മുഖ്യമന്ത്രിക്ക് ബ്രാൻഡഡ് ചായ മാത്രം നൽകാൻ ആവശ്യപ്പെടുന്ന വീഡിയോ പുറത്ത് 

ബെംഗളൂരു: ബിജെപിയുടെ ജനസങ്കൽപ യാത്രയുടെ ഭാഗമായി കമലാപുരയിൽ ദളിത് കുടുംബത്തിനൊപ്പം ഭക്ഷണവിരുന്നിൽ പങ്കെടുത്ത കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെയും ബി. എസ് യെദ്യൂരപ്പയുടെയും വീഡിയോ പുറത്ത്, മുഖ്യമന്ത്രിയ്ക്കും ഒപ്പം  വന്നവർക്കും ബ്രാൻഡഡ് ചായ മാത്രം നൽകാൻ  പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

വീഡിയോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ചായയുടെ സാമ്പിൾ പരിശോധിക്കുന്നതും കാണാം. ഏതെങ്കിലും കമ്പനി ചായ പൊടി ഉപയോഗിക്കരുത് എന്നും ബ്രാൻഡഡ് പൊടി തന്നെ വേണം എന്ന് പറയുന്നതും വീഡിയോയിൽ കാണാം. 

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

മുഖ്യമന്ത്രിയ്ക്കും ഒപ്പം വന്നവർക്കും നൽകിയത് പാക്കറ്റ് കുടിവെള്ളം ആണ് എന്നതും വീഡിയോയിൽ പറയുന്നു. ഇത് ബിജെപിയുടെ മാനസികാവസ്ഥയാണ് തുറന്ന് കാട്ടുന്നതെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

കർഷക തൊഴിലാളിയായ ഹിരാല കൊള്ളപ്പയുടെ വീട്ടിലെ പ്രഭാതഭക്ഷണത്തിലാണ് ഇവർ പങ്കുചേർന്നത്. മന്ത്രിമാരായ ഗോവിന്ദ് കർജോൾ, ആനന്ദ് സിങ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

എന്നാൽ ഇത് ദളിത് വോട്ട് ലക്ഷ്യം വച്ചുള്ള ഫോട്ടോഷൂട്ട് ആണെന്ന് കഴിഞ്ഞ ദിവസം സംഭവത്തെ പരിഹസിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts