ബെംഗളൂരു: മംഗളൂരു സിറ്റി കോര്‍പറേഷനിലെ മേയര്‍, ഡെപ്യുട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. കോര്‍പറേഷനില്‍ വന്‍ ഭൂരിപക്ഷമാണ് ബി.ജെ.പിക്കുള്ളത്. മൈസൂരു സിറ്റി കോര്‍പറേഷനില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്റെ പിന്തുണയോടെ മേയര്‍, ഡെപ്യുട്ടി മേയര്‍ സ്ഥാനങ്ങള്‍ ബി.ജെ.പി നേടിയിരുന്നു. മംഗളൂരു സിറ്റി കോര്‍പറേഷനില്‍ മേയറായി ജയാനന്ദ അഞ്ചന്‍, ഡെപ്യുട്ടി മേയറായി പൂര്‍ണിമ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മംഗളൂരു കോര്‍പറേഷനില്‍ ബി.ജെ.പിക്ക് 44ഉം കോണ്‍ഗ്രസിന് 14ഉം എസ്.ഡി.പി.ഐക്ക് 2 ഉം അംഗങ്ങളാണുള്ളത്. രണ്ട് എം.എല്‍.എമാരുടെ വോട്ടുള്‍പ്പെടെ ബി.ജെ.പിക്ക് 46 വോട്ട് ലഭിച്ചു. മേയര്‍…
Read MoreTag: bjp
ബിജെപി എംഎൽഎ വിവാദത്തിൽ
ബെംഗളൂരു: ബെംഗളൂരു കോർപ്പറേഷന്റെ നീക്കത്തെ എതിർത്ത സ്ത്രീക്കെതിരെ അസഭ്യം പറയുകയും ഭീഷണിമുഴക്കുകയും ചെയ്ത കർണാടക ബിജെപി എംഎൽഎ വിവാദത്തിൽ. ബിജെപിയുടെ അരവിന്ദ് ലിംബവല്ലിയാണ് വിവാദത്തിൽ ആയിരിക്കുന്നത്. സ്ത്രീക്കെതിരേ തെറിവിളിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് വിവാദത്തിന്റെ തുടക്കം. എംഎൽഎ യുടെ ആവശ്യപ്രകാരം ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. എഫ്ഐആറും രജിസ്റ്റർ ചെയ്തു. സർക്കാരുദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നാണ് കേസ്. സ്ത്രീസുരക്ഷയിൽ ബിജെപിയുടെ ഇരട്ടത്താപ്പാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നത് എന്ന് നേതാവ് രൺദീപ് സർജെവാല പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ ഒരു സ്ത്രീയോട് നിങ്ങളുടെ പാർട്ടിയിലെ അരവിന്ദ് ലിംബാവലി പെരുമാറിയ രീതി…
Read Moreജൂനിയർ എൻടിആർ ബിജെപിയിലേക്ക് ? അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി
ഹൈദരാബാദ്: ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി തെലുങ്ക് സൂപ്പർതാരവും എൻടിആറിന്റെ മകനുമായ ജൂനിയർ എൻടിആറിനെ സന്ദർശിക്കാൻ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എത്തി .തെലങ്കാനയിലെ സന്ദർശനത്തിനിടെയാണ് ജൂനിയർ എൻടിആറുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. തെലുങ്ക് സിനിമയുടെ രത്നമെന്നും വളരെ കഴിവുള്ള നടനെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമിത് ഷാ താരത്തെ വിശേഷിപ്പിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.അമിത് ഷായെ കണ്ടുമുട്ടിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജൂനിയർ എൻ ടി ആർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇന്നലെ…
Read Moreസിദ്ധരാമയ്യയുടെ കാറിനു നേരെ ചീമുട്ടയേറ്, പ്രതികരണവുമായി മുഖ്യമന്ത്രി
ബെംഗളൂരു: ക്രമസമാധാന രംഗത്തെ വെല്ലുവിളിക്കാതെ ജനം ഉത്തരവാദിത്തപരമായി പെരുമാറണമെന്ന് നിർദ്ദേശിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. പൊതുസമാധാനം ഉറപ്പാക്കാൻ രാഷ്ട്രീയ കക്ഷിയെന്ന നിലയ്ക്ക് കോൺഗ്രസിന് ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. കുടക് കുശാൽനഗറിൽ സിദ്ധരാമയ്യയുടെ കാർ തടഞ്ഞ് ബിജെപി യുവമോർച്ച പ്രവർത്തകർ മുട്ടയേറ് നടത്തിയ സംഭവത്തിലാണ് ഇരുവരുടെയും പ്രതികരണം. എത്ര രാഷ്ട്രീയ ഭിന്നതകളുണ്ടായാലും ക്രമസമാധാന നില കയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സിദ്ധരാമയ്യ പറഞ്ഞു. മുട്ടയേറ് സംഭവത്തിനെതിരെ 26ന് മടിക്കേരി ചലോ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് സിദ്ധരാമയ്യയുടെ സംരക്ഷണം…
Read Moreയെദ്യൂരപ്പയെ ബിജെപിയുടെ കേന്ദ്ര പാർലമെന്ററി ബോർഡിൽ നിയമിച്ചു
ബെംഗളൂരു: ഭാരതീയ ജനതാ പാർട്ടി ബി എസ് യെദ്യൂരപ്പയെയും മറ്റ് അഞ്ച് പുതുമുഖങ്ങളെയും പാർലമെന്ററി ബോർഡിലേക്ക് നിയമിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ഒഴിവാക്കി ബിഎസ് യെദ്യൂരപ്പയെയും ഇഖ്ബാൽ സിംഗ് ലാൽപുരയെയും പാർട്ടി ഉൾപ്പെടുത്തി. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് യെദ്യൂരപ്പയെ ബോർഡിൽ നിയമിച്ചത്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള വ്യക്തിയെന്ന നിലയിൽ ബിജെപി പാർലമെന്ററി ബോർഡിൽ അംഗമാകുന്ന ആദ്യ സിഖുകാരനാണ് ഇഖ്ബാൽ ലാൽപുര. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, കെ ലക്ഷ്മൺ, സുധ യാദവ്, സത്യനാരായണ ജാതി എന്നിവരാണ്…
Read Moreഅടുത്ത തെരഞ്ഞെടുപ്പിൽ 140 സീറ്റ് നേടി ബിജെപി അധികാരത്തിൽ എത്തുമെന്ന് യെദ്യൂരപ്പ
ബെംഗളൂരു: 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ അധികാരത്തിലെത്തുമെന്ന തെറ്റായ വിശ്വാസത്തിലാണ് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കം നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ ബിഎസ് യദ്യൂരപ്പ പറഞ്ഞു. ബി ജെ പിയെ മറികടന്ന് മുഖ്യമന്ത്രി അധികാരത്തിലെത്തുമെന്നും നേതാക്കളുടെ മോഹം വ്യാമോഹം മാത്രമാണെന്നും ബിഎസ് യെദ്യൂരപ്പ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥി പദവിക്കായി കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെ പി സി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെയും നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് യെദ്യൂരപ്പയുടെ പ്രതികരണം. സംസ്ഥാനത്ത് ബി ജെ…
Read Moreആർ.എസ്.എസ് ആയതിൽ അഭിമാനം ;ബസവരാജ് ബൊമ്മെ
ബെംഗളൂരു: താൻ ആർഎസ്എസിന്റെ അടിമയാണെന്ന് പറഞ്ഞ കോൺഗ്രസ് നേതൃത്വത്തിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആർഎസ്എസ് എന്നതിൽ അഭിമാനിക്കുന്നു എന്നാണ് ബസവരാജ് ബൊമ്മൈയുടെ മറുപടി. സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള പത്രപരസ്യത്തിൽ നെഹ്‌റുവിനെ ഒഴിവാക്കി എന്നാരോപിച്ചായിരുന്നു കോൺഗ്രസ് കർണാടക മുഖ്യമന്ത്രിയെ വിമർശിച്ചത്. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബൊമ്മൈ ഒരു ആർഎസ്എസ് അടിമയാണ് എന്ന പരാമർശം നടത്തിയത്. കോൺഗ്രസ് നേതാവിന്റെ പരാമർശത്തിന് പിന്നാലെ ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ് ബസവരാജ് ബൊമ്മൈ മറുപടി നൽകിയത്. ‘ഒരാൾ പറഞ്ഞു, ബൊമ്മൈ ഒരു ആർഎസ്എസ് അടിമയായി എന്ന്. ആർഎസ്എസിന്റെ…
Read Moreനെഹ്‌റുവിനെ പരസ്യത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതികരണം അറിയിച്ച് ബിജെപി
ബെംഗളൂരു: കര്‍ണാടക പരസ്യത്തില്‍ നിന്ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയതിന് കാരണം വെളിപ്പെടുത്തി ബി.ജെ.പി. ഇന്ത്യ- പാക് വിഭജനത്തിന് കാരണമായതിനാല്‍ സര്‍ക്കാര്‍ പരസ്യത്തില്‍ നിന്ന് പണ്ഡിറ്റ് നെഹ്‌റുവിന്റെ ചിത്രം ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് കര്‍ണാടക ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രവികുമാര്‍ പറഞ്ഞു. പരസ്യത്തില്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത് ആസൂത്രിതമാണ്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. എന്നാല്‍, നെഹ്‌റു കോണ്‍ഗ്രസ് പിരിച്ചുവിട്ടില്ല. ഇക്കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ ചിത്രം ഒഴിവാക്കുകയായിരുന്നു,’ എന്‍. രവികുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഗാന്ധിജിയുടെ വാക്കുകള്‍ നെഹ്‌റു ചെവിക്കൊണ്ടില്ലെന്നും…
Read Moreബിജെപി നിർണ്ണായക നേതൃയോഗം ഇന്ന്
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ മാറ്റുമെന്ന അഭ്യുഹങ്ങൾക്കിടെ ബിജെപി നിർണ്ണായക നേതൃയോഗം ഇന്ന് ബംഗളൂരുവിൽ. ബസവരാജ് ബൊമ്മയുടെ സർക്കാറിനെതിരെ സംഘപരിവാർ യുവജന സംഘടനകൾ അതൃപ്തി അറിയിച്ചതിനെ തുടർന്ന് ഉടൻ യോഗം വിളിച്ചു ചേർക്കാൻ നേതാക്കൾ തയ്യാറായി . യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ബൊമ്മയ് – കട്ടീൽ നേതൃത്വങ്ങൾക്കെതിരെ സംഘപരിവാറിലും ബിജെപിയിലും അതൃപ്തി ഇപ്പോൾ ശക്തമാണ്. അമിത് ഷായുടെ ബെംഗളൂരു സന്ദർശനത്തിന് സംസ്ഥാനത്തിന് ശേഷം മൂന്നാമതൊരു മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുകയാണെന്ന് കർണാടക കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ പരിഹസിച്ചു. ഒന്നാം വാർഷികത്തിന്റെ “ജനോത്സവം” നടത്താനാകാത്ത…
Read Moreഅമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെ ബിജെപിയിൽ അഭ്യൂഹങ്ങൾ
ബെംഗളൂരു: ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബെംഗളൂരു സന്ദർശനത്തിന് പിന്നാലെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയെ മാറ്റുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ചില അറ്റകൈ പ്രയോഗങ്ങൾ ദേശീയ നേതൃത്വത്തിലേക്ക് നയിക്കുമെന്ന തരത്തിലുള്ള ബി ജെ പി എം എൽ എ ബി സുരേഷ് ഗൗഡയുടെ പ്രസ്താവന അഭ്യൂഹങ്ങൾക്ക് കൂടുതൽ ബലം നൽകുന്നു. ഇതോടെ വിഷയം ആയുധമാക്കുകയാണ് കർണാടക കോൺഗ്രസ്. മുൻപെങ്ങും ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കർണാടക ബി ജെ പി കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും യുവമോർച്ച, എ…
Read More