ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടം; 5 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കലബുർഗിയില്‍ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 പേർക്ക് ദാരുണാന്ത്യം.

അപകടത്തില്‍ 11 പേർക്ക് പരിക്ക്. ദർഗയില്‍ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്.

നിർത്തിയിട്ട ലോറിക്ക് പിന്നില്‍ മിനി ബസ് വന്നിടിക്കുകയായിരുന്നു.

സംഭവത്തില്‍ മിനിബസിന്റെ മുൻഭാഗം ഏകദേശം പൂർണ്ണമായി തകർന്ന നിലയിലാണുള്ളത്.

  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ

അപകടത്തില്‍ ഒരു കുടുംബത്തിലെ 5 പേർക്ക് ജീവൻ നഷ്ടമായി.

അതേസമയം 31 പേരാണ് വണ്ടിയിലുണ്ടായിരുന്നത്.

ഇവരില്‍ 11 പേരുടെ നില ഗുരുതരാവസ്ഥയിലാണ് ഇവരെ കലബുർഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ഡ്രൈവർ ഉറങ്ങിയതാണോ അപകടത്തിൻ്റെ കാരണം എന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts