ബെംഗളൂരുവിൽ കൊവിഡ് കണക്കുകൾ ഉയരുന്നു: ഇന്നലെ മാത്രം, 615 കേസുകൾ, ഒരു മരണം 

covid

ബെംഗളൂരു: ബിബിഎംപി പരിധിയിൽ കോവിഡ് -19 കേസുകളിൽ വൻവർധന. ബുധനാഴ്ച 615 കേസുകളും ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച ബിബിഎംപി പരിധിയിലെ രണ്ട് സ്‌കൂളുകളിൽ കൊവിഡ് ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കേസുകളുടെ എണ്ണത്തിൽ കുത്തനെ വർധനയുണ്ടായിട്ടുള്ളത്.

എന്നിരുന്നാലും, സ്ഥിതി നിയന്ത്രണവിധേയമാണെന്ന് മുതിർന്ന പാലികെ ഉദ്യോഗസ്ഥർ പറയുന്നത്. കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, ഏതാണ്ട് തുല്യമായ ആളുകളും സുഖം പ്രാപിക്കുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബുധനാഴ്ചത്തെ കണക്കുകൾ പ്രകാരം 509 രോഗികൾ കോവിഡ് -19 അണുബാധയിൽ നിന്ന് സുഖം പ്രാപിച്ചട്ടുണ്ട്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

കഴിഞ്ഞ ആഴ്‌ചയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌ത വാർഡുകളെയാണ് ഇപ്പോൾ പാലികെ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നത്, ഇതിനകം പ്രതിദിന പരിശോധന 16,000 ൽ നിന്ന് 20,000 ആയി തീവ്രമാക്കിയിട്ടുണ്ട്. ബെല്ലന്തൂരിൽ 54 കേസുകളും ദൊഡ്ഡനെക്കുണ്ടിയിൽ 25 കേസുകളും വർത്തൂരിൽ 24 കേസുകളും കടുഗോഡിയിൽ 16 കേസുകളും ഹഗദുരുവിൽ 15 കേസുകളും കഴിഞ്ഞ ഏഴു ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ബെംഗളൂരുവിൽ മാസ്‌ക് നിർബന്ധമാക്കുമെന്ന് ബിബിഎംപി അടുത്തിടെ പ്രഖ്യാപിക്കുകയും പനി, ജലദോഷം, ചുമ, ശരീരവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധനയ്ക്ക് വിധേയരാകുകയും അകലം പാലിക്കുകയും ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts