ഹുക്കാബാറുകൾക്ക് നിരോധനം; ബാർ ഉടമകൾ ഹൈക്കോടതിയെ സമീപിക്കും

ബെംഗളൂരു : സംസ്ഥാനത്ത് ഹുക്കാബാറുകൾ നിരോധിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹുക്കാബാർ ഉടമകൾ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണെന്നും പുകയില ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്താത്ത സർക്കാർ ഹുക്കാബാറുകൾ മാത്രം നിരോധിച്ചത് വിവേചനമാണെന്നും ഷിഷ കഫേ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആരോപിച്ചു. ബുധനാഴ്ച വൈകീട്ടാണ് ഹുക്കാബാറുകളുടെ പ്രവർത്തനവും ഹുക്ക വലിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളുടെ വിൽപ്പനയും നിരോധിച്ചുകൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. 45 മിനിറ്റ് ഹുക്ക ഉപയോഗിക്കുന്നത് 20 മുതൽ 40 വരെ സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണെന്ന് ആരോഗ്യവകുപ്പ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Read More
Click Here to Follow Us