രാജ്യത്ത് കോൺഗ്രസിനെ നിരോധിക്കണം : കർണാടക ബി ജെ പി അധ്യക്ഷൻ

ബെംഗളൂരു: പോപ്പുലർ ഫ്രണ്ട് നിരോധനം പോലെ രാജ്യത്ത് കോണ്‍ഗ്രസിനെയും നിരോധിക്കണമെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍.

തീവ്ര സംഘടനയായ പോപുലര്‍ ഫ്രണ്ടിനെ കോണ്‍ഗ്രസ് സഹായിച്ചെന്നും ശക്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

നമ്മുടെ രാജ്യത്ത് നിന്ന് കോണ്‍ഗ്രസിനെയും നിരോധിക്കണം. രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയായ പി.എഫ്.ഐ, എസ്.ഡി.പി.ഐ, കെ.എഫ്.ഡി എന്നീ തീവ്രവാദ സംഘടനകളെ കോണ്‍ഗ്രസ് സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു -നളിന്‍ കുമാര്‍ പറഞ്ഞു.

  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

സ്വാതന്ത്ര്യം കിട്ടിയശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും സ്വയം നശിക്കുമെന്നും മഹാത്മാഗാന്ധിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ച ശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് അദ്ദേഹം പറഞ്ഞത് -ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts