ബിഷപ്പിനെതിരായ പോക്സോ കേസ്: നടപടിക്രമങ്ങൾ റദ്ദാക്കി കോടതി

ബെംഗളൂരു: സിഎസ്ഐ കർണാടക മധ്യ മഹാ ഇടവക ബിഷപ് പി.കെ.സാമുവലിന് എതിരെയുള്ള പോക്സോ കേസ് നടപടിക്രമങ്ങൾ ഹൈക്കോടതി റദ്ദാക്കി. നഗരത്തിലെ ഒരു സ്കൂളിൽ വിദ്യാർഥിനികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള പരാതിയിൽ ബിഷപിനും മറ്റു 4 പേർക്കുമെതിരെ 2015ൽ കബൺ പാർക്ക് പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ നടപടിക്രമങ്ങളാണ് ഹൈക്കോടതി റദ്ദാക്കിയത്. ബിഷപിനെതിരെ വേണ്ടത്ര തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡരുടെ നടപടി.

  എയർപോർട്ടിലേക്ക് ഇനി മെട്രോയിൽ കയറി ചെക്ക്-ഇൻ ചെയ്യാം; നമ്മ മെട്രോ പിങ്ക് ലൈൻ സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ

പരാതിക്കാരിയുടെ മൊഴിയിൽ ബിഷപ്പിനു നേരിട്ടു പങ്കില്ലെന്ന പരാമർശം പരിഗണനയിലെടുത്ത് ഇദ്ദേഹത്തെ ഒഴിവാക്കിയാണ് 2016ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ തൊട്ടടുത്ത വർഷം കേസ് പരിഗണിച്ച സെഷൻസ് കോടതി, ബിഷപ്പിനും സമൻസ് അയച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രം മുഖവിലയ്ക്കെടുക്കാതെയുള്ള കീഴ്ക്കോടതിയുടെ നടപടിയെയും ഹൈക്കോടതി വിമർശിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ട്രെയിനുകൾ 'ടോക്സിക്' മയം; റിലീസിന് മുന്നോടിയായി ബെംഗളൂരുവിൽ യാഷിന്റെ മാസ് പ്രചാരണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts