ബെംഗളൂരു: ദക്ഷിണ കന്നഡയിലെ സൂറത്ത് കലിയിലെ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. സുഹാസ്, മോഹൻ, ഗിരി, അമിത് എന്നീ നാലുപേരാണ് കൊലപാതകം നടത്തിയ തെന്ന് പോലീസ് പറഞ്ഞു. ഇതിൽ പ്രധാനിയായ സുഹാസിൻ്റെ പേരിൽ മുമ്പ് കൊലപാതകക്കേസും രണ്ട് വധശ്രമക്കേ സുകളുമുണ്ട്. കൊലപാതകികൾ വന്ന വെളള ഹുണ്ടായി ഇയോൺ കാർ കഴിഞ്ഞ ദിവസം പോലീസ് തിരിച്ചറിയുകയും ഉടമയായ സൂറത്ത് കൽ സ്വദേശി അജിത് ക്രസ്റ്റയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തിരിക്കുന്നു. കൂടുതൽ തെളിവുകൾ ലഭിക്കാനായ് കാർ ഫോറൻസിക് വിദഗ്ദർ പരിശോധിച്ചു വരികയാണ് .…
Read MoreTag: case
ഫാസിൽ വധം; മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ
ബെംഗളൂരു: മംഗളൂരു സൂറത്ത്‌കല്ലിലെ ഫാസിലിൻറെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ. കൊലപാതക സംഘം സഞ്ചരിച്ചിരുന്ന കാറോടിച്ച അജിത്ത് ഡിസോസയെയാണ് മംഗളൂരു പോലീസ് പിടികൂടിയത്. മംഗളൂരു സ്വദേശിയായ ഇയാളെ സൂറത്ത്‌കല്ലിന് സമീപത്ത് നിന്നും ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതക സംഘം ഉപയോഗിച്ചിരുന്ന കാർ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. സംഘത്തിൽ അഞ്ച് പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 21 പേർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ് . ജൂലൈ 28 നാണ് സൂറത്ത്കൽ മംഗലപ്പെട്ട സ്വദേശിയായ ഫാസിൽ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇയാളെ വെട്ടിക്കൊല്ലുകയായിരുന്നു.
Read Moreയുവമോർച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ മതതീവ്രവാദികളെന്ന് കേന്ദ്രമന്ത്രി
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കേരളത്തിൽ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾക്ക് പിന്തുണ നൽകുന്നുണ്ട്, കർണാടകയിൽ പ്രതിപക്ഷ പാർട്ടിയും അവരെ പിന്തുണയ്ക്കുന്നു. കോൺഗ്രസ് സർക്കാരിൽ മുഖ്യമന്ത്രിയായിരിക്കെ, സിദ്ധരാമയ്യ എസ്ഡിപിഐ പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിച്ചു, അങ്ങനെ അവരുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടു തുടങ്ങിയ ആരോപണങ്ങൾ പ്രഹ്ലാദ് ജോഷി ഉന്നയിച്ചു. കൊലപാതകം തങ്ങളുടെ സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാർക്കെതിരെ കേസെടുക്കുമെന്നും…
Read Moreവഞ്ചനകുറ്റ കേസിൽ പ്രതികരണവുമായി നടൻ ബാബുരാജ്
കഴിഞ്ഞ ദിവസം താര ദമ്പതികൾ ആയ ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ വഞ്ചന കുറ്റ പരാതിയുമായി ഒറ്റപ്പാലം സ്വദേശി റിയാസ് രംഗത്ത് വന്നിരുന്നു. കൂദാശ’ എന്ന സിനിമയുമായി ബന്ധപ്പെട്ട ഒറ്റപ്പാലം തിരുവിൽവാമല സ്വദേശി റിയാസ് വ്യാജ പരാതി നൽകിയെന്ന് നടൻ ബാബുരാജ് തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു . ഡിനു തോമസ് സംവിധാനം ചെയ്ത് റിയാസും ഒമറും 2017ൽ ഒ.എം.ആർ പ്രൊഡക്ഷൻസ് നിർമ്മിച്ച് റിലീസ് ചെയ്ത ‘കൂദാശ’ എന്ന സിനിമയുടെ ചിത്രീകരണം മൂന്നാറിലും താമസവും ഭക്ഷണവും എന്റെ റിസോർട്ടിലായിരുന്നു. ആ സമയത്ത്, നിർമ്മാതാക്കൾ റിസോർട്ടിൻറെ…
Read Moreകോടതിയലക്ഷ്യ കേസ്; വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ
മുംബൈ: വിവാദ വ്യവസായി വിജയ് മല്യക്ക് കോടതിയലക്ഷ്യ കേസിൽ നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് സുപ്രീംകോടതി. ഒരു മാസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി ശിക്ഷ അനുഭവിക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ കേസിൽ കോടതി ഉത്തരവ് ലംഘിച്ച് 2017 ൽ മകൾക്ക് 40 ദശലക്ഷം ഡോളർ കൈമാറിയെന്ന കേസിലാണ് വിധി. കോടതി ഉത്തരവ് ലംഘിച്ച് 2017ൽ മകൾക്ക് 40 ദശലക്ഷം ഡോളർ നൽകിയതിൽ വിജയ് മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഈ തുക…
Read Moreപി സി ജോർജിന് ജാമ്യം ലഭിച്ചു
തിരുവനന്തപുരം :പീഡന പരാതിയെ തുടർന്ന് അറസ്റ്റിലായ പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും ഇദ്ദേഹം പ്രതിയാണ്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കും. കോടതി നല്‍കിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പി.സി.ജോര്‍ജ് നിലവില്‍ ഒമ്പത് കേസുകളില്‍ പ്രതിയാണ്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലന്ന് പ്രതിഭാഗം വാദിച്ചു. അവര്‍ മുന്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ് ഇത്. പി സി…
Read Moreപെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളെ പിതാവും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു
ചെന്നൈ : തമിഴ്നാട് തിരുവണ്ണാമലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തയാളെ പെണ്‍കുട്ടിയുടെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു. സംഭവത്തില്‍ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്നാട് തിരുവണ്ണാമല സീയാര്‍ സ്വദേശി മുരുകനാണു കൊല്ലപ്പെട്ടത്. തിരുവണ്ണാമല സീയാര്‍ പാണ്ടിയമ്പക്കത്തെ സ്വകാര്യ ബസ് ഡ്രൈവറാണ് ഇയാൾ. ബന്ധുവായ പതിനാറുകാരിയെയാണ് മുരുകന്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. ആറുമാസം മുന്‍പ് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത്, അതിക്രമിച്ചു കയറിയായിരുന്നു ബലാത്സംഗം. കഴിഞ്ഞ 23 നാണ് കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മുരുകന്‍ പുറത്തിറങ്ങിയത്. മകളോടു ചെയ്ത ക്രൂരതയ്ക്കു പകരം ചോദിക്കുമെന്നു ജയിലില്‍ നിന്നെത്തിയ…
Read Moreജാതി അധിക്ഷേപം നടത്തിയത് പൊതു സ്ഥലത്ത് അല്ല, കേസ് എടുക്കാൻ ആവില്ല ; ഹൈക്കോടതി
ബെംഗളൂരു: പൊതു സ്ഥലത്തു വച്ചു ജാതി അധിക്ഷേപം നടത്തിയാല്‍ മാത്രമേ പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കാനാവൂ എന്ന് കര്‍ണാടക ഹൈക്കോടതി വിധി. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വച്ച് ജാതി അധിക്ഷേപം നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പം പണിയെടുക്കുന്നതിനിടെ മോഹന്‍ എന്നയാള്‍ക്കു നേരെ റിതേഷ് പയസ് ജാതി അധിക്ഷേപം നടത്തിയെന്നാണ് കേസ്. കെട്ടിട ഉടമയായ ജയകുമാര്‍ ആര്‍ നായര്‍ക്കു വേണ്ടി ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് അവിടെ ഉണ്ടായിരുന്നവര്‍ എല്ലാം.…
Read Moreവെട്ടിനുറുക്കിയുള്ള കൊലപാതകം , വിവരങ്ങൾ നൽകുന്നവർക്ക് 1 ലക്ഷം രൂപ പാരിതോഷികം
ബെംഗളൂരു: കർണാടകയിൽ സ്ത്രീകളെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കർണാടക പോലീസ്. വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികമായി ലഭിക്കുക. കർണാടക മാണ്ഡ്യ പോലീസാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്ത് വിട്ടത്. കർണാടകയിലെ മാണ്ഡ്യയിലുളള പാണ്ഡവപുരയിൽ നിന്നും ശ്രീരംഗപട്ടണത്ത് നിന്നും രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. ഇരുവരുടെയും മൃതദേഹം വെട്ടിനുറുക്കി വികൃതമാക്കിയ നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം ബാഗിൽ നിറച്ച നിലയിലും മറ്റൊന്ന് വെള്ളക്കെട്ടിലുമാണ് കണ്ടെത്തിയത്. ശരീരത്തിന്റെ മുകൾ ഭാഗങ്ങൾ നഷ്ടപ്പെട്ടിരുന്നു. മാണ്ഡ്യ പോലീസ് സ്വമേധയാ…
Read Moreബാലഭാസ്കറിന്റെ അപകടമരണം, തുടർ അന്വേഷണ ഹർജിയിൽ വാദം പൂർത്തിയായി
തിരുവനന്തപുരം : സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ അപകടമരണ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ വാദം പൂർത്തിയായി. വിധി മുതൽ 30 ന്. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ ശാന്താകുമാരിയും ഉണ്ണിയും നടൻ സോബിയുമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസ് അന്വേഷിച്ച സിബിഐയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉണ്ടായിരുന്നത്. നിർണ്ണായക സാക്ഷികളെ ബോധപൂർവം ഒഴിവാക്കി. നുണ പരിശോധന തെളിവായി സ്വീകരിക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതി വിധിയും ഹർജിയിൽ പറയുന്നുണ്ട്. കേസിൽ സമഗ്രമായ അന്വേഷണം നടത്തിയെന്ന് സിബിഐയും കോടതിയും അറിയിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കേസ് അന്വേഷിച്ച സിബിഐയുടെയും…
Read More