അധികാരം നിലനിർത്തും ; ബിജെപി 

ബെംഗളൂരു: വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ഞങ്ങള്‍ വളരെ വഴിത്തിരിവായ ഒരു തീരുമാനമെടുത്തിട്ടുണ്ട്. അതുവഴി കോണ്‍ഗ്രസിന്‍റെ വോട്ടുബാങ്ക് തകരും. ഇതു മുന്നില്‍ക്കണ്ടാണ് തരംതാണ ആരോപണങ്ങളുമായി അവര്‍ രംഗത്തുവന്നിരിക്കുന്നതെന്നും ബൊമ്മെ ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകാന്‍ വേണ്ടിയാണ് പട്ടികജാതിയില്‍ ആഭ്യന്തര സംവരണം കൊണ്ടുവന്നത്. ഇതേക്കുറിച്ച്‌ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

ബിജെപിസര്‍ക്കാര്‍ അഴിമതിയൊന്നും നടത്തിയിട്ടില്ല. കോണ്‍ഗ്രസാണ് അഴിമതി നടത്തിയത്. പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ശുഭാപ്തിവിശ്വാസമുണ്ട്. സംസ്ഥാനത്തിന്‍റെ വികസനമാണ് തങ്ങളുടെ പ്രധാന അജന്‍ഡയെന്നും ബൊമ്മെ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts