അമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെ ബിജെപിയിൽ അഭ്യൂഹങ്ങൾ 

ബെംഗളൂരു: ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബെംഗളൂരു സന്ദർശനത്തിന് പിന്നാലെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയെ മാറ്റുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ചില അറ്റകൈ പ്രയോഗങ്ങൾ ദേശീയ നേതൃത്വത്തിലേക്ക് നയിക്കുമെന്ന തരത്തിലുള്ള ബി ജെ പി എം എൽ എ ബി സുരേഷ് ഗൗഡയുടെ പ്രസ്താവന അഭ്യൂഹങ്ങൾക്ക് കൂടുതൽ ബലം നൽകുന്നു. ഇതോടെ വിഷയം ആയുധമാക്കുകയാണ് കർണാടക കോൺഗ്രസ്‌.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

മുൻപെങ്ങും ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കർണാടക ബി ജെ പി കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും യുവമോർച്ച, എ ബി വി പി നേതൃത്വവും ബൊമ്മി സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബൊമ്മിയെ മുൻനിർത്തി അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പാണ് നേതാക്കൾ നൽകുന്നത് . ദേശീയ നേതൃത്വവും ബൊമ്മിയുടെ പ്രകടനത്തിൽ അതൃപ്തമാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts