മോദിയെയും യോഗിയെയും പിന്തുണച്ചതിന് വിവാഹമോചനം, ഭർത്താവ് അറസ്റ്റിൽ

ലഖ്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പിന്തുണച്ചതിന് പീഡിപ്പിക്കുകയും വിവാഹ മോചനം ആവശ്യപെടുകയും ചെയ്തെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൊറാദാബാദ് സ്വദേശിയായ നദീം എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പിന്തുണച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച്‌ മൂന്നിനാണ് യുവതി പോലീസില്‍ പരാതിയുമായി എത്തിയത്. ഭര്‍ത്താവ് നേരത്തെ തന്നെ മുത്തലാഖ് ചൊല്ലി ഭാര്യയെ വിവാഹമോചനം ചെയ്തിരുന്നതായും അതിന്…

Read More

യെദ്യൂരപ്പക്കെതിരെ അഴിമതികേസ്, ക്രിമിനൽ നടപടിക്കെതിരെ സുപ്രീം കോടതി സ്റ്റേ

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പിനെതിരായ ഭൂമി വിതരണ അഴിമതിക്കേസിലെ ക്രിമിനൽ നടപടികൾക്ക് സുപ്രീം കോടതിയുടെ താൽക്കാലിക സ്‌റ്റേ അനുവദിച്ചു. തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു. 2006-07 കാലത്തെ അനധികൃത ഭൂമി വിതരണവുമായി ബന്ധപ്പെട്ട കേസിലാണ് യെദിയൂരപ്പ സുപ്രീം കോടതിയെ സമീപിച്ചത്. 2013ൽ ആണ് യെദിയൂരപ്പക്കെതിരെ എഫ്‌ഐആർ ചുമത്തുന്നത്. സ്വകാര്യ വ്യക്തിയുടെ പരാതിയിൻമേലായിരുന്നു എഫ്‌ഐആർ. കർണാടക ഉപമുഖ്യമന്ത്രിയായിരുന്ന സമയത്ത് പാർക്ക് വികസനത്തിനായി ദേവരഭീഷണഹള്ളിയിലും ബെലൻദൂരത്തിലുള്ള ഭൂമി അനധികൃതമായി അനുവദിച്ചു…

Read More

തനിക്ക് പകരം മകൻ വിജേന്ദ്ര, പ്രഖ്യാപനവുമായി യെദ്യൂരപ്പ

ബെംഗളൂരു; മകന്‍ ബിവൈ വിജേന്ദ്രയെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച്‌ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ബി എസ് യെദ്യൂരപ്പ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ ശിക്കാരിപുരയില്‍ നിന്നും തനിക്ക് പകരം വിജേന്ദ്ര മത്സരിക്കുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. വിജേന്ദ്രയെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നും യെദ്യൂരപ്പ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ബി ജെ പി അധികാരത്തിലുള്ള ഒരേയൊരു സംസ്ഥാനമാണ് കര്‍ണാടക. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത് മുതല്‍ നേതൃത്വവുമായി അതൃപ്തിയിലാണ് യെദ്യൂരപ്പയെന്നുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു.…

Read More

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മറ്റൊരു പാർട്ടിയിൽ നിന്ന് വന്ന ആൾ ; ശിവകുമാർ

ബെംഗളൂരു: : കർണ്ണാടകയിൽ സർക്കാറിനെ നയിക്കുന്നത് യാഥാർത്ഥ ബിജെപിയല്ല എന്ന് കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. മുഖമന്ത്രി ബസവരാജ് മറ്റൊരു പാർട്ടിയിൽ നിന്നു വന്നയാളാണന്നെന്നും അദ്ദേഹം പറഞ്ഞു. ഇത് യാഥാർത്ഥ ഭാരതീയ ജനതാ പാർട്ടി എം.എൽ.എമാരുടെ സർക്കാറല്ല, ഇത് എല്ലാ പാർട്ടി എം.എൽ.എമാരുടേയും സർക്കാറാണ്. ഇത് സംസ്ഥാനത്തിന്റെ ഒരു കൂട്ടുകക്ഷി സർക്കാറാണ്. കോൺഗ്രസിൽ നിന്ന് ജെഡി എസിൽ നിന്ന് ബിജെപിയിലേക്ക് പോയവർ സർക്കാരിൻറെ 60 ശതമാനത്തിലധികം വരുന്നതിനാൾ ഭരണത്തിനുള്ളിൽ നിരവധി പ്രശ്നങ്ങളുണ്ടായിട്ടും ദീർഘകാലമായി പാർട്ടി വിശ്വസ്തർ തങ്ങളെ മാറ്റിനിർത്തുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. . ഒരുപാട് ആഭ്യന്തര…

Read More

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി എംഎൽഎമാർ ബെംഗളൂരുവിലെ ഹോട്ടലിലേക്ക് മാറി

ബെംഗളൂരു: ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടക ബിജെപി എംഎൽഎമാരെ ശനിയാഴ്ച വൈകീട്ട് സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി. പാർട്ടി ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെത്തുടർന്ന്, ബിജെപി ചീഫ് വിപ്പ് എം സതീഷ് റെഡ്ഡി 121 എംഎൽഎമാരോട് തിങ്കളാഴ്ച രാവിലെ വരെ വിധാന സൗധയിലേക്ക് വോട്ട് ചെയ്യാൻ പോകുന്നത് വരെ ഹോട്ടലിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂഡൽഹിയിൽ പരിശീലനം നേടിയ മൂന്ന് പേർ ഞായറാഴ്ച വോട്ടിംഗുമായി ബന്ധപ്പെട്ട് മൂന്ന് മോക്ക് ഡ്രില്ലുകൾ നടത്തും. മോക്ക് ഡ്രില്ലിൽ പങ്കെടുത്ത ശേഷം സമീപ മണ്ഡലങ്ങളിലെ എംഎൽഎമാർക്ക് വീടുകളിലേക്ക് മടങ്ങാനും തിങ്കളാഴ്ച…

Read More

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ നീക്കങ്ങളുമായി ബിജെപി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറെയുടെ രാജിയ്ക്ക് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി ബിജെപി. തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി നേതാവ് ഗിരീഷ് മഹാജൻ അറിയിച്ചു. ദേവേന്ദ്ര ഫഡ്നവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയാകുക എന്നാണ് റിപ്പോർട്ടുകൾ. ശിവസേന വിമതരുടെ നേതാവ് ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായേക്കും. നിർണായക തീരുമാനങ്ങൾക്കായി ബിജെപി ഇന്ന് യോഗം ചേരും. ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. അതേസമയം, ഏക്നാഥ് ഷിൻഡെ തന്നോടൊപ്പമുള്ള വിമത എംഎൽഎമാരോടൊപ്പം രാവിലെ യോഗം ചേരും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നിയമസഭാ കൗണ്‍സിൽ…

Read More

ബിജെപി അല്ലാതെ മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് ഇഷ്ടമല്ല ; എച്ച്. ഡി കുമാരസ്വാമി

ബെംഗളൂരു: ബി.ജെ.പിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി രംഗത്ത്. പാര്‍ട്ടിയുടെ അധികാര ദാഹം വര്‍ദ്ധിക്കുന്നുവെന്നും രാജ്യത്ത് മറ്റാരും അധികാരത്തില്‍ വരുന്നത് മോദിക്ക് സഹിക്കില്ലെന്നും അദ്ദേഹം ജെ.പി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു. മഹാരാഷ്ട്രയിലെ ഓപ്പറേഷന്‍ ലോട്ടസ് വിഷയത്തില്‍ പ്രതികരിച്ചാണ് എച്ച്‌.ഡി കുമാരസ്വാമിയുടെ വിമര്‍ശനം. ബി.ജെ.പിയുടെ അധികാര കൊതി രാജ്യത്തിന് വിപത്താണ്. സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കാവി പാര്‍ട്ടി ശ്രമിക്കുന്നു. അധികാര കൊതി നാശത്തിലേക്ക് നയിക്കും. ഈ പ്രവണത അവസാനിപ്പിക്കണം എച്ച്‌.ഡി കുമാരസ്വാമി ആവശ്യപ്പെട്ടു. അതേസമയം, മഹരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന…

Read More

നുപൂർ ശർമയെ കണ്ടെത്താനാവാതെ പോലീസ് 

ഡൽഹി : പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാവ് നുപുർ ശർമയെ കണ്ടെത്താൻ ആവാതെ പോലീസ്. ഡൽഹിയിലെത്തിയ മുംബൈ പോലീസ് ഇവരെ ചോദ്യം ചെയ്യാനായി ദിവസങ്ങളോളം രാജ്യ തലസ്ഥാനത്ത് തങ്ങുകയാണ്. എന്നാൽ, ഇതുവരെ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്.  അഞ്ച് ദിവസത്തോളമായി ഡൽഹിയിലുള്ള മുംബൈ പോലീസിന് ഇതുവരെ നുപുർ ശർമയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ തെളിവുകളും മുംബൈ പോലീസിന്റെ പക്കലുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് അറിയിച്ചു. എന്നാൽ,…

Read More

തുടർച്ചയായി എട്ടാം തവണയും വിജയിച്ച് ബസവരാജ് ഹൊറട്ടി

ബെംഗളൂരു: കർണാടകയിലെ 4 എംഎൽസി സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപിയുടെ ബസവരാജ് ഹൊറട്ടിയും നോർത്ത് വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രകാശ് ഹുക്കേരിയും വിജയിച്ചു. എട്ടാം തവണയാണ് മുൻ നിയമനിർമാണ കൗൺസിൽ ചെയർമാൻ കൂടിയായ ബസവരാജ് ഹൊറട്ടി കൗൺസിലിലേക്ക് തുടർച്ചയായി വിജയിക്കുന്നത്. ദളിൽ നിന്നു കൂറുമാറിയാണ് ഇക്കുറി ഹൊറട്ടി ബിജെപിക്കായി വിജയം സമ്മാനിച്ചത്. നോർത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ ബിജെപിയുടെ ഹനുമന്ത് നിറാനിയും സൗത്ത് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ മധു മാടെഗൗഡയും വിജയം ഉറപ്പിച്ച മട്ടാണ്. ഇവരുടെ ഫലം ഔദ്യോഗികമായി…

Read More

ഭൂരിപക്ഷം നിലനിർത്തി ബിജെപി; കോൺഗ്രസിനും നേട്ടം 

ബെംഗളൂരു: 4 എംഎൽസി സീറ്റുകളിലേക്ക് കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പിൽ വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപിയുടെ ബസവരാജ് ഹൊറട്ടിയും നോർത്ത് വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രകാശ് ഹുക്കേരിയും വിജയിച്ചു. നിലവിൽ എട്ടാം തവണയാണ് മുൻ നിയമനിർമാണ കൗൺസിൽ ചെയർമാൻ കൂടിയായിരുന്ന ബസവരാജ് ഹൊറട്ടി കൗൺസിലിലേക്ക് തുടർച്ചയായി വിജയിക്കുന്നത്. ഇക്കുറി ഹൊറട്ടി ബിജെപിക്കായി വിജയം സമ്മാനിച്ചത് ദളിൽ നിന്നു കൂറുമാറിയാണ് വിജയം ഉറപ്പിച്ച മട്ടിലാണ് നോർത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ ബിജെപിയുടെ ഹനുമന്ത് നിറാനിയും സൗത്ത് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ മധു മാടെഗൗഡയും. 75 അംഗ…

Read More
Click Here to Follow Us