വേർപിരിഞ്ഞ ശേഷം സ്ത്രീയുടെ സ്വത്ത് കൈവശം വയ്ക്കാൻ മുൻഭർത്താവിന് അധികാരം ഇല്ല ; കർണാടക ഹൈക്കോടതി 

ബെംഗളൂരു: വിവാഹ ബന്ധം വേര്‍​പ്പെടുത്തിയ ശേഷം സ്ത്രീയുടെ സ്വത്ത് കൈവശം വെക്കാന്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധി.

തന്റെ മുന്‍ ഭാര്യ നല്‍കിയ ക്രിമിനല്‍ കേസ് തള്ളണമെന്നാവശ്യപ്പെട്ട് മുംബൈ സ്വദേശി നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ക്രിമിനല്‍ കേസ് നടപടികള്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

1998ല്‍ വിവാഹത്തിന് സ്ത്രീധനമായി ഒമ്പത് ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും ഇത് തുക ഒമ്പത് ശതമാനം പലിശ സഹിതം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി​ കോടതിയിൽ എത്തിയത്. 2009ലാണ് ഈ വിഷയത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ പരാതി നല്‍കിയത്. ഈ വാദം അംഗീകരിച്ച്‌ വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ 2018ല്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങളുടെ വിവാഹമോചനം ബോംബെ ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ജീവനാംശമായി 4 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

എന്നാല്‍, തന്റെ ഭര്‍ത്താവ് നല്‍കിയ 4 ലക്ഷം രൂപ ജീവനാംശം മാത്രമാണെന്നും സ്ത്രീധനമായി നല്‍കിയ ഒമ്പത് ലക്ഷം തുക തിരികെ ലഭിച്ചിട്ടില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു. യുവതിക്ക് നല്‍കിയ ജീവനാംശം വേറെയും ഒമ്പത് ലക്ഷം രൂപ വേറെയുമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന വിധിയിൽ ചൂണ്ടിക്കാട്ടി.  വിവാഹമോചിതരായാല്‍ ഭാര്യയുടെ സ്വത്തുക്കള്‍ ഭര്‍ത്താവിന്റെ കുടുംബത്തിന് കൈവശം വയ്ക്കാന്‍ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts