ഉദ്ഘാടനം കഴിഞ്ഞ് 100 ദിവസം, 100 കഷ്ണങ്ങളായി റോഡ്

ബെംഗളൂരു: ഉദ്ഘാടനം കഴിഞ്ഞ് വെറും മൂന്നര മാസം മാത്രം പിന്നിട്ട അണ്ടർപാസ് റോഡ് പൂർണമായും തകർന്ന നിലയിൽ. ബെംഗളൂരുവിലെ കുണ്ഡനഹള്ളി അടിപ്പാതയാണ് കേവലം മാസങ്ങൾ പിന്നിട്ടതോടെ തകർന്ന് ഭീമൻ കുഴിയായി മാറിയത്.

കഴിഞ്ഞ ജൂൺ 20ന് ഉദ്ഘാടനം ചെയ്ത അടിപ്പാതയ്ക്കാണ് കേവലം 111 ദിവസങ്ങൾക്ക് ശേഷം ഈ സ്ഥിതിയിൽ ആയത്. സംഭവം വിവാദമായതോടെ ബൃഹത് ബെംഗളൂരു മഹാനഗര പാലിക റോഡ് നന്നാക്കാനുള്ള ശ്രമത്തിലാണ്.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

ബെംഗളൂരു കുന്ദലഹള്ളി ജംഗ്ഷനിലെ അണ്ടർപാസ് ഐ.ടി ഹബ്ബിലേക്കുള്ള ഒരു പ്രധാന കണ്ണിയാണ്. 19.5 കോടി രൂപ ചെലവിട്ട് 281 മീറ്റർ നീളത്തിലാണ് ബി.ബി.എം.പി അണ്ടർപാസ് നിർമ്മിച്ചത്. അടിപ്പാതയുടെ ഇരുവശങ്ങളിലും 7.5 മീറ്റർ വീതിയുള്ള സർവീസ് റോഡും ഉൾക്കൊള്ളുന്നു.

റോഡ് തകർന്നതിൽ ബി.ജെ.പി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. അടിപ്പാത തകർന്നത് ബസവരാജ് ബൊമ്മൈയുടെയും ബി.ജെ.പി സർക്കാരിന്റെ 40 ശതമാനം കമ്മീഷൻ പോളിസിയുടെ ഉദാഹരണമാണ്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
[masterslider id="10"]

Related posts