ബെംഗളൂരു: സിൽക്ക് ബോർഡ് മേൽപാലത്തിൽ ബൈക്ക് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ മലയാളി യുവാവിന് ദാരുണാന്ത്യം. കാസർക്കോട് തെരുവത്ത് ഷംസ് വീട്ടിൽ മജാസ് ആണ് മരിച്ചത്. 34 വയസായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു അപകടം. മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും മജാസ് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം. ബൊമ്മനഹള്ളിയിൽ ആയിരുന്നു താമസം. ഭാര്യ മുംതാസ്.
Read MoreTag: bengaluru
ബെംഗളൂരുവിൽ യുവതിയെയും സഹപ്രവർത്തകരെയും പിൻതുടർന്ന് ആക്രമിച്ച് അജ്ഞാത സംഘം
ബെംഗളൂരു: നഗരത്തിൽ യുവതിയെയും സഹപ്രവർത്തകരെയും പിന്തുടർന്ന് ആക്രമിച്ച് അജ്ഞാത സംഘം. യുവതിയുടെ ഭർത്താവ് ശ്രീജൻ ആർ.ഷെട്ടിയാണ് തന്റെ ഭാര്യയും സഹപ്രവർത്തകരും അനുഭവിച്ച ഭീകരത വ്യക്തമാക്കി എക്സ് പ്ലാറ്റ്ഫോമിൽ വിവരം പങ്കുവച്ചത്. I've never felt unsafe in Bangalore – I know my privilege of being a Kannada speaking male – but last Thursday night I felt how unsafe certain parts of the city are post 10pm. I've seen those horrific…
Read Moreഅനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു
ബംഗളൂരു: കർണ്ണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ ആർ നഗർ ലഗെരെയിലുള്ള ബ്ലിസ് റൂറൽ ആൻഡ് അർബൻ ഡെവലപ്പ്മെന്റ് ഓർഫനേജിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. ഉച്ച ഭക്ഷണവും, ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ജവാഹർലാൽ നെഹ്‌റുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിനു കെ എം സി നേതാക്കളും പങ്കാളികളായി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, വർഗീസ് ജോസഫ്, നിജോമോൻ, സെക്രട്ടറിമാരായ ശിവൻ കുട്ടി, ജസ്റ്റിൻ ജെയിംസ്, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ,…
Read Moreകസ്റ്റഡി മർദനം ആരോപിച്ച് യുവാവ് ജീവനൊടുക്കി
ബെംഗളൂരു: കസ്റ്റഡി മർദനം ആരോപിച്ച് യുവാവ് ജീവനൊടുക്കി. മൈസൂരുവിലെ നാഗർലെ ഗ്രാമത്തിലാണ് സംഭവം. അതേസമയം മർദിച്ചുവെന്ന ആരോപണം പോലീസ് നിഷേധിച്ചു. പോലീസ് മർദിച്ചുവെന്നും താൻ മാനസികമായി തകർന്ന നിലയിലാണെന്നും ചൂണ്ടിക്കാട്ടി യുവാവ് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പ്രദേശത്തെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തെ കുറിച്ച് ചോദ്യം ചെയ്യാനായിരുന്നു യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്യുന്നതിന് മുമ്പേ തന്നെ യുവാവ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടെന്നും പിന്നാലെ പോലീസ് മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ്…
Read Moreലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു
ബംഗളൂരു: ചിക്കമംഗളൂരുവിൽ മുടിഗെരെ താലൂക്കിലെ ബിദരഹള്ളി ചൊവ്വാഴ്ച രാത്രി ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മുടിഗെരെ താലൂക്കിലെ കെഞ്ചിഗെ ഗ്രാമത്തിലെ മഞ്ജുനാഥ് (35) ആണ് മരിച്ചത്. മഞ്ജുനാഥ് പിതാവ് രാമുവിനൊപ്പം സകലേഷ്പൂർ താലൂക്കിലെ ഹനു ബാലു ഗ്രാമത്തിലെ ബന്ധുവീട്ടിൽ ബൈക്കിൽ പോയി രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. രാവിലെ 10.30 ഓടെ ബിദരഹള്ളി മെയിൻ റോഡിൽ പച്ചക്കറി കയറ്റി മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മഞ്ജുനാഥ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബിദർഹള്ളി ഗ്രാമപഞ്ചായത്തിൽ ഡാറ്റാ ഓപ്പറേറ്ററായി…
Read Moreനഗരത്തിൽ പെൺവാണിഭം; യുവാവ് പിടിയിൽ
ബെംഗളൂരു: നഗരത്തിൽ പെൺവാണിഭം നടത്തിവന്നിരുന്ന വിചാരണത്തടവുകാരൻ പിടിയിലായി. ഇയാളുമായി സഹകരിച്ച മൂന്ന് പേരെ സിസിബി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഞ്ജു എന്ന മഞ്ജുനാഥിനെയും കൂട്ടാളികളായ അരുൺ, രാഘവേന്ദ്ര, ദർശൻ എന്നിവരെയും ക്രിമിനൽ കേസിൽ സുദ്ദുഗുന്റെപാളയ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വേശ്യാവൃത്തി ആരംഭിച്ച മഞ്ജുനാഥ് ജയിലിൽ കഴിയുമ്പോൾ ആപ്പ് വഴി ഇടപാടുകാരുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഇതര സംസ്ഥാനക്കാരായ യുവതികളെ ഇയാൾ പണം നൽകി പ്രലോഭിപ്പിച്ച് നഗരത്തിലെത്തിച്ച് ഖുലിമാവിയിലെ വാടകവീട്ടിൽ പാർപ്പിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി പെൺകുട്ടികളെ ഈ വീട്ടിൽ പാർപ്പിച്ചതിന് സമാനമായ കുറ്റം ചുമത്തിയാണ് മഞ്ജുനാഥിനെ സുദ്ദുഗുന്റെപാളയ…
Read Moreലഗേജുകൾ എത്താൻ വൈകി; ഇൻഡിഗോ എയർലൈൻസിന് 70,000 രൂപ പിഴയിട്ട് കോടതി
ബെംഗളൂരു: യാത്രക്കാരായ ദമ്പതികളുടെ പരാതിയിൽ ഇൻഡിഗോ എയർലൈൻസിന് 70,000 രൂപ കോടതി പിഴയിട്ടു. അവധിക്കാലം ആഘോഷിക്കാൻ പോർട്ട് ബ്ലെയറിലെത്തിയ ബെംഗളൂരു ദമ്പതികളാണ് ഇൻഡിഗോ എയർലൈൻസിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. പരിശോധിച്ച ലഗേജുകൾ കിട്ടാൻ വൈകിയ സാഹചര്യത്തിലാണ് ദമ്പതികൾ നിയമനടപടിക്കായി കോടതിയെ സമീപിച്ചത്. സിറ്റി ഉപഭോക്തൃ കോടതി അവർക്ക് അനുകൂലമായി വിധിക്കുകയും അതിനുള്ള സൗകര്യത്തിന് 70,000 രൂപ നഷ്ടപരിഹാരം ഇൻഡിഗോ എയർലൈൻസിനോട് ആവശ്യപ്പെടുകയും ചെയ്തു. 2021 നവംബർ 1 അവസാനത്തോടെയാണ് ബയപ്പനഹള്ളി നിവാസികളായ സുരഭി ശ്രീനിവാസും ഭർത്താവ് ബോല വേദവ്യാസ് ഷേണായിയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ…
Read Moreറോഡിൽ മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ച് മധ്യവയസ്‌കന് മർദ്ദനം
ബെംഗളൂരു: റോഡിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് മധ്യവയസ്‌കന് ആൾക്കൂട്ടത്തിന്റെ മർദനം. ഹൊസ്‌കോട്ട് സൂലിബെലെ റോഡിൽ താമസിക്കുന്ന അബ്ദുൾഖാദർ (51) നെയാണ് ദേവനഹള്ളിയിൽ വെച്ച് നടുറോഡിൽ മന്ത്രവാദം നടത്തിയതെന്ന് ആരോപിച്ചാണ് നാട്ടുകാർ മർദിച്ചത്. മർദനത്തിൽ അബ്ദുൾ ഖാദറിന്റെ ചെവിക്ക് കേൾവിക്കുറവും കാലുകൾക്ക് പരിക്കേറ്റു. ആരോഗ്യപ്രശ്‌നങ്ങളുള്ളയാളാണ് അബ്ദുൾ ഖാദർ. ഇവ മാറാൻ ചികിത്സകൾ ഫലിക്കാതെ വന്നപ്പോഴാണ് ഒക്ടോബർ 29ന് ഖാദറും ഭാര്യ ബേബി മുജാഹുസനും മകനും ചിക്കബെല്ലാപ്പൂർ ജില്ലയിലെ ചിന്താമണിയിലുള്ള ഒരു ആത്മീയ കേന്ദ്രത്തിലേക്ക് പോയത്. ഈ കേന്ദ്രത്തിലെ ആത്മീയ തലവൻ ഖാദറിന് ഒരു നാരങ്ങയും മൂന്ന്…
Read Moreഫോട്ടോ അയക്കുന്നതിനെ ചൊല്ലി തർക്കം; 18 കാരൻ കുത്തേറ്റ് മരിച്ചു
ബെംഗളൂരു : ഭക്ഷണശാലയിൽ നിന്ന് ക്യാമറയിൽ പകർത്തിയ ഫോട്ടോ മൊബൈലിലേക്ക് അയക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 18-കാരൻ കുത്തേറ്റു മരിച്ചു. ദൊഡ്ഡബെല്ലാപുരയിലാണ് സംഭവം. നാട്ടുകാരനായ സൂര്യയാണ് കൊല്ലപ്പെട്ടത്. ഭക്ഷണശാലയുടെ ഭിത്തിയിൽ ആകർഷിക്കാൻ ധാരാളം പെയിന്റിങ്ങുകളുണ്ടായിരുന്നു. ഇവിടെനിന്ന് ആളുകൾ ഫോട്ടോയെടുക്കുന്നത് പതിവാണ്. സൂര്യയും മൂന്നു സുഹൃത്തുക്കളും ഫോട്ടോയെടുത്തു. ഇതിനിടെ മറ്റൊരു സംഘമെത്തി സൂര്യയോടും സംഘത്തോടും അവരുടെ ചിത്രമെടുത്തുകൊടുക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഫോട്ടോകൾ വാട്‌സാപ്പിൽ അയക്കാൻ സംഘം ആവശ്യപ്പെട്ടു. എന്നാൽ, ക്യാമറയിലെടുത്തതിനാൽ ഫോട്ടോ നേരിട്ട് ഫോണിലേക്ക് അയക്കാൻ കഴിയില്ലെന്ന് ഡൗൺലോഡ് ചെയ്ത് പിന്നീടേ അയക്കാൻ കഴിയൂ എന്ന് സൂര്യ പറഞ്ഞു.…
Read Moreനഗരത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി
ബെംഗളൂരു: നഗരത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി വന്നതിനെ തുടർന്ന് സ്വകാര്യ കമ്പനിയിലെ ജീവനക്കാർ ഭീതിയിലായി. ഒരു അജ്ഞാതൻ ഇലക്ട്രോണിക് സിറ്റി ടിസിഎസ് കമ്പനിയിൽ വിളിച്ച് ബോംബുണ്ടെന്ന് പറയുകയായിരുന്നു. ഇത് കമ്പനിയിൽ കുറച്ചു നേരം ആശങ്ക സൃഷ്ടിച്ചു. ബി.ബ്ലോക്കിൽ ബോംബുണ്ടെന്ന് ഭീഷണികോൾ വന്നതോടെയാണ് ടിസിഎസ് കമ്പനി ജീവനക്കാർ ഭീതിയിലായത്. ഉടൻ തന്നെ കമ്പനി പരപ്പന അഗ്രഹാര പോലീസിൽ വിവരമറിയിച്ചു. പരപ്പന അഗ്രഹാര പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനിയോടുള്ള വിരോധം മൂലം ഹൂബ്ലി സ്വദേശിനിയായ മുൻ ജീവനക്കാരിയാണ് കൃത്യം നടത്തിയതെന്ന്…
Read More