ബെംഗളൂരു: വരുണയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് എതിരെ ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര മത്സരിക്കില്ല. വരുണയില്‍ വിജയേന്ദ്ര മത്സരിക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് അംഗവുമായ യെദ്യൂരപ്പ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം തെറ്റാണെന്നും വിജയേന്ദ്ര ശിവമൊഗ്ഗയിലെ ശിക്കാരിപുരയില്‍ തന്‍റെ പിന്‍ഗാമിയാകുമെന്നും യെദ്യൂരപ്പ പറഞ്ഞു. വരുണയില്‍ സിദ്ധരാമയ്യക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമായ വരുണയില്‍ നിര്‍ത്തി വിജയേന്ദ്രയുടെ ഭാവി ഇല്ലാതാക്കാനുള്ള ബി.ജെ.പിയിലെ ചിലരുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് കോണ്‍ഗ്രസ് പ്രചാരണം…
Read MoreTag: bjp
എൻ. വൈ ഗോപാലകൃഷ്ണ വീണ്ടും കോൺഗ്രസിലേക്ക്
ബെംഗളൂരു:കുല്‍ദിഗിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ എന്‍.വൈ ഗോപാലകൃഷ്ണ സ്ഥാനം രാജിവെച്ച് വീണ്ടും കോണ്‍ഗ്രസിലേക്ക്. മെയ് പത്തിന് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. വെള്ളിയാഴ്ചയാണ് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡേ കാഗേരിയെ കണ്ട് ഇദ്ദേഹം രാജി സമര്‍പ്പിച്ചത്. ഗോപാലകൃഷ്ണ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഇദ്ദേഹം കണ്ടതായും ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന ഗോപാലകൃഷ്ണ 1997, 1999, 2004, 2008 എന്നീ കാലയളവില്‍ ചിത്രദുര്‍ഗ ജില്ലയിലെ മൊളകാല്‍മുരുവില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. 2018ല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം ലഭിക്കാത്തതിനെ…
Read Moreകോൾ വന്നപ്പോൾ പോൺ വീഡിയോ അബദ്ധത്തിൽ പ്ലേ ആയതെന്ന് എംഎൽഎ
ത്രിപുര: നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ടതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ ജാദവ് ലാല്‍നാഥ്. ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ ചിത്രം കണ്ടെന്ന ആരോപണം ജാദവ് നിഷേധിച്ചു. മന:പൂര്‍വ്വം അശ്ലീലചിത്രം കണ്ടതല്ലെന്നും കോള്‍ വന്നപ്പോള്‍ വീഡിയോ അബദ്ധത്തിൽ പ്ലേ ആയതാണെന്നുമാണ് ജാദവ് ലാല്‍നാഥ് നല്‍കുന്ന വിശദീകരണം. നേരത്തെ ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ വീഡിയോ കാണുന്ന ജാദവിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ഇതോടെ ബിജെപി നേതൃത്വവും ഈ വിഷയത്തില്‍ പ്രതിസന്ധിയിലായിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എയോട് വിശദീകരണം നേടാന്‍…
Read Moreസിദ്ധരാമയ്യയെ നേരിടാൻ മകനെ കളത്തിൽ ഇറക്കി യെദ്യൂരപ്പ
ബെംഗളൂരു:മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയെ നേരിടാന്‍ സ്വന്തം മകനെ കളത്തിലിറക്കാനൊരുങ്ങി ബി.എസ് യെദ്യൂരപ്പ. ബെംഗളൂരുവില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു യെദ്യൂരപ്പയുടെ പ്രഖ്യാപനം. കര്‍ണാടകയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് യെദ്യൂരപ്പയാണ്. മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തില്‍ നിന്നാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ മകന്‍ യതീന്ദ്രയാണ് ഇവിടത്തെ എം.എല്‍.എ. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് സിദ്ധരാമയ്യ. തന്റെ മകന്‍ ബി.വൈ വിജയേന്ദ്ര വരുണയില്‍ നിന്ന് ജനവിധി തേടുന്നത് സംബന്ധിച്ച് ഉന്നതതല ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് യെദ്യൂരപ്പ പറഞ്ഞു. മുസ്‌ലിംകളുടെ നാല്…
Read Moreപ്രജ ധ്വനി യാത്രക്കിടെ പണമെറിഞ്ഞ സംഭവം, ശിവകുമാറിനെതിരെ ബിജെപി പരാതി നൽകി
ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’ക്കിടെ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടെറിഞ്ഞ സംഭവത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ.ശിവകുമാറിന് എതിരെ ബി.ജെ.പി പരാതി നല്‍കി. വോട്ടര്‍മാര്‍ക്ക് നേരെ പണമെറിഞ്ഞതിന് ശിവ കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനാണ് ബി.ജെ.പി പരാതി നല്‍കിയത്. 500 രൂപയുടെ നോട്ടുകളാണ് ഡി.കെ ശിവകുമാര്‍ എറിഞ്ഞത്. മണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലായിരുന്നു വിവാദ സംഭവം. ഡി.കെ ശിവകുമാര്‍ തന്റെ എല്ലാ അധികാരങ്ങളും നഗ്നമായി ദുരുപയോഗം ചെയ്യുകയും പകരം ഞങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ആളാണ്. പണം എറിഞ്ഞതിലൂടെ…
Read Moreഅധികാരം നിലനിർത്തും ; ബിജെപി
ബെംഗളൂരു: വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഞങ്ങള്‍ വളരെ വഴിത്തിരിവായ ഒരു തീരുമാനമെടുത്തിട്ടുണ്ട്. അതുവഴി കോണ്‍ഗ്രസിന്‍റെ വോട്ടുബാങ്ക് തകരും. ഇതു മുന്നില്‍ക്കണ്ടാണ് തരംതാണ ആരോപണങ്ങളുമായി അവര്‍ രംഗത്തുവന്നിരിക്കുന്നതെന്നും ബൊമ്മെ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകാന്‍ വേണ്ടിയാണ് പട്ടികജാതിയില്‍ ആഭ്യന്തര സംവരണം കൊണ്ടുവന്നത്. ഇതേക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ബിജെപിസര്‍ക്കാര്‍ അഴിമതിയൊന്നും നടത്തിയിട്ടില്ല. കോണ്‍ഗ്രസാണ് അഴിമതി നടത്തിയത്. പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ശുഭാപ്തിവിശ്വാസമുണ്ട്. സംസ്ഥാനത്തിന്‍റെ വികസനമാണ് തങ്ങളുടെ പ്രധാന അജന്‍ഡയെന്നും ബൊമ്മെ വ്യക്തമാക്കി.
Read Moreഡി.കെ ശിവകുമാർ ടിക്കറ്റ് വാഗ്ദാനം നൽകി എംഎൽഎ മാരെ ചാക്കിൽലാക്കുന്നു; ബസവരാജ് ബൊമ്മെ
ബെംഗളൂരു: കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ . ബി ജെ പി എംഎല്‍എമാര്‍ക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിലേക്ക് അവരെ ക്ഷണിക്കുകയാണ് ശിവകുമാര്‍ ചെയ്യുന്നതെന്ന് ബൊമ്മെ ആരോപിച്ചു. ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാതെ മണ്ഡലത്തിലേക്കാണ് നേതാക്കള്‍ക്ക് വേണ്ടി ടിക്കറ്റ് ഓഫര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഉടന്‍ തന്നെ ബി ജെ പി തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത 100 മണ്ഡലങ്ങളിലെ ഞങ്ങളുടെ എംഎല്‍എമാരെ കെപിസിസി പ്രസിഡന്റ് ഡി കെ…
Read Moreബിജെപി എംഎൽഎ യല്ലപ്പ കോൺഗ്രസിലേക്ക്
ബെംഗളൂരു: ഒരു ബി.ജെ.പി എം.എൽ.എ കൂടി കോൺഗ്രസിലേക്ക്. ബെള്ളാരി കുഡ്ലിഗി എം.എൽ.എ യല്ലപ്പ ഗോപാലകൃഷ്ണയാണ് ബി.ജെ.പി വിട്ടത്. കോൺഗ്രസിൽ ഉടൻ ചേരുമെന്ന് അദ്ദേഹം അറിയിച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ തിങ്കളാഴ്ച രാത്രി കണ്ടിരുന്നു. ചർച്ചക്കു ശേഷമാണ് ബി.ജെ.പി വിടുന്നതായി അറിയിച്ചത്. അതിനിടെ, ജെ.ഡി.എസിൻറെ ഗുബ്ബിയിലെ എം.എൽ.എ ശ്രീനിവാസും പാർട്ടി വിട്ടു. ഉടൻ തന്നെ കോൺഗ്രസിൽ ചേരും. തുമുകുരു ജില്ലയിൽ നിന്നുള്ള ശക്തനായ നേതാവാണ് അദ്ദേഹം. നാലു ബി.ജെ.പി എം.എൽ.എമാർകൂടി കോൺഗ്രസിൽ ഉടൻ ചേരുമെന്ന് സൂചനയുണ്ട്. നിലവിൽ നിരവധി എം.എൽ.എമാർ ചേർന്ന് ബി.ജെ.പിയെ…
Read Moreബിജെപി സ്ഥാനാർഥി പട്ടിക വിജ്ഞാപനത്തിന് ശേഷം; മുഖ്യമന്ത്രി
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും പ്രതിനിധ്യം ഉറപ്പാക്കിയാകും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം മാത്രമാണ് പാര്‍ട്ടി എല്ലായിപ്പോഴും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. അതുതന്നെ പിന്തുടരും. പിന്നോക്ക ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. ഇവര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ 30 വര്‍ഷമായി നിലനില്‍ക്കുന്നു. എന്നാല്‍ തെറ്റായ വാഗ്ദാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് ഇതുവരെ പിന്നോക്കകാര്‍ക്ക് നല്‍കിയത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ പഠനം നടത്തുന്നതിന് മന്ത്രിസഭ…
Read Moreകോൺഗ്രസ് കർണാടകയെ കാണുന്നത് എടിഎം ആയി : പ്രധാന മന്ത്രി
ബെംഗളൂരു:നേതാക്കളുടെ പണപ്പെട്ടി നിറയ്ക്കാനുള്ള എടിഎം ആയി ആണ് കോണ്‍ഗ്രസ് കര്‍ണാടകയെ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ വിജയസങ്കല്‍പ യാത്രയുടെ ദേവനാഗ്‌രെ മേഖലാ പര്യടനത്തിനിടെയുള്ള പൊതുസമ്മേളനത്തിലാണ് മോദി ഈ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് വിഭിന്നമായി പുരോഗമിക്കുന്ന ഇന്ത്യയുടെ ചാലകശക്തിയാക്കി കര്‍ണാടകയെ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാര്‍ഥതയും അവസരവാദവും നിറഞ്ഞ നിരവധി കൂട്ടുകക്ഷി സര്‍ക്കാരുകളെ സംസ്ഥാനം കണ്ടിട്ടുണ്ട്. ഇനി വേണ്ടത് ഉയര്‍ന്ന ഭൂരിപക്ഷത്തിലുള്ള, ഭരണസ്ഥിരതയുള്ള ബിജെപി സര്‍ക്കാര്‍ ആണ്. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ഏവരും സഹായിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.
Read More