫോണുകളും കൈക്കലാക്കി .

നേരം വെളുത്തപ്പോൾ പ്രദേശവാസികളാണ് വിവരം ബാഗളൂർ പോലീസിൽ അറിയിച്ചത്.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

ഇതിനിടെ പൂജയെ കാണാനില്ല എന്ന് ഭർത്താവ് കൊൽക്കത്ത പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്.

മൊബൈൽ ഫോൺ നമ്പർ പരിശോധിച്ച് അതിൽ നിന്ന് നേരത്തെ ടാക്സി കാർ ബുക്ക് ചെയ്ത വിവരം ലഭിച്ചത് അന്വേഷണത്തിൽ നിർണായകമായി പൂജയുടെ ശരീരത്തിൽ ആഴത്തിൽ ഉള്ള 21 മുറിവുകളാണ് കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
[masterslider id="10"]

Related posts