ഭൂരിപക്ഷം നിലനിർത്തി ബിജെപി; കോൺഗ്രസിനും നേട്ടം 

ബെംഗളൂരു: 4 എംഎൽസി സീറ്റുകളിലേക്ക് കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പിൽ വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപിയുടെ ബസവരാജ് ഹൊറട്ടിയും നോർത്ത് വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രകാശ് ഹുക്കേരിയും വിജയിച്ചു. നിലവിൽ എട്ടാം തവണയാണ് മുൻ നിയമനിർമാണ കൗൺസിൽ ചെയർമാൻ കൂടിയായിരുന്ന ബസവരാജ് ഹൊറട്ടി കൗൺസിലിലേക്ക് തുടർച്ചയായി വിജയിക്കുന്നത്. ഇക്കുറി ഹൊറട്ടി ബിജെപിക്കായി വിജയം സമ്മാനിച്ചത് ദളിൽ നിന്നു കൂറുമാറിയാണ്

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

വിജയം ഉറപ്പിച്ച മട്ടിലാണ് നോർത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ ബിജെപിയുടെ ഹനുമന്ത് നിറാനിയും സൗത്ത് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ മധു മാടെഗൗഡയും. 75 അംഗ കൗൺസിലിൽ നിറാനിയുടെ വിജയത്തോടെ 39 എന്ന ഭൂരിപക്ഷം ബിജെപിയ്ക്ക് നിലനിർത്താനാകും.ജൂൺ 13ന് തിരഞ്ഞെടുപ്പു നടന്നത് 2 വീതം ബിജെപി, ദൾ എംഎൽസിമാർ വിരമിച്ച ഒഴിവിലായിരുന്നു. ഇതോടെ കൗൺസിലിൽ ദളിന്റെ അംഗബലം 8 ആയി ചുരുങ്ങും. എന്നാൽ ഹനുമന്ത് നിറാനിയുടെയും മധു മാടെഗൗഡയും വിജയം ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts