കീശ കീറുന്ന വർധനനയുമായി എക്സ്പ്രസ് വേ ടോൾ: ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ (എൻഎച്ച് –275) ടോൾ നിരക്ക് ഏപ്രിൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ബെംഗളൂരുവിൽ നിന്നു മൈസൂരുവിലേക്ക് പോകുന്നവർക്ക് ബിഡദി കണമിണിക്കെയിലും മറുദിശയിൽ സഞ്ചരിക്കുന്നവർ രാമനഗര ശേഷഗിരിഹള്ളിയിലുമാണ് ടോൾ നൽകേണ്ടത്.

 ഈ മാസം 14ന് ആണ് ബെംഗളൂരു മുതൽ മണ്ഡ്യ നിദഘട്ട വരെയുള്ള 55.63 കി.മീ ദൂരത്തെ ടോൾ പിരിവ് ആരംഭിച്ചത്. ടോൾ പിരിവ് ആരംഭിച്ച് മൂന്നാഴ്ചക്കുള്ളിലാണ് പുതിയ നിരക്ക് എൻഎച്ച്എഐ പ്രഖ്യാപിച്ചത്. അതും ദേശീയപാതകളിൽ ഏറ്റവും ഉയർന്ന നിരക്ക്.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

പ്രതിദിന നിരക്ക് 30 രൂപ മുതൽ പ്രതിമാസ പാസിന് 6755 രൂപ വരെയാണ് ഉയർന്നത്. ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 165, ഇരുവശങ്ങളിലേക്കു 250 രൂപയായാണ് ടോൾ വർധന. നിലവിൽ ഇത് 135, 205 രൂപയാണ്. പ്രതിമാസ പാസ് 4525 രൂപയിൽനിന്ന് 5575 ആയി ഉയരും. 

118 കിമീ ദൂരം വരുന്ന രണ്ടാംഘട്ടമായ നിദഘട്ട–മൈസൂരു 61 കിലോമീറ്ററിൽ ടോൾ പിരിവ് ആരംഭിച്ചിട്ടില്ല. വൈകാതെ ഈ റീച്ചിലെയും ടോൾ ആരംഭിക്കുന്നതോടെ യാത്രാചെലവ് ഇനിയും കൂടും. .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
[masterslider id="10"]

Related posts