ബെംഗളൂരു : സർക്കാർ ബസുകളിൽ തിരക്ക് കുറയ്ക്കുന്ന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ബസ് യാത്രക്കാരുടെ എണ്ണം കൂടിയതിനനുസരിച്ച് ബസുകൾ ലഭ്യമല്ലാത്തതിനാലാണ് തിരക്ക് അനുഭവപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതബസുകൾ ഉൾപ്പെടെ പുതിയബസുകൾ വാങ്ങുന്നതിനുള്ള നടപടിതുടങ്ങിയിട്ടുണ്ട്. മൂന്നുമാസത്തിനകം കൂടുതൽ പുതിയബസുകൾ നിരത്തിലിറക്കും. പുതിയതായി 2000 ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബെളഗാവിയിൽ നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സ്റ്റാൻഡിൽ പുതിയ 50 ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അപകടമുണ്ടാക്കാത്ത ഡ്രൈവർമാരെ ആദരിക്കുകയും…
Read MoreTag: bengaluru
വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപികയുടെ കാർ കഴുകിച്ചതായി പരാതി
ബെംഗളൂരു: സർക്കാർ സ്കൂൾ അധ്യാപികയുടെ കാർ വിദ്യാർത്ഥികളെ കൊണ്ട് കഴുകിച്ചതായി പരാതി. വിജയപുരയിൽ ആണ് സംഭവം. പരാതിയെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടികൾ അധ്യാപികയുടെ കാർ കഴുകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം ശരിയാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Read Moreഭാര്യയുടെ ഇൻസ്റ്റഗ്രാം റീൽസ് കണ്ട് സുഹൃത്തുക്കൾ കളിയാക്കി; യുവാവ് ജീവനൊടുക്കി
ബെംഗളൂരു : ഭാര്യ ഇൻസ്റ്റഗ്രാം റീൽസ് ചെയ്യുന്നതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ചാമരാജ്‌നഗർ ഹാനുരു സ്വദേശി കുമാറാ(34)ണ് വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്. ഭാര്യ സാമൂഹികമാധ്യമങ്ങൾ അമിതമായി ഉപയോഗിക്കുന്നതും ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി റീൽസിടുന്നതും കുമാറിന് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇതേക്കുറിച്ച് കുമാർ ഭാര്യയോട് പറഞ്ഞിട്ടും മാറ്റമില്ലാത്തതിനാലാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാമിൽ റീൽസ് കണ്ട് സുഹൃത്തുക്കൾ കുമാറിനെ കളിയാക്കിയിരുന്നെന്ന് സഹോദരൻ മഹാദേവസ്വാമി പറഞ്ഞു. അടുത്തിടെ കുമാറിന്റെ ഭാര്യയും അനിയത്തിയും മറ്റൊരു യുവാവുമൊന്നിച്ചുള്ള റീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതുകണ്ടാണ് കുമാറിനെ സുഹൃത്തുക്കൾ കളിയാക്കിയത്. മറ്റൊരാൾക്കൊപ്പം റീൽസ് ചെയ്തതിനെച്ചൊല്ലി കുമാറും…
Read Moreഇൻഫോസിസിന് നൽകിയ ഭൂമി തിരിച്ചെടുക്കണമെന്ന് ബിജെപി എംഎൽഎ
ബെംഗളൂരു: ഐ ടി സ്ഥാപനമായ ഇന്‍ഫോസിസിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി എംഎല്‍എ. തന്റെ മണ്ഡലമായ ഹുബ്ലി-ധാര്‍വാഡ് വെസ്റ്റില്‍ 58 ഏക്കര്‍ ഭൂമി നല്‍കിയിട്ട് ഒരു തൊഴിലവസരം പോലും നല്‍കിയില്ലെന്നും എംഎല്‍എയായ അരവിന്ദ് ബെല്ലാഡ് നിയമസഭയില്‍ പറഞ്ഞു. കമ്പനിക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തില്‍ ഒരു വ്യവസായ എസ്‌റ്റേറ്റുണ്ട്. അവിടെ 58 ഏക്കര്‍ സ്ഥലം ഇന്‍ഫോസിസിന് നല്‍കിയിട്ട് ഒരു തൊഴിലവസരം പോലും നല്‍കിയില്ല. അവരില്‍ നിന്ന് ഭൂമി തിരിച്ചെടുക്കണം. അരവിന്ദ് പറഞ്ഞു. ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി 35 ലക്ഷം…
Read Moreപോലീസ് വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം; 13 പോലീസുകാർക്ക് പരിക്ക്
ബെംഗളൂരു : ബെലഗാവിയിലെ ഗോകകിൽ പോലീസ് വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ച് പോലീസുകാർക്ക് പരിക്കേറ്റു. 13 പോലീസുകാർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. ദാവണഗെരെയിൽ നിന്ന് ബെലഗാവിയിലെ പോലീസ് ക്യാമ്പിലേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. എതിരേ കരിമ്പുമായി വരുകയായിരുന്ന ട്രാക്ടറുമായി വാൻ കൂട്ടിയിടിക്കുകയായിരുന്നു. പ്രദേശവാസികളെത്തിയാണ് മുൻവശം പൂർണമായും തകർന്ന വാനിൽ നിന്ന് പോലീസുകാരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പോലീസ് വാനിന്റെ അതിവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ബെലഗാവി പോലീസ് അറിയിച്ചു.
Read Moreമംഗളൂരു- മഡ്ഗാവ് വന്ദേഭാരത് ഓട്ടം നിർത്താൻ ആലോചന
ബെംഗളൂരു: യാത്രക്കാരില്ലാത്തതിനാല്‍ മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് ഓട്ടം നിർത്താൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്. മിക്കദിവസങ്ങളിലും 530 സീറ്റില്‍ നൂറ്റിയിരുപതിനടുത്ത് യാത്രക്കാരേ ഉണ്ടാകാറുള്ളു. നേരത്തേ മംഗളൂരു-ഗോവ ഇന്റർസിറ്റിയും ആളില്ലാതെ നിർത്തലാക്കിയിരുന്നു. മംഗളൂരു-ഗോവ- മംഗളൂരു വന്ദേഭാരത്(20646/20645) ഡിസംബർ 30-നാണ് ഓട്ടം തുടങ്ങിയത്. നിലവില്‍ മംഗളൂരു-ഗോവ യാത്രയ്ക്ക് (437 കിലോമീറ്റർ)ചെയർകാറില്‍ 1330 രൂപയും എക്സിക്യുട്ടീവ് ചെയറില്‍ 2350 രൂപയുമാണ് ഈടാക്കുന്നത്. യഥാർഥ കിലോമീറ്റർ പ്രകാരം (318 കിലോമീറ്റർ) ചെയർകാറിന് 805 രൂപയും എക്സിക്യുട്ടീവ് ചെയറില്‍ 1500 രുപയുമാണ് വേണ്ടത്. ദൂരം കൂട്ടിക്കാണിച്ച് യാത്രക്കാരില്‍ നിന്ന് അധികതുക ഈടാക്കുകയാണ്.
Read Moreസർക്കാരിന്റെ വാഗ്ദാന പദ്ധതികളെ കുറിച്ച് സംവാദം; അമിത് ഷായെ വെല്ലുവിളിച്ച് സിദ്ധരാമയ്യ
ബെംഗളൂരു : കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാന പദ്ധതികളെപ്പറ്റി പൊതുവേദിയിൽ സംവാദം നടത്താൻ അമിത് ഷായെ വെല്ലുവിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വാഗ്ദാനപദ്ധതികൾ സംസ്ഥാനത്തെ ഖജനാവ് കാലിയാക്കിയെന്ന അമിത് ഷായുടെ ആരോപണത്തോട് പ്രതികരിച്ചാണ് വെല്ലുവിളി നടത്തിയത്. വാഗ്ദാന പദ്ധതികൾക്കൊണ്ടല്ല, കേന്ദ്ര സർക്കാർ നികുതിവിഹിതത്തിൽ സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നതുകൊണ്ടാണ് ഖജനാവ് കാലിയായതെന്ന് തെളിയിക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തെ വാഗ്ദാന പദ്ധതികൾ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി. നേതാക്കൾ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
Read Moreചെന്നൈ- ബെംഗളൂരു എക്സ്പ്രസ്സ് വേ ഡിസംബറിൽ തുറക്കും
ബെംഗളൂരു: 2024 ഡിസംബര്‍ മാസത്തോടെ ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്‌വേ തുറക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കവെയാണ് മന്ത്രി വിവരം അറിയിച്ചത്. ഏറെ പ്രതീക്ഷയോടെ ഇരുനഗരങ്ങളും കാക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു. സഭയ്ക്ക് ഇക്കാര്യത്തില്‍ ഞാന്‍ ആത്മവിശ്വാസം നല്‍കുകയാണ്. ഡിസംബര്‍ മാസം മുതല്‍ക്ക് ചെന്നൈ-ബെംഗളൂരു ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു. നാല് മുതല്‍ അഞ്ചുവരെ മണിക്കൂര്‍ സമയമെടുക്കും നിലവില്‍ ഈ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക്. 258 കിലോമീറ്ററാണ് ഈ നാലുവരിപ്പാതയുടെ നീളം. ഏതാണ്ട്…
Read Moreകാണാതായ പെൺകുട്ടി മരിച്ച നിലയിൽ
ബെംഗളൂരു : കോലാറിൽ മൂന്നുദിവസം മുമ്പ് കാണാതായ 14-കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി കുടുംബം. കോലാറിലെ ഡൊമ്മലൂർ സ്വദേശികളാണ് അനുഗൊണ്ടനഹള്ളി പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായത്.
Read More40 ശതമാനം കമ്മീഷൻ ആരോപണം; തെളിവുകൾ ഹാജരാക്കാൻ മുഖ്യമന്ത്രി
ബെംഗളൂരു : സർക്കാർ ഉദ്യോഗസ്ഥർ 40 ശതമാനം കമ്മിഷൻ ആവശ്യപ്പെടുന്നുവെന്ന സംസ്ഥാന കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെമ്പണ്ണയുടെ ആരോപണത്തിൽ തെളിവുകൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. കമ്മിഷൻ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ ജസ്റ്റിസ് നാഗമോഹൻ ദാസ് സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മിഷൻ ആവശ്യപ്പെടുന്നതിന്റെ രേഖകൾ കരാറുകാർ കമ്മിഷന് സമർപ്പിക്കൂവെന്നും സിദ്ധരാമയ്യ നിർദേശിച്ചു.
Read More