കാറുകൾ അതിക്രമിച്ച് കയറി, രാഹുൽ ഗാന്ധിയ്ക്കെതിരെ  ബിജെപി പരാതി നൽകി 

ബെംഗളൂരു: ഭാരത് ജോഡോ യാത്ര കർണാടകയിൽ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വനംവകുപ്പ് അധികൃതര്‍ക്ക് കർണാടക ബിജെപി പരാതി നല്‍കി.

വന സംരക്ഷണ നിയമം ലംഘിച്ച്‌ ബന്ദിപ്പൂര്‍ വനത്തിലേക്കും, ടൈഗര്‍ സോണിലേക്കും വാഹനങ്ങളുമായി അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ചതിനെ തുടർന്നാണ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയ്‌ക്ക് പുറമേ കര്‍ണാടകയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോണ്‍ഗ്രസ് നേതാക്കളായ കെ.കെ ജോര്‍ജ്, എംബി പാട്ടീല്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

  ഫേസ്ബുക്ക് വഴി നേപ്പാൾ അതിർത്തിയിൽ വലവിരിച്ചു; ബെംഗളൂരുവിലെ 55 ലക്ഷത്തിന്റെ വൻ കവർച്ചയിൽ 4 പേർ പിടിയിൽ!

ബന്ദിപ്പൂര്‍ വനമേഖലയിലേക്കും ടൈഗര്‍ റിസര്‍വ്വിലേക്കും വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി കാറില്‍ ഇവിടേക്ക് എത്തിയത്. എന്നാല്‍ ഇവിടെവച്ച്‌ രാഹുല്‍ ഗാന്ധിയെ ബിജെപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. നേതാക്കളോടും വാഹനത്തില്‍ നിന്ന് ഇറങ്ങണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയ്‌ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കുമെതിരെ ബിജെപി പോലീസില്‍ പരാതി നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts