ബെംഗളൂരു : ഭക്ഷണം കഴിക്കുന്നതിനൊപ്പം മദ്യം കഴിക്കുന്നതിനെ എതിർത്ത മകനെ അച്ഛൻ കൊലപ്പെടുത്തി. കനകപുര സ്വദേശി ഗോവിന്ദരാജു(33)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗോവിന്ദരാജുവിന്റെ അച്ഛൻ നാഗരാജു എന്ന വെങ്കട്ടരാജുവിനെ(58) കനകപുര റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് വീട്ടിൽ ചിക്കൻകറിയുണ്ടാക്കിയപ്പോൾ ഇതിനൊപ്പം കഴിക്കാൻ മദ്യം സംഘടിപ്പിക്കാൻ നാഗരാജു ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ ഗോവിന്ദരാജു എതിർത്തു. ഇതിന്റെപേരിൽ അച്ഛനും മകനും തമ്മിൽ സംഘട്ടനമുണ്ടായതായി പോലീസ് പറഞ്ഞു. തുടർന്ന് നാഗരാജു വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. രാത്രി മടങ്ങിവന്നപ്പോൾ ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ ഇയാൾ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത്…
Read MoreTag: bengaluru
വൈസ്മെൻ ഇൻറർനാഷണൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു: വൈസ്മെൻ ഇൻറർനാഷണൽ സൗത്ത് സെൻട്രൽ ഇൻഡ്യ റീജിയൻ സോൺ ഒന്നിന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഹെന്നുർ ബനസവാടി കോസ്മോപൊളിറ്റൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഡ്രീം ഇന്ത്യ നെറ്റ് വർക്ക് ഡയറക്ടർ ഫാദർ എഡ്വേർഡ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ്മെൻ ഇൻറർനാഷണൽ സൗത്ത് സെൻട്രൽ ഇന്ത്യ റീജണൽ ഡയറക്ടർ വൈസ് മെൻ തോമസ് ജെ ബിജു മുഖ്യാതിഥി ആയി. സോൺ വൺ ലെഫ്റ്റനൻറ് റീജണൽ ഡയറക്റ്റർ കേണൽ എ. കെ. റപ്പായി, ബെംഗളൂരു ഡിസ്ട്രിക്ട് -1 ഡിസ്ട്രിക്ട് ഗവർണർ എൽവിസ്…
Read Moreമൂർഖൻ പാമ്പിനെ കുപ്പിയിലാക്കി കടത്താൻ ശ്രമം; വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയിൽ
ബെംഗളൂരു: ബാങ്കോക്കില്‍ നിന്ന് മൂർഖൻപാമ്പിനെ കുപ്പിയിലാക്കി കടത്തിയ യാത്രക്കാരൻ ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. ബെംഗളൂരു സ്വദേശിയായ പുരുഷോത്തം ആണ് പിടിയിലായത്. ഇയാളുടെ ബാഗ് പരിശോധിക്കുന്നതിനിടെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരാണ് മൂർഖൻ പാമ്പിനെ കുപ്പിയിലടച്ച നിലയില്‍ കണ്ടത്. തുടർന്ന് ഇയാളെ പിടികൂടി വനം വകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. വിഷം ശേഖരിക്കാനാണ് പാമ്പിനെ കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
Read Moreബെംഗളൂരു- ഗുരുവായൂർ സർവീസുമായി കെഎസ്ആർടിസി
ബെംഗളൂരു: സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് ആണ് സർവ്വീസ് നടത്തുന്നത്. ഗുരുവായൂർ-പെരിന്തല്‍മണ്ണ- നിലമ്പൂർ വഴിയാണ് ബസ് സർവീസ് നടത്തുന്നത്. സമയക്രമം, സ്റ്റോപ്പ്, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അറിയാം… ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്ന് എല്ലാ ദിവസവും വൈകിട്ട് 07.00 മണിക്ക് ആരംഭിക്കുന്ന സ്വിഫ്റ്റ് ഡീലക്സ് നോണ്‍ എസി എയർ ബസ് സർവീസ് പിറ്റേന്ന് രാവിലെ 5.20 ന് ബെംഗളൂരു സാറ്റ്ലൈറ്റ് ബസ് സ്റ്റേഷനില്‍ എത്തിച്ചേരും. 10 മണിക്കൂർ 20 മിനിറ്റാണ് യാത്രാ ദൈർഘ്യം. സാധാരണ ദിവസങ്ങളില്‍ 658 രൂപയാണ് നിരക്ക്. ഗുരുവായൂർ –…
Read Moreപഠനം നിർത്തിയതിന് വഴക്ക് പറഞ്ഞതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും മരിച്ചു
ബെംഗളൂരു: കിണറ്റിൽ ചാടിയ 19-കാരിയും രക്ഷിക്കാൻചാടിയ സഹോദരനും ദാരുണാന്ത്യം. കലബുറഗി ജില്ലയിലെ ചിഞ്ചോളി പട്ടപള്ളിയിലാണ് സംഭവം. നന്ദിനി, സഹോദരൻ സന്ദീപ് (23) എന്നിവരാണ് മരിച്ചത്. കോളേജ് പഠനം അവസാനിപ്പിച്ചതിന് വഴക്കുപറഞ്ഞതിൽ മനംനൊന്ത് ആണ് പെൺകുട്ടി കിണറ്റിൽ ചാടിയത്. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും കിണറ്റിൽ ചാടിയതെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇവരുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. പ്ലസ്ടുവിന് ശേഷം കോളേജിൽ ചേർന്ന നന്ദിനി ഈയിടെയാണ് പഠനം അവസാനിപ്പിച്ചത്. പഠനം അവസാനിപ്പിച്ചതിനെ എതിർത്തിരുന്ന സന്ദീപ് ഇക്കാര്യമുന്നയിച്ച് നന്ദിനിയെ നിരന്തരം വഴക്കുപറഞ്ഞിരുന്നു. തിങ്കളാഴ്ചയും ഇരുവരും തമ്മിൽ പഠനം നിർത്തിയതുമായി…
Read More‘മുൻ കാമുകിയെ ഓർത്ത് പാനിപൂരി കഴിക്കാം’ എക്സ് ഗേൾ ഫ്രണ്ടിന്റെ പേരിൽ വൈറൽ ആയി നഗരത്തിലെ കട
ബെംഗളൂരു: സ്വന്തമായി ഒരു കട തുടങ്ങുമ്പോൾ അതിന് വ്യത്യസ്തമായ ഒരു പേരു ഇടാനും നമ്മൾ ശ്രദ്ധിക്കാറുണ്ട്. അത് ചിലപ്പോൾ മക്കളുടെയോ മാതാപിതാക്കളുടെയൊ ഒക്കെ പേരുകൾ ആയിരിക്കാം. എന്നാല്‍ മുൻ കാമുകിയോ കാമുകനെയോ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കടയ്ക്ക് ഒരു പേരിടാന്‍ ആരെങ്കിലും തയ്യാറാകുമോ? എന്നാല്‍ അത്തരത്തില്‍ പേരുള്ള ഒരു കട ബെംഗളൂരുവിൽ ഉണ്ട്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഈ കടയുടെ പേരടങ്ങിയ ഫോട്ടോ പ്രചരിക്കുന്നത്. എക്സ് ഗേള്‍ഫ്രണ്ട് ബംഗാരപേട്ട് ചാറ്റ് സെന്റർ എന്നാണ് കടയുടെ പേര്. പാനിപൂരി കൂടുതലായി ലഭിക്കുന്ന കടയാണിത്. നിങ്ങളുടെ ബ്രേക്കപ്പിനെപ്പറ്റി സംസാരിക്കണോ?…
Read Moreവാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ബെംഗളൂരു: വാഹനമിടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ബെളഗാവിയിലെ ചെന്നമ്മയിലെ കിട്ടൂർ പട്ടണത്തിലാണ് സംഭവം. കിറ്റൂർ താലൂക്കിലെ ഉഗരഖോഡ വില്ലേജിലെ കാവേരി കജാഗര (21) ആണ് മരിച്ചത്. കിറ്റൂർ പ്രാന്തപ്രദേശത്തുള്ള ദേഗാവ് ഗവൺമെൻ്റ് ഡിഗ്രി കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് കാവേരി. ഇന്ന് രാവിലെ കോളേജിലേക്ക് വന്ന യുവതി ക്ലാസ് കഴിഞ്ഞ് കിട്ടൂർ ഭാഗത്തേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് വന്ന ടാറ്റ എയ്സ് വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുൻപേ വിദ്യാർഥിനി മരിച്ചതായി ആശുപത്രി…
Read Moreസൂചന ബോർഡുകളിൽ 60% കന്നഡ; ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ
ബെംഗളൂരു: സൂചന ബോർഡുകളിൽ 60 ശതമാനം കന്നട വേണമെന്ന് നിഷ്‍കർഷിക്കുന്ന ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ ത്വരചന്ദ് ഗെഹ്ലോട്ട്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. സൂചന ബോർഡുകളിലെ കന്നഡയുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു. നിയമസഭയിൽ പാസാക്കാൻ നിർദേശിച്ചാണ് അത് തിരിച്ചയച്ചത്. ഇപ്പോൾ തന്നെ ഓർഡിനൻസിന് അംഗീകാരം നൽകാമായിരുന്നു. കന്നഡക്ക് സംരക്ഷണവും ആദരവും നൽകുന്നത് തങ്ങളുടെ സർക്കാറിന്റെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. കന്നഡ ഭാഷയെ അനുകൂലിക്കുന്നവരുടെ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെയാണ് ഓർഡിനൻസിലൂടെ സൂചന ബോർഡുകളിൽ കന്നഡ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.…
Read Moreജ്വല്ലറിയിൽ ബി.ഐ.എസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തി സ്വർണം കവർന്ന കേസിൽ മലയാളികൾ ഉൾപ്പെടെ അറസ്റ്റിൽ
ബെംഗളൂരു: കെ.ആർ. പുരത്തെ ജ്വല്ലറിയിൽ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി സ്വർണം കവർന്ന സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ പിടിയിൽ. എറണാകുളം ആലുവ സ്വദേശി സമ്പത്ത് കുമാർ എന്ന മാധവൻ (55), തൃശ്ശൂർ പരിയാരം സ്വദേശി ജോഷി തോമസ് എന്നിവരാണ് പിടിയിലായ മലയാളികൾ. കവർച്ച ആസൂത്രണം ചെയ്തത് സമ്പത്ത് കുമാറാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശികളായ സന്ദീപ്, അവിനാശ് എന്നിവരേയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെ.ആർ. പുരത്തെ ജ്വല്ലറിയിൽ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം എത്തിയത്. സ്വർണാഭരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് പരാതികളുണ്ടെന്നും…
Read Moreനഗരത്തിലെ ട്രാഫിക് ബ്ലോക്കിനെ ട്രോളി രണ്ടര വയസുകാരൻ
ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. പല സ്ഥലങ്ങളിൽ നിന്നായി ഒരുപാട് പേർ ഈ നഗരത്തിലേക്ക് കുടിയേറിയിട്ടുണ്ട്. ഇവിടുത്തെ നിരത്തുകള്‍ എപ്പോഴും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കും.. നഗരത്തിലെ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള പരാതികള്‍ ഉയരുന്നത് സാധാരണമാണ്. എന്നാല്‍ ഒരുകൊച്ചുകുട്ടിയുടെ പ്രവൃത്തി ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകാന്‍ ഇടയാക്കിയിരിക്കുന്നു. പവന്‍ ഭട്ട് എന്നയാള്‍ എക്‌സില്‍ പങ്കുവച്ച ചിത്രത്തിലാണ് ഇക്കാര്യമുള്ളത്. ചിത്രത്തില്‍ കുറച്ച് കളിപ്പാട്ടങ്ങള്‍ നിരനിരയായി വച്ചിരിക്കുന്നത് കാണാം. അടിക്കുറിപ്പിൽ പവന്‍റെ അനന്തരവനാണ് ഇത്തരത്തില്‍ കളിപ്പാട്ടങ്ങള്‍ നിരത്തിവച്ചിരിക്കുന്നത്. നഗരത്തിലെ നിരത്തിനെയാണത്രെ ആ രണ്ടര വയസുകാരന്‍ ട്രോളിയത്.…
Read More