മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ നീക്കങ്ങളുമായി ബിജെപി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറെയുടെ രാജിയ്ക്ക് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി ബിജെപി. തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി നേതാവ് ഗിരീഷ് മഹാജൻ അറിയിച്ചു.

ദേവേന്ദ്ര ഫഡ്നവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയാകുക എന്നാണ് റിപ്പോർട്ടുകൾ. ശിവസേന വിമതരുടെ നേതാവ് ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായേക്കും. നിർണായക തീരുമാനങ്ങൾക്കായി ബിജെപി ഇന്ന് യോഗം ചേരും. ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. അതേസമയം, ഏക്നാഥ് ഷിൻഡെ തന്നോടൊപ്പമുള്ള വിമത എംഎൽഎമാരോടൊപ്പം രാവിലെ യോഗം ചേരും.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നിയമസഭാ കൗണ്‍സിൽ അംഗത്വത്തിൽ നിന്നും രാജിവച്ച ഉദ്ധവ് ഠാക്കറെ തൻ്റെ വൈകാരികമായ രാജിപ്രഖ്യാപന പ്രസംഗത്തിലുടനീളം സാധാരണക്കാരായ ശിവസേന പ്രവര്‍ത്തകരെ സ്പര്‍ശിക്കാനുള്ള ശ്രമമാണ് നടത്തിയത്. മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രിമാരിൽ ഇനി മകൻ ആദിത്യ താക്കറെ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts