സഹോദരന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു, കർണാടക കോൺഗ്രസ്‌ എം.പിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: ബി.ജെ.പി സ്ഥാനാർഥിയായ സഹോദരനുവേണ്ടി വോട്ട് അഭ്യർഥിച്ച എം.പി കോമതി റെഡി വെങ്കട്ട് റെഡ്ഡിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സഹോദരന് വേണ്ടി എം.പി വോട്ടഭ്യർത്ഥിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ നടപടി. മുനുഗോഡെ നിയമസഭ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇളയ സഹോദരനുവേണ്ടിയാണ് വെങ്കട്ട് റെഡ്ഡി വോട്ട് അഭ്യർത്ഥിച്ചത്. അച്ചടക്ക ലംഘനമാണ് നടന്നതെന്നും മറുപടി പത്ത് ദിവസങ്ങൾക്കുള്ളിൽ നൽകണമെന്നും നോട്ടീസിൽ പറയുന്നു.  കോമതിറെഡി വെങ്കട്ട് റെഡ്ഡി പാർട്ടിയെ പരിഹസിക്കുകയും താൻ പ്രചാരണത്തിനിറങ്ങിയാൽ പാർട്ടിക്ക് 10,000 വോട്ട് ലഭിക്കുമെന്നും പറയുന്ന വിഡിയോ…

Read More

മാലിന്യ സംസ്കരണത്തിൽ വീഴ്ച, 2900 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരിത ട്രിബൂണൽ

ബെംഗളൂരു: ഖര-ദ്രവമാലിന്യ സംസ്‌കരണം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് കർണാടക സർക്കാർ 2,900 കോടി രൂപ അടയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശം. സംസ്‌കരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച സംബന്ധിച്ച പരാതികളിൽ തുടർച്ചയായ വാദം കേൾക്കുന്നതിന് മാലിന്യമാണ് ഉത്തരവ്. മാലിന്യം സംസ്‌കരിക്കുന്നതിലും ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന സാഹചര്യം പൊതുജനാരോഗ്യത്തിനും നാശമുണ്ടാക്കിയെന്നും കർണാടക സർക്കാർ 2,900 കോടി രൂപ നഷ്ടപരിഹാരം വരുത്തിയ സംഭവത്തിൽ ബാധ്യസ്ഥരാണെന്നും എൻ.ജി.ടി ഉത്തരവിൽ പറഞ്ഞു. കർണാടക സർക്കാർ മാസത്തിനുള്ളിൽ പ്രത്യേക തുകയിൽ രണ്ട് തുക നിക്ഷേപിക്കണമെന്ന് നിർദ്ദേശം. പരിസ്ഥിതിക്ക് തുടർച്ചയായി ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കണക്കിലെടുത്താണ്…

Read More

മുഖ്യമന്ത്രിക്ക് ബ്രാൻഡഡ് ചായ മാത്രം നൽകാൻ ആവശ്യപ്പെടുന്ന വീഡിയോ പുറത്ത് 

ബെംഗളൂരു: ബിജെപിയുടെ ജനസങ്കൽപ യാത്രയുടെ ഭാഗമായി കമലാപുരയിൽ ദളിത് കുടുംബത്തിനൊപ്പം ഭക്ഷണവിരുന്നിൽ പങ്കെടുത്ത കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെയും ബി. എസ് യെദ്യൂരപ്പയുടെയും വീഡിയോ പുറത്ത്, മുഖ്യമന്ത്രിയ്ക്കും ഒപ്പം  വന്നവർക്കും ബ്രാൻഡഡ് ചായ മാത്രം നൽകാൻ  പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ചായയുടെ സാമ്പിൾ പരിശോധിക്കുന്നതും കാണാം. ഏതെങ്കിലും കമ്പനി ചായ പൊടി ഉപയോഗിക്കരുത് എന്നും ബ്രാൻഡഡ് പൊടി തന്നെ വേണം എന്ന് പറയുന്നതും വീഡിയോയിൽ കാണാം.  മുഖ്യമന്ത്രിയ്ക്കും ഒപ്പം വന്നവർക്കും നൽകിയത് പാക്കറ്റ്…

Read More

ദളിത്‌ കുടുംബത്തോടൊപ്പം പ്രഭാത ഭക്ഷണവിരുന്നിൽ ബൊമ്മെയും യെദ്യൂരപ്പയും

ബെംഗളൂരു: ബിജെപിയുടെ ജനസങ്കൽപ യാത്രയുടെ ഭാഗമായി കമലാപുരയിൽ ദളിത് കുടുംബത്തിനൊപ്പം ഭക്ഷണവിരുന്നിൽ പങ്കെടുത്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ബി. എസ് യെദ്യൂരപ്പയും. കർഷക തൊഴിലാളിയായ ഹിരാല കൊള്ളപ്പയുടെ വീട്ടിലെ പ്രഭാതഭക്ഷണത്തിലാണ് ഇവർ പങ്കുചേർന്നത്. മന്ത്രിമാരായ ഗോവിന്ദ് കർജോൾ, ആനന്ദ് സിങ് എന്നിവരും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇത് ദളിത് വോട്ട് ലക്ഷ്യം വച്ചുള്ള ഫോട്ടോഷൂട്ട് ആണെന്ന് സംഭവത്തെക്കുറിച്ച് കോൺഗ്രസ്‌ പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം യാത്ര ആരംഭിച്ചത്.

Read More

ഉദ്ഘാടനം കഴിഞ്ഞ് 100 ദിവസം, 100 കഷ്ണങ്ങളായി റോഡ്

ബെംഗളൂരു: ഉദ്ഘാടനം കഴിഞ്ഞ് വെറും മൂന്നര മാസം മാത്രം പിന്നിട്ട അണ്ടർപാസ് റോഡ് പൂർണമായും തകർന്ന നിലയിൽ. ബെംഗളൂരുവിലെ കുണ്ഡനഹള്ളി അടിപ്പാതയാണ് കേവലം മാസങ്ങൾ പിന്നിട്ടതോടെ തകർന്ന് ഭീമൻ കുഴിയായി മാറിയത്. കഴിഞ്ഞ ജൂൺ 20ന് ഉദ്ഘാടനം ചെയ്ത അടിപ്പാതയ്ക്കാണ് കേവലം 111 ദിവസങ്ങൾക്ക് ശേഷം ഈ സ്ഥിതിയിൽ ആയത്. സംഭവം വിവാദമായതോടെ ബൃഹത് ബെംഗളൂരു മഹാനഗര പാലിക റോഡ് നന്നാക്കാനുള്ള ശ്രമത്തിലാണ്. ബെംഗളൂരു കുന്ദലഹള്ളി ജംഗ്ഷനിലെ അണ്ടർപാസ് ഐ.ടി ഹബ്ബിലേക്കുള്ള ഒരു പ്രധാന കണ്ണിയാണ്. 19.5 കോടി രൂപ ചെലവിട്ട് 281 മീറ്റർ…

Read More

70 വ​ര്‍​ഷം രാ​ജ്യം ഭ​രി​ച്ച​വ​രു​ടെ രാ​ഷ്ട്രീ​യ​നാ​ട​ക​ങ്ങ​ള്‍ ജനങ്ങൾ മറക്കാൻ സമയമായില്ല; ബൊമ്മെ 

ബെംഗളൂരു: ഭാ​ര​ത്​ ജോ​ഡോ യാ​ത്ര ദേ​ശ​വി​രു​ദ്ധ​മാ​ണെ​ന്ന്​ ബി.​ജെ.​പി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ്​ യോ​ഗം. സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കു​ക​യും ദേ​ശ​വി​രു​ദ്ധ ചി​ന്ത ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്​ ഈ യാ​ത്ര​യെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. മ​ന്ത്രി​മാ​ര്‍, എം.​എ​ല്‍.​എ​മാ​ര്‍, എം.​പി​മാ​ര്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന 500 അം​ഗ​ങ്ങ​ളാ​ണ്​ യോ​ഗ​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത​ത്. നെ​ഹ്​​റു ക​ശ്മീ​രി​നെ വി​ഭ​ജി​ച്ചു. ആ ​കോ​ണ്‍​ഗ്ര​സാ​ണ്​ ഇ​പ്പോ​ള്‍ ഇ​ന്ത്യ​യെ ഒ​ന്നി​പ്പി​ക്കു​മെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തു​ന്ന​തെ​ന്ന്​ യോ​ഗം അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ല്‍ കു​റ്റ​​പ്പെ​ടു​ത്തു​ന്നു. പോ​പു​ല​ര്‍ ഫ്ര​ണ്ട്​ ഓ​ഫ്​ ഇ​ന്ത്യ​യെ നി​രോ​ധി​ച്ച​തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​ക്കും യോ​ഗം ന​ന്ദി അ​റി​യി​ച്ചു. ആ​റു​മാ​സ​ത്തി​ന്​ ശേ​ഷം ന​ട​ക്കു​ന്ന…

Read More

ഭാരത് ജോഡോ യാത്ര ഒരു തമാശ, ശക്തമായ നീക്കവുമായി ബിജെപി

ബെംഗളൂരു: 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ലക്ഷ്യം 150 സീറ്റ്. പാർട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ശക്തമായ പ്രവർത്തനമാണ് വരും ദിവസങ്ങളിൽ ബിജെപി കാഴ്ചവെക്കാൻ പോകുന്നത്. ഇതിന്റെ ഭാഗമായി ജനകീയ വിഷയങ്ങൾ പാർട്ടി ഏറ്റെടുക്കും. ദേശീയ മൂല്യങ്ങൾ ഉയർത്തി പിടിക്കുകയും മതപരിവർത്തനം, ഗോവധ വിരുദ്ധ ബില്ലുകൾ എന്നിവ ഉയർത്തിക്കാട്ടുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കാട്ടീൽ, പാർലമെന്ററി അംഗം ബി എസ് യെദിയൂരപ്പ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിജയ് യാത്ര നടത്തും. കോൺഗ്രസ് നേതാവ്…

Read More

കാറുകൾ അതിക്രമിച്ച് കയറി, രാഹുൽ ഗാന്ധിയ്ക്കെതിരെ  ബിജെപി പരാതി നൽകി 

ബെംഗളൂരു: ഭാരത് ജോഡോ യാത്ര കർണാടകയിൽ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വനംവകുപ്പ് അധികൃതര്‍ക്ക് കർണാടക ബിജെപി പരാതി നല്‍കി. വന സംരക്ഷണ നിയമം ലംഘിച്ച്‌ ബന്ദിപ്പൂര്‍ വനത്തിലേക്കും, ടൈഗര്‍ സോണിലേക്കും വാഹനങ്ങളുമായി അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ചതിനെ തുടർന്നാണ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയ്‌ക്ക് പുറമേ കര്‍ണാടകയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോണ്‍ഗ്രസ് നേതാക്കളായ കെ.കെ ജോര്‍ജ്, എംബി പാട്ടീല്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ബന്ദിപ്പൂര്‍ വനമേഖലയിലേക്കും ടൈഗര്‍ റിസര്‍വ്വിലേക്കും വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി…

Read More

രാജ്യത്ത് കോൺഗ്രസിനെ നിരോധിക്കണം : കർണാടക ബി ജെ പി അധ്യക്ഷൻ

ബെംഗളൂരു: പോപ്പുലർ ഫ്രണ്ട് നിരോധനം പോലെ രാജ്യത്ത് കോണ്‍ഗ്രസിനെയും നിരോധിക്കണമെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. തീവ്ര സംഘടനയായ പോപുലര്‍ ഫ്രണ്ടിനെ കോണ്‍ഗ്രസ് സഹായിച്ചെന്നും ശക്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. നമ്മുടെ രാജ്യത്ത് നിന്ന് കോണ്‍ഗ്രസിനെയും നിരോധിക്കണം. രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയായ പി.എഫ്.ഐ, എസ്.ഡി.പി.ഐ, കെ.എഫ്.ഡി എന്നീ തീവ്രവാദ സംഘടനകളെ കോണ്‍ഗ്രസ് സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു -നളിന്‍ കുമാര്‍ പറഞ്ഞു. സ്വാതന്ത്ര്യം കിട്ടിയശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും സ്വയം നശിക്കുമെന്നും മഹാത്മാഗാന്ധിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ച ശേഷം…

Read More

‘പേസിഎം’ പ്രചരണത്തിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി 

ബെംഗളൂരു: തന്നെയും ബിജെപിയെയും അഴിമതി ചാർത്താനുള്ള ശ്രമങ്ങൾക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചു. ഇവയെല്ലാം അടിസ്ഥാനരഹിതമെന്ന് ബൊമ്മൈ ആഞ്ഞടിച്ചു. പെസിഎം പ്രചാരണം കർണാടകയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ പ്രതിച്ഛായ മാത്രമല്ല, എന്റെ പ്രതിച്ഛായയും തകർക്കാനുള്ള ചിട്ടയായ പ്രചാരണമാണിത്. ഉടൻ കേസെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, ബെംഗളൂരുവിൽ പ്രത്യക്ഷപ്പെട്ട “പേസിഎം” പ്രചാരണത്തെക്കുറിച്ച് ബൊമ്മൈ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്കറിയാം. ഇത്തരം കള്ളപ്രചരണത്തിന് ഒരു വിലയുമില്ല. കർണാടകയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം…

Read More
Click Here to Follow Us