ബെംഗളൂരു : കലബുറഗിയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ പിറന്നാളാഘോഷത്തിനെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റു മരിച്ചു. കലബുറഗി ടൗൺ സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവൻ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. നഴ്‌സിങ് വിദ്യാർഥിയായ അഭിഷേകിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ചോദ്യം ചെയ്യുകയും ഇരുമ്പുവടികൊണ്ട് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യത്യസ്തജാതിയിൽപെട്ടവരായതിനാൽ അഭിഷേകിന്റെയും പെൺകുട്ടിയുടെയും ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ, ഇരുവരും സൗഹൃദം തുടർന്നു. പെൺകുട്ടി ക്ഷണിച്ചതിനെത്തുടർന്നാണ് പിറന്നാൾ ആഘോഷത്തിന്…
Read MoreTag: bengaluru
നാട്ടിലേക്ക് പോയ മലയാളി യുവാവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി
ബെംഗളൂരു: നാട്ടിലേക്കെന്ന് പറഞ്ഞ് പോയ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ. കഴിഞ്ഞ മാസം 22ന് കേരളത്തിലേക്ക് പോയ ഭർത്താവ് രഞ്ജിത്തിനെ കാണാനില്ലെന്നാണ് യുവതിയുടെ പരാതി. തന്റെ ഭർത്താവിനെ കണ്ടെത്തി തരണമെന്ന് സിറ്റി പോലീസ് കമ്മീഷ്ണർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 39കാരിയായ പി ഹിതാണ് ഭർത്താവ് രഞ്ജിത്ത് വിആറിനെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. തൃശൂരിലേക്കാണ് ഇയാൾ യാത്ര പുറപ്പെട്ടത്. ഭർത്താവ് രഞ്ജിത്തിനെ മെട്രോ സ്‌റ്റേഷനില്‍ ഇറക്കി വീട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ബസ് കാത്തുനില്‍ക്കുകയാണെന്ന് പറഞ്ഞ് ഒരിയ്ക്കല്‍ വിളിച്ചെങ്കിലും പിന്നീട്…
Read More‘രാമേശ്വരത്തേത് ട്രെയിലർ മാത്രം, ശനിയാഴ്ച നഗരം പൊട്ടിത്തെറിക്കും; മുഖ്യമന്ത്രിയ്ക്ക് ബോംബ് ഭീഷണി
ബെംഗളൂരു: മുഖ്യമന്ത്രിക്കും കാബിനറ്റ് മന്ത്രിമാര്‍ക്കും ഈ മെയിലിലൂടെ അജ്ഞാത ബോംബ് ഭീഷണി. ശനിയാഴ്ച ബംഗളൂരുവില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഇ മെയിലില്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബംഗളൂരു പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് സ്‌ഫോടനം നടത്തുമെന്ന് കാണിച്ച് ഈ മെയില്‍ അയച്ചിരിക്കുന്നത്. ഷാഹിദ് ഖാന്‍ എന്ന വ്യക്തിയുടെ പേരിലാണ് ഇ മെയില്‍ എത്തിയിരിക്കുന്നത്. റസ്‌റ്റോറന്റുകള്‍, ക്ഷേത്രങ്ങള്‍, ബസുകള്‍, ട്രെയിനുകള്‍ അല്ലെങ്കില്‍ തിരക്കേറിയ ഏതെങ്കിലും സ്ഥലത്തോ ആയിരിക്കും സ്‌ഫോടനം നടത്തുക. ഏതെങ്കിലും പൊതുപരിപാടികള്‍ക്കിടയിലും ബോംബ് സ്‌ഫോടനം നടന്നേക്കാമെന്നും…
Read Moreസംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരാൾ കൂടി മരിച്ചു
ബെംഗളൂരു : സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി. ഉത്തര കന്നഡ സ്വദേശിയാണ് മരിച്ചത്. ഇതോടെ ഈവർഷം മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ ആഴ്ച ഉത്തരകന്നഡ ജില്ലയിൽ രോഗം ബാധിച്ച് 60-കാരി മരിച്ചിരുന്നു. ജനുവരി ഒന്നിന് ശേഷം ഉത്തരകന്നഡയിൽ മൂന്നുപേരും ശിവമോഗയിൽ ഒരാളും ചിക്കമഗളൂരുവിൽ രണ്ടുപേരുമാണ് മരിച്ചത്. നിലവിൽ രോഗസ്ഥിരീകരണനിരക്ക് 2.5 ശതമാനവും മരണനിരക്ക് 4.1 ശതമാനവുമാണ്. ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
Read More‘കുട്ടികളെ പരിപാലിക്കുന്നത് മുഴുവൻ സമയജോലി’; ജീവനാംശത്തുക ഇരട്ടിയാക്കി കോടതി ഉത്തരവ്
ബെംഗളൂരു: കുട്ടികളെ പരിപാലിക്കുന്നത് മുഴുവന്‍ സമയ ജോലിയാണെന്ന് ഹൈക്കോടതി. അതിനാല്‍ ജീവനാംശത്തുക ഇരട്ടിയായി വര്‍ധിപ്പിക്കുന്നുവെന്നും കോടതി ഉത്തരവ്. മടിയുള്ളതുകൊണ്ടാണ് ഭാര്യ ജോലിക്ക് പോകാന്‍ തയ്യാറാകാത്തതെന്ന ഭര്‍ത്താവിന്റെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ നിരീക്ഷണം. ജോലിക്ക് പോകുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്യാന്‍ കഴിവുള്ളയാളാണ് ഭാര്യ. മടി കൊണ്ടാണ് ജോലിക്ക് പോകാത്തതെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ഭാര്യയും അമ്മയുമായിരിക്കുന്ന ഒരു സ്ത്രീ അക്ഷീണം ജോലി ചെയ്യുകയാണ്. ഗൃഹനാഥ എന്ന നിലയില്‍ നിരവധി ജോലികളുണ്ട്. കുട്ടികളെ പരിപാലിക്കുന്നതിനായിട്ടാണ് ജോലി ഉപേക്ഷിച്ചത്. ഈ സാഹചര്യത്തില്‍ പണം സമ്പാദിക്കുന്നില്ലെന്ന്…
Read Moreപെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; പ്രതി മലയാളി, കൂടുതൽ വിവരങ്ങൾ പുറത്ത്
ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ കോളജ് വിദ്യാർഥിനികള്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയില്‍. മലപ്പുറം നിലമ്പൂർ സ്വദേശിയായ അഭിൻ (23) ആണ് പിടിയിലായത്. പരീക്ഷാ ഹാളില്‍ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ക്കു നേരെയാണ് ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരാവസ്ഥയില്‍ കഡാബ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂവരെയും വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവണ്‍മെന്റ് കോളജിലാണ് മൂന്ന് വിദ്യാർഥിനികള്‍ ആക്രമിക്കപ്പെട്ടത്. അലീന, അർച്ചന, അമൃത എന്നീ വിദ്യാർഥിനികളാണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന്…
Read Moreകർണാടക മലയാളി കോൺഗ്രസ്സ് ബെംഗളൂരു സൗത്ത്; മേഖലയോഗം നടന്നു
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ബെംഗളൂരു സൗത്ത് മണ്ഡലത്തിലെ ഇലക്ട്രോണിക് സിറ്റി മേഖലാ യോഗം കെ എം സി സംസ്ഥാന വൈസ് പ്രസിഡന്റ് മോണ്ടി മാത്യുവിന്റെ അധ്യക്ഷതയിൽ കാസ പിക്കാസയിൽ വെച്ച് നടന്നു. യോഗം ദൊഡ്ഡ തൊഗ്ഗുരു പഞ്ചായത്ത് പ്രസിഡന്റ് ബി .കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി ശക്തമായ പ്രവർത്തനം നടത്തും. കർണാടക സർക്കാരിന്റെ ജനകീയ പദ്ധതികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വൻ വിജയം നൽകും. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾമൂലം സാധാരണ ജനങ്ങൾ വളരെ…
Read Moreതലച്ചോറിൽ രക്തസ്രാവം; എംപി രമേഷ് ജിഗജിനാഗി ആശുപത്രിയിൽ
ബെംഗളൂരു : തലച്ചോറിൽ രക്തസ്രാവവും നെഞ്ചുവേദനയെയും തുടർന്ന് വിജയപുര എം.പി.യും ബി.ജെ.പി. നേതാവുമായ രമേഷ് ജിഗജിനാഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തെ ബെലഗാവിയിലെ കെ.എൽ.ഇ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽക്കഴിയുന്ന ജിഗജിനാഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ചുവേദന ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നല്ലെന്നും തലച്ചോറിലെ രക്തസ്രാവം പരിഹരിക്കാൻ കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി. മുതിർന്നനേതാവായ ജിഗജിനാഗി ആറുതവണ എം.പി.യായും നാലുതവണ എം.എൽ.എ.യായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരരംഗത്തുണ്ടാവില്ലെന്നാണ് പുറത്ത് വരുന്ന സൂചന.
Read Moreപുരോഹിതൻ വൃദ്ധ ദമ്പതികളെ മർദ്ദിച്ചു; ഇടവക ചുമതലയിൽ നിന്നും മാറ്റി
ബെംഗളൂരു: ദക്ഷിണ കന്നഡയില്‍ ചർചിലെ പുരോഹിതൻ വൃദ്ധ ദമ്പതികളെ മർദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇദ്ദേഹത്തെ ഇടവക ചുമതലയില്‍ നിന്ന് മാറ്റി. മംഗളൂരു ബണ്ട് വാള്‍ താലൂകില്‍ പരിയാല്‍തഡ്ക മണേലയിലുള്ള ക്രൈസ്റ്റ് ദി കിംഗ് ഇടവകയിലെ ഇടവക വികാരി ഫാ. നെല്‍സണ്‍ ഒലിവേരയാണ് നീക്കിയത്. ഫെബ്രുവരി 29ന് അനുഗ്രഹിക്കാനായി പുരോഹിതൻ വൃദ്ധ ദമ്പതികളുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വൈദികനും വയോധിക ദമ്പതികളും തമ്മില്‍ വഴക്കിടുന്നതും അവരെ കൈയേറ്റം ചെയ്യുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ദമ്പതികളും വൈദികനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായതായും,…
Read Moreമതത്തിൽ രാഷ്ട്രീയം വേണ്ടെന്ന് ഡികെഎസ്
ബെംഗളൂരു: രാഷ്ട്രീയത്തിൽ മതം വേണം, മതത്തിൽ രാഷ്ട്രീയം വേണ്ടെന്ന് ഡിസിഎം ഡി.കെ.ശിവകുമാർ. നഗരത്തിലെ ഗവൺമെൻ്റ് എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ ഗുണഭോക്താക്കളുടെ കൺവെൻഷനും വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ മുന്നിൽ നിർത്തി രാഷ്ട്രീയം പ്രവർത്തിക്കരുത്. പപ്പാ രേവണ്ണ എപ്പോഴും പറയും അമ്പലം, അമ്പലം, രേവണ്ണ ഇത് തന്നോട് പറയണം. ദൈവം അനുഗ്രഹിക്കുകയോ ശപിക്കുകയോ ചെയ്യുന്നില്ല. വർഷത്തിലൊരിക്കൽ നിങ്ങൾ വാതിൽ തുറക്കുമ്പോൾ, ഹാസനാമ്പേയോട് സലാം പറയുക. ഹാസൻ ജില്ലയിലെ ജനങ്ങളിൽ എനിക്ക് വലിയ വിശ്വാസമുണ്ട്. അങ്ങനെ ഞാൻ ഹിമാചൽ പ്രദേശിൽ നിന്ന്…
Read More