ബിജെപി എംഎൽഎ യല്ലപ്പ കോൺഗ്രസിലേക്ക്

ബെംഗളൂരു: ഒരു ബി.ജെ.പി എം.എൽ.എ കൂടി കോൺഗ്രസിലേക്ക്. ബെള്ളാരി കുഡ്ലിഗി എം.എൽ.എ യല്ലപ്പ ഗോപാലകൃഷ്ണയാണ് ബി.ജെ.പി വിട്ടത്.

കോൺഗ്രസിൽ ഉടൻ ചേരുമെന്ന് അദ്ദേഹം അറിയിച്ചു. കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ തിങ്കളാഴ്ച രാത്രി കണ്ടിരുന്നു. 

ചർച്ചക്കു ശേഷമാണ് ബി.ജെ.പി വിടുന്നതായി അറിയിച്ചത്. അതിനിടെ, ജെ.ഡി.എസിൻറെ ഗുബ്ബിയിലെ എം.എൽ.എ ശ്രീനിവാസും പാർട്ടി വിട്ടു. ഉടൻ തന്നെ കോൺഗ്രസിൽ ചേരും. തുമുകുരു ജില്ലയിൽ നിന്നുള്ള ശക്തനായ നേതാവാണ് അദ്ദേഹം. നാലു ബി.ജെ.പി എം.എൽ.എമാർകൂടി കോൺഗ്രസിൽ ഉടൻ ചേരുമെന്ന് സൂചനയുണ്ട്. നിലവിൽ നിരവധി എം.എൽ.എമാർ ചേർന്ന് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

എം.എൽ.എമാർക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് പ്രസിഡന്റ് ഡി.കെ. ശിവകുമാർ പാട്ടിലാക്കുകയാണെന്ന് ബെളഗാവിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലാത്തയിടങ്ങളിൽ എം.എൽ.എമാർക്കാണ് സീറ്റ് വാഗ്ദാനം ചെയ്യുന്നതെന്ന് ബൊമ്മെ കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
[masterslider id="10"]

Related posts