ഇടുക്കി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ഇടുക്കി ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്നു. 2, 4 ഷട്ടറുകൾ 40 സെന്‍റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 100 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുകും. ഇതോടെ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് തുറന്നുവിടുന്നത്.

ഈ സാഹചര്യത്തിൽ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാലും മുല്ലപ്പെരിയാർ ഡാമിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് ഉയരുകയാണ്. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ജില്ലാ ഭരണകൂടം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ഇടുക്കി ജലസംഭരണിയുടെ സംഭരണ ശേഷി 2403 അടിയാണ്. 2384.46 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇത് മൊത്തം സംഭരണ ശേഷിയുടെ 84.5 ശതമാനമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
[masterslider id="10"]

Related posts