വീട്ടിലേക്ക് കയറിയ പുള്ളിപ്പുലി സോഫയുടെ അടിയിൽ കിടന്നുറങ്ങി; വാതിലടച്ച് കെണിയിലാക്കി വീട്ടുകാർ

ബെംഗളൂരു : ബെംഗളൂരുവിൽ വീട്ടിൽക്കയറി പുള്ളിപ്പുലി. ഞെട്ടിയ വീട്ടുകാർ പുറത്തിറങ്ങി വാതിൽ പുറത്തുനിന്ന്‌ പൂട്ടി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പിടികൂടി.

വ്യാഴാഴ്ച രാവിലെ ജിഗനിയിലെ കുണ്ട്‌ലു റെഡ്ഡി ലേ ഔട്ടിലെ വെങ്കടേഷിന്റെ വീട്ടിലാണ് പുലി എത്തിയത്.

മൂന്നുനിലയുള്ള കെട്ടിടത്തിന്റെ താഴെ നിലയിലേക്ക് പുലി കയറിവരുകയായിരുന്നു. വെങ്കിടേഷും ഭാര്യയും ഇരിക്കുന്നതിന്റെ പുറകിലൂടെ പുലി മുറിയിൽ പ്രവേശിച്ചു.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

പുള്ളിപ്പുലി മുറിയിലേക്ക് കയറി സോഫയുടെ അടിയിൽ കിടന്നുറങ്ങി. രാവിലെ ഉറക്കമുണർന്നപ്പോഴാണ് വീട്ടുകാർ പുള്ളിപ്പുലിയെ കണ്ടത്

ഒരു മുറിയും ഹാളും അടുക്കളയുംമാത്രമുള്ള വീടാണിത്. പുലി മുറിയിലേക്ക് കടന്നതോടെ ഇരുവരും ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി വാതിൽ പുറത്തുനിന്ന്‌ അടച്ചു. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി.

അടുത്ത് വനപ്രദേശമില്ലാത്ത ജിഗനിയിൽ പുലിയിറങ്ങിവന്നതിൽ ജനങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

വീടുകൾ തിങ്ങിനിൽക്കുന്ന പ്രദേശമാണിത്. അഞ്ച് മണിക്കൂർ നീണ്ട ശ്രമഫലമായാണ് പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിൽ കയറ്റിയത്.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts