സംസ്ഥാനത്തെ ഗിഗ് തൊഴിലാളികൾക്കായി ക്ഷേമബോർഡ് വരുന്നു; കമ്പനികൾക്ക് അഞ്ച്ശതമാനം സെസ് ഏർപ്പെടുത്തും

ബെംഗളൂരു : കർണാടകത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്കായി ക്ഷേമബോർഡ് വരുന്നു.

ഇതിന് ഫണ്ട് കണ്ടെത്താൻ ഗിഗ് തൊഴിലാളികൾ പ്രവർത്തിക്കുന്ന കമ്പനികളുടെ സേവനങ്ങൾക്ക് അഞ്ചുശതമാനം സെസ് ഏർപ്പെടുത്തും.

ആമസോൺ, ഫ്ലിപ്കാർട്ട്, ഒല, ഉബർ തുടങ്ങിയ കമ്പനികളുടെ സേവനങ്ങൾക്കായിരിക്കും സെസ് ഏർപ്പെടുത്തുക.

ഇതിനായി തയ്യാറാക്കിയ കരടുബിൽ മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങും. ബിൽ ഓർഡിനൻസ് വഴി നിയമമാക്കാനാണ് ലക്ഷ്യമിടുന്നത്.

  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി

മുഖ്യമന്ത്രി സിദ്ധരാമയ്യ, തൊഴിൽമന്ത്രി സന്തോഷ് ലാഡ്, ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ, വ്യവസായമന്ത്രി എം.ബി. പാട്ടീൽ എന്നിവർ ഡൽഹിയിൽ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

കമ്പനികൾ ഗിഗ് തൊഴിലാളികൾക്ക് നൽകുന്ന മൊത്തം പ്രതിഫലത്തിന്റെ അഞ്ചുശതമാനമായിരിക്കും സെസായി ഈടാക്കുക.

സെസ് ഇനത്തിൽ പിരിക്കുന്നതിനൊപ്പം ബാക്കിവേണ്ട തുക സർക്കാർ നൽകുമെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിന് കോൺഗ്രസ് സർക്കാർ പദ്ധതി നടപ്പാക്കുമെന്ന് ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധി പ്രഖ്യാപിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
[masterslider id="10"]

Related posts