ഇനി എല്ലാ യുപിഐ പേയ്‌മെന്റുകളും സൗജന്യമല്ല; ട്രാന്‍സാക്ഷന്‍ നിരക്ക് ഈടാക്കാൻ തീരുമാനം

banking bank

രാജ്യത്ത് യുപിഐ സേവനങ്ങള്‍ക്ക് ഉടന്‍ നിരക്ക് ഈടാക്കിയേക്കും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ യുപിഐ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കില്ലെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. 1.1 ശതമാനം ട്രാന്‍സാക്ഷന്‍ നിരക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനം. പ്രീപെയ്ഡ് ഇന്‍സ്ട്രമെന്റ്‌സായ കാര്‍ഡ്, വോളറ്റ് തുടങ്ങിയവ വഴി കടക്കാര്‍ നടത്തുന്ന പണമിടപാടുകള്‍ക്കാണ് ഇനി ഇന്റര്‍ചേഞ്ച് ഫീസ് ഏര്‍പ്പെടുത്തുന്നത്.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

നാഷ്ണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ആണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്‍പിസിഐ സര്‍ക്കുലര്‍ പ്രകാരം 2000 രൂപയ്ക്ക് മുകളില്‍ ട്രാന്‍സാക്ഷന്‍ നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കള്‍ക്കാണ് 1.1 ശതമാനം ട്രാന്‍സാക്ഷന്‍ നിരക്ക് ഏര്‍പ്പെടുത്താന്‍ എന്‍പിസിഐ തീരുമാനിച്ചിരിക്കുന്നത്. ഈ അധിക തുക കൂടി വരുന്നതോടെ, പിപിഐ ഉപയോക്താക്കള്‍ ഇനി മുതല്‍ 15 ബേസ് പോയിന്റ് വോളറ്റ് ലോഡിംഗ് സര്‍വീസ് ചാര്‍ജായി ബാങ്കിന് നല്‍കേണ്ടി വരും. എന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള ഇടപാടിനോ, വ്യക്തികളും കടക്കാരും തമ്മിലുള്ള ഇടപാടിനോ പണം ഈടാക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts