38 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ

ബെംഗളൂരു: 38 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയിലായി.

കാസര്‍കോട് ചേരൂര്‍ സ്വദേശിയായ മുഹമ്മദ് സാബിര്‍ ഷെരീഫില്‍(30) നിന്നാണ് 38 ലക്ഷം രൂപ വില വരുന്ന 741 ഗ്രാമിന്റെ 24 കാരറ്റ് സ്വര്‍ണ്ണം പിടികൂടിയത്. ഇന്നലെ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് സാബിറിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തില്‍ ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ മുഹമ്മദ് കാജര്‍, ചന്ദ്രമോഹന്‍, അശോണിക്, സുധീര്‍ കുമാര്‍, ദേവേന്ദ്രപ്രതാപ് സിംഗ്, സുഭാഷ് മുകേഷ്, പ്രതിഭ, ഹരിമോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts