ഹുക്കാബാറുകൾക്ക് നിരോധനം; ബാർ ഉടമകൾ ഹൈക്കോടതിയെ സമീപിക്കും

ബെംഗളൂരു : സംസ്ഥാനത്ത് ഹുക്കാബാറുകൾ നിരോധിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹുക്കാബാർ ഉടമകൾ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണെന്നും പുകയില ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്താത്ത സർക്കാർ ഹുക്കാബാറുകൾ മാത്രം നിരോധിച്ചത് വിവേചനമാണെന്നും ഷിഷ കഫേ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആരോപിച്ചു. ബുധനാഴ്ച വൈകീട്ടാണ് ഹുക്കാബാറുകളുടെ പ്രവർത്തനവും ഹുക്ക വലിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളുടെ വിൽപ്പനയും നിരോധിച്ചുകൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. 45 മിനിറ്റ് ഹുക്ക ഉപയോഗിക്കുന്നത് 20 മുതൽ 40 വരെ സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണെന്ന് ആരോഗ്യവകുപ്പ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Read More

1.75 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി 2 പേർ അറസ്റ്റിൽ

ബെംഗളൂരു: കാറില്‍ കൊണ്ടു വന്ന് ലഹരിവസ്തുക്കള്‍ വില്‍ക്കുകയായിരുന്ന രണ്ട് യുവാക്കൾ മംഗളൂരു ലഹരിവിരുദ്ധസേനയുടെ പിടിയിൽ. അത്താവർ സ്വദേശി കെ. ആദിത്യ (29), അഡ്യാർ പടവ് സ്വദേശി രോഹൻ സക്കറിയ (33) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി ബല്‍മട്ടയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഒന്നരലക്ഷം രൂപ വിലവരുന്ന കഞ്ചാവ്, 8000 രൂപയുടെ കഞ്ചാവ് തൈലം, 16,800 രൂപയുടെ എല്‍.എസ്.ഡി. സ്റ്റാമ്പ് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഡിജിറ്റല്‍ തൂക്കുയന്ത്രം, 90000 രൂപ വിലവരുന്ന രണ്ട് ഫോണ്‍, ലഹരിവസ്തുക്കള്‍ വില്‍ക്കാൻ ഉപയോഗിച്ചിരുന്ന കാർ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.…

Read More

പത്താംക്ലാസ് വിദ്യാർഥികളുടെ റാഗിങ്ങിൽ 15 വിദ്യാർത്ഥികൾക്ക് പരിക്ക് 

ബെംഗളൂരു: കൊപ്പാളിൽ റെസിഡൻഷ്യൽ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥികളുടെ റാഗിങ്ങിൽ മറ്റ് ക്ലാസുകളിലെ 15 വിദ്യാർഥികൾക്ക് പരിക്ക്. ഗംഗാവതി താലൂക്കിലെ ഹേമഗുഡ്ഡയിൽ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. 8,9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പത്താംക്ലാസിലെ എട്ട് വിദ്യാർഥികൾ ചേർന്നാണ് ഇവരെ റാഗ് ചെയ്തത്. പരിക്കേറ്റ മൂന്നു വിദ്യാർഥികളെ കൊപ്പാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തി. ചില വിദ്യാർഥികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞപ്പോഴാണ് പുറത്തറിയുന്നത്. കൊപ്പാൾ ജില്ലാ അധികൃതർ ഹോസ്റ്റലിലെത്തി വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി.

Read More

നാല് പുതിയ റൂട്ടുകളിൽ കൂടി ബിഎംടിസി സർവീസ് 

ബെംഗളൂരു : യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നഗരത്തിൽ നാലു പുതിയറൂട്ടുകളിൽ കൂടി സർവീസ് നടത്താൻ ഒരുങ്ങി ബി.എം.ടി.സി. ഹെബ്ബാൾ- തുബഗരെ, ശിവാജിനഗർ- ഹെസരഘട്ടെ, യെലഹങ്ക- ഹെസരഘട്ട, വിജയനഗർ- ഇലക്‌ട്രോണിക് സിറ്റി തുടങ്ങിയവയാണ് പുതിയ റൂട്ടുകൾ. ഹെബ്ബാൾ- തുബഗരെ ( റൂട്ട് നമ്പർ 285 എം.എൻ.) റൂട്ടിൽ ദിവസവും അഞ്ചു സർവീസുകളാണുണ്ടാകുക. രാജനകുണ്ഡെ, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിലൂടെയായിരിക്കും സർവീസ്. ശിവാജിനഗർ- ഹെസരഘട്ട (267) റൂട്ടിൽ അഞ്ചു ബസുകൾ സർവീസ് നടത്തും. മേക്രി സർക്കിൾ, ബെൽ സർക്കിൾ, എം.എസ്. പാളയ, വീരസാഗര, ബൈലക്കരെ വഴിയാണ് സർവീസ്. യെലഹങ്ക- ഹെസഘട്ട…

Read More

കുടകിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു 

ബെംഗളൂരു: കുടകിലെ നാപോക്ലുവിന് സമീപം ചേലവറ വെള്ളച്ചാട്ടത്തിൽ മലയാളി യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് അഷ്‌റഫിൻ്റെ മകൻ റഷീദ് (25) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ചെലവർ വെള്ളച്ചാട്ടം കാണാൻ കണ്ണൂർ സ്വദേശികളായ റഷീദും മുഹമ്മദ് ഷാലിയും രണ്ട് യുവതികളും എത്തിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ടൂറിസ്റ്റ് ഏജൻസികളിൽ യുവതികളും മട്ടന്നൂരിലെ യുവാക്കളും ജോലി ചെയ്തിരുന്നതായി പറയപ്പെടുന്നു. ഉച്ചവെയിലിൽ വെള്ളച്ചാട്ടത്തിന് താഴെയുള്ള കുഴിയിൽ കുളിക്കാൻ ശ്രമിച്ച റഷീദ് ചുഴിയിൽപ്പെട്ട് മുങ്ങിമരിക്കുകയാണ് ഉണ്ടായത്. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർ മൃതദേഹം…

Read More

കേന്ദ്രവഗണനയ്ക്കെതിരെ സംസ്ഥാനങ്ങളുടെ സഖ്യം രൂപീകരിക്കാൻ ഒരുങ്ങി കർണാടക

ബെംഗളൂരു: വ്യക്തിഗത നികുതിയടക്കം കേന്ദ്രവിഹിതം തുല്യമായി വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഫോറം രൂപീകരിക്കാൻ കർണാടക കോണ്‍ഗ്രസിന്റെ തീരുമാനം. ദക്ഷിണേന്ത്യയുടെ ദേശീയതയെന്ന കർണാടക കോണ്‍ഗ്രസ് എംപി ഡികെ സുരേഷിന്റെ പരാമര്‍ശത്തിന് പിന്നാലെ സമാന ചിന്തക്കാരായ പാര്‍ട്ടികള്‍ ഫോറം രൂപീകരിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെക്കുകയായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക സഖ്യം രൂപീകരിക്കണമെന്ന ആവശ്യം നേരത്തെ ചര്‍ച്ചയിലുണ്ടെന്നും ഇതിന് കര്‍ണാടക മുന്‍കയ്യെടുക്കണമെന്നാണ് ബന്ധപ്പെട്ടവരുടെ താല്‍പ്പര്യമെന്നും കര്‍ണാടക മുഖ്യമന്ത്രി സിഎം സിദ്ധരാമയ്യയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബസവരാജ് രായറെഡ്ഢി പറഞ്ഞു. ഫെഡറലിസമാണ് ഫോറത്തിലൂടെ ലക്ഷ്യമാക്കുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ അവകാശവും…

Read More

ക്ഷേത്രങ്ങളിൽ ഡ്രസ്സ്‌ കോഡ് അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് അടിച്ചേല്‍പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡ്രസ് കോഡ് സംബന്ധിച്ച്‌ സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും കൂട്ടായ്മ സമർപ്പിച്ച നിർദേശം തള്ളിയതായി അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കേണ്ടത് നല്ല മനസ്സോടെയാണ്. സർക്കാറിന്റെ മുസ്‌റായി വകുപ്പിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടില്ല. സാരിയോ മുണ്ടോ ധരിക്കാൻ പറയാൻ ആർക്കും അവകാശമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹംപി വിരുപാക്ഷ ക്ഷേത്രത്തില്‍ ഡ്രസ് കോഡ് നടപ്പാക്കിയതില്‍ സർക്കാറിന് പങ്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. സാരിയും മുണ്ടും അല്ലാത്ത വസ്ത്രങ്ങളെയൊക്കെ മാന്യമല്ലാത്ത വസ്ത്രമെന്ന് വിശേഷിപ്പിച്ചായിരുന്നു വിരൂപാക്ഷ ക്ഷേത്രത്തില്‍ ജില്ല…

Read More

ശമ്പളം ചോദിച്ചതിന്റെ പേരിൽ തൊഴിലാളിയെ ഹോട്ടൽ ഉടമ ക്രൂരമായി മർദ്ദിച്ചു 

ബെംഗളൂരു: ശമ്പളം ചോദിച്ചതിന് ഹോട്ടൽ ഉടമ തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചിക്കമംഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലെ സോമലാപുര ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്താണ് സംഭവം. മർദനത്തിന് ഇരയായ ഹോട്ടൽ തൊഴിലാളിയാണ് സതീഷ്. കോപ്പ സ്വദേശിയായ സതീഷ് മഞ്ജു എന്നയാളിന്റെ നടത്തുന്ന ഹോട്ടലിൽ കൂലിപ്പണി ചെയ്യുകയായിരുന്നു. മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതെ ഉടമ ബുദ്ധിമുട്ടുകയായിരുന്നു. അങ്ങനെ ശമ്പളത്തിൻ്റെ പേരിൽ ഉടമയുമായി വഴക്കിട്ട് സതീഷ് ജോലി ഉപേക്ഷിച്ചു. എന്നാൽ കുടിശ്ശികയായ ശമ്പളം ചോദിച്ച് തൊഴിലാളി ഹോട്ടൽ ഉടമ മഞ്ജുവിനെ വിളിച്ചു. ഹോട്ടലിൽ നിന്നിറങ്ങിയ ശേഷം ശമ്പളം…

Read More

ബെംഗളൂരുവിൽ നിന്നും വടകരയിലേക്ക് സർവീസ്; സമയം, റൂട്ട് തുടങ്ങിയ വിശദാംശങ്ങൾ അറിയാം 

ബെംഗളൂരു: കേരളത്തിന് പുറത്ത് ഏറ്റവുമധികം മലയാളികള്‍ ജീവിക്കുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു. കേരളത്തിലെ വിവിധ നഗരങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചും ദിവസവും ബസ് സർവീസുകള്‍ നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ വടകരയില്‍ നിന്നും ബെംഗളൂരുവിലേക്കും തിരികെ ബെംഗളൂരു-വടകര റൂട്ടിലും കെഎസ്‌ആർടിസി ബസ് സവീസ് നടത്തുന്നു. സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്,സൂപ്പർ ഫാസ്റ്റ് എന്നിങ്ങനെ രണ്ട് ബസുകളാണ് വടകര-ബെംഗളൂരു-വടകര റൂട്ടില്‍ ഓടുന്നത്. വടകരയില്‍ നിന്നും നാദാപുരം-കല്ലാച്ചി- കുറ്റ്യാടി, തൊട്ടില്‍പ്പാലം റൂട്ടില്‍ മാനന്തവാടി, കാട്ടിക്കുളം, കുട്ട, ഗോണികൊപ്പ, മൈസൂരു വഴിയാണ് ബസ് പോകുക. വടകരയില്‍ നിന്ന് ബെംഗളൂരുവിൽ…

Read More

വിവാഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​യ​മ​ത്തി​ല്‍ ഭേദഗതി വരുത്താൻ അനുമതി 

ബെംഗളൂരു: ഹി​ന്ദു വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്താ​ന്‍ മ​ന്ത്രി​സ​ഭ അ​നു​മ​തി. ഇ​തോ​ടെ വി​വാ​ഹ​ങ്ങ​ള്‍ ഇ​നി ഓ​ണ്‍ലൈ​ന്‍ വ​ഴി എ​ളു​പ്പ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​കു​മെ​ന്ന്​ വി​ധാ​ൻ സൗ​ധ​യി​ല്‍ ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​നു​ശേ​ഷം നി​യ​മ​മ​ന്ത്രി എ​ച്ച്.​കെ. പാ​ട്ടീ​ൽ പറഞ്ഞു. സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ ല​ളി​ത​മാ​ക്കാ​നാ​ണി​തെ​ന്ന് മ​ന്ത്രി വ്യക്തമാക്കി. കാ​വേ​രി-2 സോ​ഫ്റ്റ്​​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് ഓ​ണ്‍ലൈ​നാ​യി ര​ജി​സ്ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ബാ​പ്പു​ജി സെ​ന്റ​റു​ക​ള്‍ക്കും ഗ്രാ​മ വ​ണ്‍ സെ​ന്റ​റു​ക​ള്‍ക്കും വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടെ​ന്ന് പാ​ട്ടീ​ല്‍ പ​റ​ഞ്ഞു. ആ​ധാ​ര്‍ ആ​ധി​കാ​രി​ക​ത ഉ​പ​യോ​ഗി​ച്ച് വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍…

Read More