മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗത; എയർ ടാക്‌സി സർവീസ് ബെംഗളൂരുവിൽ ഉടൻ

ബെംഗളൂരു: ദുബായ് മോഡൽ എയർ ടാക്‌സി സർവീസ് ബെംഗളൂരുവിൽ ഉടൻ. എയ്റോസ്പേസ് സ്റ്റാർട്ടപ്പായ സർല ഏവിയേഷൻ ആണ് നഗരത്തിൽ എയർ ടാക്‌സി സംവിധാനം ആരംഭിക്കുന്നത്.

2028 ഓടെ ബെംഗളൂരുവിൽ സേവനങ്ങൾ ആരംഭിക്കുമെന്നും തുടർന്ന് മറ്റ് നഗരങ്ങളിലേക്ക് എയർടാക്‌സി സേവനം എത്തിക്കാനുമാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ബെംഗളൂരുവിന് പുറമെ ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് എയർ ടാക്‌സി പ്രാവർത്തികമാക്കുകയെന്ന് കമ്പനി അറിയിച്ചു.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

നേരത്തെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ സർല ഏവിയേഷൻ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) എയർ ടാക്‌സിയുടെ പ്രോട്ടോടൈപ്പ് പുറത്തുവിട്ടിരുന്നു.

ഓരോ എയർ ടാക്‌സിയിലും ആകെ 680 കിലോഗ്രാം ലോഡ് കപ്പാസിറ്റിയിൽ ആറ് യാത്രക്കാരെ വഹിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.

മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള ഈ ഇലക്ട്രിക് എയർ ടാക്‌സിക്ക് പരമാവധി 160 കിലോമീറ്റർ ദൂരം ഒറ്റചാർജിൽ സഞ്ചരിക്കാൻ സാധിക്കും. തുടക്കത്തിൽ 25 മുതൽ 30 കിലോമീറ്റർ ദൈർഘ്യമുള്ള ചെറിയ നഗര റൂട്ടുകളിലായിരിക്കും എയർ ടാക്‌സി സർവീസ് നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts