വിഷുദിന യാത്ര പതിവ് തെറ്റാതെ കഴുത്തറുത്ത് സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക്; ബെംഗളൂരു – കൊച്ചി ബസ് നിരക്ക് 3000 രൂപയിലധികം

വിഷു, ഈസ്റ്റർ ദിവസങ്ങളിൽ മലയാളിക്ക് അയൽസംസ്ഥാനങ്ങളിൽനിന്ന് നാട്ടിലെത്താനായി കൂടുതൽ തുക ചെലവഴിക്കേണ്ട സാഹചര്യം.

ഉത്സവ സീസണിന് മുന്നോടിയായി ബസ്, വിമാന ടിക്കറ്റ് നിരക്ക് ഉയർന്നതും പ്രധാന നഗരങ്ങളിൽ നിന്നുള്ള ട്രെയിനുകളുടെ പ്രീമിയം തത്കാൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതുമാണ് കീശ കീറുന്ന സാഹചര്യത്തിന് ഇടവരുത്തിയിരിക്കുന്നത്.

അതേസമയം വിഷുവിനോട് അനുബന്ധിച്ച ദിവസങ്ങളിൽ ആവശ്യക്കാരേറിയ സാഹചര്യം പരിഗണിച്ച് ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് അധിക സർവീസുകൾ നടത്താൻ ആലോചിക്കുന്നുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

അധിക സർവീസുകളുടെ ഷെഡ്യൂളുകൾ രണ്ട് ദിവസത്തിനകം കെഎസ്ആർടിസി പ്രഖ്യാപിക്കും. സമാനമായി കർണാടക ആർടിസിയും അധിക സർവീസുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏപ്രിൽ രണ്ടാം വാരം വരെയുള്ള ട്രെയിൻ ടിക്കറ്റുകൾ ഒരു മാസം മുൻപേ വിറ്റുപോയഉത്സവ സീസണിലെ തിരക്ക് പരിഗണിച്ച് റെയിൽവേ സമ്മർ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ബെംഗളൂരുവിൽനിന്ന് അധിക സർവീസുകൾ നടത്താനും തീരുമാനിച്ചിരുന്നു.

  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!

എന്നാൽ ആവശ്യക്കാരുടെ എണ്ണം ഉയർന്നതോടെ ടിക്കറ്റുകൾ കിട്ടാനില്ലാത്ത സാഹചര്യമാണെന്നാണ് അയൽസംസ്ഥാനങ്ങളിലെ മലയാളി സംഘടനകൾ വ്യക്തമാക്കുന്നത്.

അന്തർസംസ്ഥാന സ്വകാര്യ ബസുകളെ ആശ്രയിക്കാമെന്ന് കരുതിയവർക്ക് ഇരുട്ടടിയാണ് ടിക്കറ്റ് നിരക്ക് വർധന.

ഏപ്രിൽ രണ്ട്, മൂന്ന് വാരം വരെയുള്ള ടിക്കറ്റ് നിരക്ക് കാര്യമായി വർധിച്ചിട്ടുണ്ട്.തോടെ നാടണയാൻ ബസ്, വിമാന മാർഗങ്ങൾ മാത്രമാണ് ആശ്രയം. എന്നാൽ ബസ് ടിക്കറ്റ് ഉൾപ്പെടെ ഉയർന്നത് അയൽസംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഉത്സവ സീസണിലെ തിരക്ക് പരിഗണിച്ച് റെയിൽവേ സമ്മർ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു.

കൂടാതെ, ബെംഗളൂരുവിൽനിന്ന് അധിക സർവീസുകൾ നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ ആവശ്യക്കാരുടെ എണ്ണം ഉയർന്നതോടെ ടിക്കറ്റുകൾ കിട്ടാനില്ലാത്ത സാഹചര്യമാണെന്നാണ് അയൽസംസ്ഥാനങ്ങളിലെ മലയാളികൾ വ്യക്തമാക്കുന്നത്.

  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്

അന്തർസംസ്ഥാന സ്വകാര്യ ബസുകളെ ആശ്രയിക്കാമെന്ന് കരുതിയവർക്ക് ഇരുട്ടടിയാണ് ടിക്കറ്റ് നിരക്ക് വർധന. ഏപ്രിൽ രണ്ട്, മൂന്ന് വാരം വരെയുള്ള ടിക്കറ്റ് നിരക്ക് കാര്യമായി വർധിച്ചിട്ടുണ്ട്

ഏപ്രിൽ 10ന് ശേഷം ബെംഗളൂരൂ – കൊച്ചി എസി സ്ലീപ്പർ ബസ് ടിക്കറ്റ് നിരക്ക് ഏകദേശം 3000 രൂപയാണെന്ന് ബെംഗളൂരുവിലെ കേരള സമാജം അംഗവും ട്രാവൽ ഏജൻ്റുമായ വിടി തോമസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സാധാരണ ഈ റൂട്ടിൽ ഏകദേശം 1500 രൂപയാണ് ടിക്കറ്റ് നിരക്ക്. സാധരണ ദിവസങ്ങളിൽ ഈ റൂട്ടിലെ ട്രെയിൻ ടിക്കറ്റ് നിരക്ക് 800 മുതൽ 1100 രൂപ വരെയാണ്. എന്നാൽ വിഷുവിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ പ്രീമിയം തത്കാൽ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാകാമെന്നും അദ്ദേഹം ചൂണ്ടക്കാട്ടി.

വിഷുവിന് തൊട്ടുതലേദിവസങ്ങളായ 11,12 തീയതികളിൽ ബസ്, വിമാന ടിക്കറ്റ് നിരക്കുകളിൽ രണ്ട് മടങ്ങ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us