ബെംഗളൂരു-തുമകുരു ഹൈവേയിൽ PSI മൊബൈൽ പൊതു ടോയ്‌ലറ്റുകൾ തുറന്നു

ബെംഗളൂരു-തുമകുരു ഹൈവേയിൽ ഗോരഗുണ്ടേപാളയ ജങ്ഷനിൽ പൊതു ശൗചാലയം നിർമിക്കുന്നത് സംബന്ധിച്ച് അധികൃതരുടെ പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് 100 ദിവസം മുമ്പ് ഓൺലൈൻ പ്രചാരണം ആരംഭിച്ച സബ് ഇൻസ്‌പെക്ടർ ശാന്തപ്പ ജഡെമ്മനവർ ബുധനാഴ്ച സംഭവസ്ഥലത്ത് മൊബൈൽ ടോയ്‌ലറ്റുകൾ തുറന്നു. ഭവാനി എന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ട വ്യക്തിയാണ് പൊതു ടോയ്‌ലറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.

10 ടോയ്‌ലറ്റുകൾ ഉള്ള ഇവിടെ അഞ്ച് എണ്ണം പുരുഷന്മാർക്കും മൂന്ന് എണ്ണം സ്ത്രീകൾക്കും കൂടാതെ രണ്ട് ടോയ്‌ലറ്റുകൾ ട്രാൻസ്‌ജെൻഡർ സമൂഹത്തിനും വേണ്ടി വിഭചിച്ചിട്ടുണ്ട്. പൊതു ടോയ്‌ലറ്റുകൾ ഉപയോഗിക്കുമ്പോൾ ട്രാൻസ്‌ജെൻഡേഴ്‌സ് പ്രശ്‌നം നേരിടുന്നുണ്ടെന്ന് കണക്കിലെടുത്താണ് രണ്ട് ടോയ്‌ലറ്റുകൾ അവർക്കായി മാത്രം സ്ഥാപിച്ചത്. മൊബൈൽ ടോയ്‌ലറ്റുകൾക്ക് ധനസഹായം നൽകിയ ചില സന്നദ്ധപ്രവർത്തകരുടെ സഹായവും സബ് ഇൻസ്‌പെക്ടർക്ക് ലഭിച്ചിരുന്നു. ഒരു ലക്ഷത്തോളം രൂപയാണ് ഒരു ശൗചാലയം നിർമിക്കാൻ വേണ്ടിവന്ന ചെലവ്. ഏതാനും പേരുടെ സഹായത്തോടെ മൊബൈൽ ടോയ്‌ലറ്റുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തുവെന്നും ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണികളും ശുചീകരണവും ഒരാൾ നോക്കുമെന്നും സെൻട്രൽ ഡിവിഷനിൽ അറ്റാച്ച് ചെയ്ത പോലീസ് സബ് ഇൻസ്‌പെക്ടർ ശാന്തപ്പ ജഡെമ്മനവർ മാധ്യമങ്ങളോട് പറഞ്ഞു.

  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്

ബെംഗളൂരു-തുമകുരു ഹൈവേയിൽ ഗോരഗുണ്ടെപാളയ ജംഗ്ഷനിൽ പൊതു ശൗചാലയം കണ്ടെത്താൻ അമ്മയ്ക്ക് ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് സബ് ഇൻസ്‌പെക്ടർ ഇതിനായുള്ള പ്രചാരണം ആരംഭിച്ചത്. അദ്ദേഹം പ്രാദേശിക നിയമസഭാംഗത്തെയും മറ്റ് പൗര അധികാരികളെയും പ്രചാരണത്തിൽ ടാഗ് ചെയ്തിരുന്നെങ്കിലും, അവരിൽ ഒരാളിൽ നിന്നും പ്രതികരണം നേടാനായില്ലന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടുകാരുടെ ചില എതിർപ്പുകൾ അവഗണിച്ചാണ് ശൗചാലയം സ്ഥാപിച്ചത്. എന്നാൽ തങ്ങൾക്ക് ലോക്കൽ ട്രാഫിക് പോലീസിൽ നിന്ന് സഹായം ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തിലെ പൊതു ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്ന വീഡിയോയിലൂടെ അടുത്തിടെ വൈറലായ അതേ പോലീസ് ഉദ്യോഗസ്ഥനാണ് ശാന്തപ്പ ജഡെമ്മനവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts